‘പിച്ചകപ്പൂവുപോൽ ഖൽബില് മൊട്ടിട്ടൊരിഷ്ടം’; ഭീഷ്മറിലെ ആദ്യവീഡിയോ ഗാനം പുറത്ത്

‘പിച്ചകപ്പൂവുപോൽ ഖൽബില് മൊട്ടിട്ടൊരിഷ്ടം’; ഭീഷ്മറിലെ ആദ്യവീഡിയോ ഗാനം പുറത്ത്

M
MathrubhumiSource Link
ഈസ്റ്റ് കോസ്റ്റ് വിജയന്റെ സംവിധാനത്തിൽ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന 'ഭീഷ്മർ' എന്ന ചിത്രത്തിലെ ആദ്യവീഡിയോ ഗാനം പുറത്തിറങ്ങി. 'ഇത്തിരിപ്പോന്നൊരു പിച്ചകപ്പൂവുപോൽ ഖൽബില് മൊട്ടിട്ടൊരിഷ്ടം' എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനമാണ് ഈസ്റ്റ് കോസ്റ്റിന്റെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ റിലീസ് ചെയ്തത്. ബി.കെ. ഹരിനാരായണന്റെ വരികൾക്ക് രഞ്ജിൻ രാജാണ് ഈണം പകർന്നിരിക്കുന്നത്. അനില രാജീവിന്റെ മനോഹരമായ ആലാപനം ഗാനത്തിന് കൂടുതൽ മിഴിവേകുന്നു. To advertise here, തിയേറ്ററുകളിൽ കുടുംബ പ്രേക്ഷകരുടെ പ്രിയപ്പെട്ട ചിത്രമായി മാറി വിജയകരമായ പ്രദർശനം തുടരുകയാണ് 'ഭീഷ്മർ'. വീക്കെന്റുകളിൽ ഹൗസ്ഫുൾ ഫാസ്റ്റ് ഫില്ലിങ് ഷോകൾ ലഭിച്ച ചിത്രത്തിന് ആദ്യവർക്കിങ് ഡേയിലും മികച്ച ബുക്കിങ്ങാണ് ലഭിച്ചത്. മലയാളികളുടെ പ്രിയതാരങ്ങളായ ധ്യാൻ ശ്രീനിവാസനും വിഷ്ണു ഉണ്ണികൃഷ്ണനും ആദ്യമായി ഒരുമിക്കുന്ന ചിത്രം കൂടിയാണ് 'ഭീഷ്മർ'. സൂപ്പർഹിറ്റായ 'കള്ളനും ഭഗവതിയും' എന്ന ചിത്രത്തിന് ശേഷം ഈസ്റ്റ് കോസ്റ്റ് വിജയനും വിഷ്ണു ഉണ്ണികൃഷ്ണനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ദിവ്യ പിള്ള, അമ്മേര എന്നിവർ നായികമാരാകുന്ന ചിത്രത്തിൽ വലിയൊരു താരനിരതന്നെയുണ്ട്. ഇന്ദ്രൻസ്, ഉണ്ണി ലാലു, ഷാജു ശ്രീധർ, അഖിൽ കവലയൂർ, സെന്തിൽ കൃഷ്ണ, ജിബിൻ ഗോപിനാഥ്, വിനീത് തട്ടിൽ, സന്തോഷ് കീഴാറ്റൂർ, ബിനു തൃക്കാക്കര, മണികണ്ഠൻ ആചാരി, അബു സലിം, ജയൻ ചേർത്തല, സോഹൻ സീനുലാൽ, വിഷ്ണു ഗ്രൂവി, ശ്രീരാജ്, ഷൈനി വിജയൻ, സ്മൃതി പാണ്ഡേ തുടങ്ങിയവരാണ് മറ്റുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഈസ്റ്റ് കോസ്റ്റ് കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന എട്ടാമത്തെ ചിത്രമാണിത്. അൻസാജ് ഗോപിയുടേതാണ് കഥ. രതീഷ് റാം ഛായാഗ്രഹണവും ജോൺകുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും നിർവ്വഹിച്ചിരിക്കുന്നത് രഞ്ജിൻ രാജാണ്. 'പാൽനിലാ പുഞ്ചിരി' എന്ന ഗാനത്തിന് കെ.എ. ലത്തീഫും സംഗീതം നൽകിയിരിക്കുന്നു. ബോബൻ കലാസംവിധാനവും മഞ്ജുഷ രാധാകൃഷ്ണൻ വസ്ത്രാലങ്കാരവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് സലാം അരൂക്കുറ്റിയാണ്. ഫിനിക്‌സ് പ്രഭു, മാഫിയ ശശി എന്നിവർ ചേർന്ന് സംഘട്ടന രംഗങ്ങൾ ഒരുക്കുന്നു. സച്ചിൻ സുധാകരൻ സൗണ്ട് ഡിസൈനും വിഷ്ണു സുജാതൻ സൗണ്ട് മിക്‌സിങ്ങും നിർവഹിച്ചിരിക്കുന്നു. വിഎഫ്എക്‌സ് (VFX): നിതിൻ നെടുവത്തൂർ, കളറിസ്റ്റ്: ലിജു പ്രഭാകർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: സുഭാഷ് ഇളമ്പൽ, ഡിസൈനർ: മാമി ജോ, സ്റ്റിൽസ്: അജി മസ്‌കറ്റ്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ: സജിത്ത് കൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ: രാജീവ് പെരുമ്പാവൂർ, പിആർഒ: പ്രതീഷ് ശേഖർ. Content Highlights: Release of the first video song from the successful film Bheeshmar. Features lyrics by B.K. Harinarayanan and music by Ranjin Raj. Highlights the lead performances of Dhyan Sreenivasan and Vishnu Unnikrishnan. Showcases the film's strong box office performance and family audience appeal Published: 24 Mar 2026, 11:22 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘പിച്ചകപ്പൂവുപോൽ ഖൽബില് മൊട്ടിട്ടൊരിഷ്ടം’; ഭീഷ്മറിലെ ആദ്യവീ… | Boolokam