കണ്ണൂർ: തളിപ്പറമ്പിൽ നടന്നത് നീതികേടാണെന്നും പാർട്ടിയുടെ ധാർമികതയ്ക്കും സംഘടനാരീതിക്കും ചേരാത്തതാണെന്നും മുതിർന്ന സിപിഎം നേതാവും കണ്ണൂർ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ടി.കെ. ഗോവിന്ദൻ. ഇത്തരം കാര്യങ്ങളെ എതിർക്കാതിരിക്കാൻ തനിക്ക് കഴിയില്ല. എം.വി. ഗോവിന്ദനോടു തന്നെ പറഞ്ഞു, ഇതിനോട് യോജിക്കാനാവില്ലെന്ന്. പാർട്ടിയുമായുള്ള ബന്ധം വിച്ഛേദിക്കുന്നുവെന്ന് ജനങ്ങളോട് പരസ്യമായി പറയാൻ പോവുകയാണെന്ന് അദ്ദേഹത്തോട് പറഞ്ഞാണ് അവസാനിപ്പിച്ചത്, കണ്ണൂരിൽ നടത്തിയ വാർത്താസമ്മേളനത്തിൽ ഗോവിന്ദൻ പറഞ്ഞു. കമ്യൂണിസ്റ്റുകാരനായി പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. To advertise here, തളിപ്പറമ്പിലെ സ്ഥാനാർഥിത്വ തീരുമാനത്തിൽ പ്രതിഷേധിക്കാൻ വേണ്ടിവന്നാൽ സ്വതന്ത്രനായി മത്സരിക്കും. പാർലമെന്ററി വ്യാമോഹി എന്ന ആരോപണംവന്നേക്കാം. തനിക്ക് 75 വയസ്സ് കഴിഞ്ഞു. ഇന്നുവരെ ഒരുസ്ഥാനത്തിനും ഒരു നേതാവിന്റെയും അടുത്തു പോയിട്ടില്ലെന്നും ഗോവിന്ദൻ പറഞ്ഞു. അഴിമതി മൂടിവെക്കുന്ന പ്രവണതയാണ് ഇപ്പോൾ പാർട്ടിയിൽ. അഴിമതി നടത്തിയ ആളുകളെ സംരക്ഷിക്കുകയും അഴിമതി ചോദ്യംചെയ്യുന്ന ആളുകളെ ക്രൂശിക്കുകയും ചെയ്യുക. അതിന്റെ അർഥം അഴിമതിയെ സംരക്ഷിക്കലാണ്. മറ്റൊന്ന് സ്വജനപക്ഷപാതമാണ്. അതിന്റെ പിന്നിലും അഴിമതിയാണ്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്നും ടി.കെ. ഗോവിന്ദൻ പറഞ്ഞു. പാർട്ടി സെക്രട്ടറിയുടെ ചെയ്തികൾ മുഖ്യമന്ത്രിയുടെ മൗനാനുവാദത്തോടെയാണോ എന്ന ചോദ്യത്തിന്- പിണറായി കരുത്തനായ നേതാവാണ്. അദ്ദേഹത്തിന്റെ കരുത്ത് തന്നെയാണ് ഈ പാർട്ടിയെ മുന്നോട്ടു നയിക്കുന്നത്. ഒരു സംശയവും ആർക്കുമില്ല. എനിക്കും സംശയമില്ല. കരുത്തനായ, സംഘടനാതത്വങ്ങൾ കൃത്യമായി പാലിക്കുന്ന സഖാവ് പിണറായി എങ്ങനെയാണ് ഇതിന് കൂട്ടുനിൽക്കുന്നത് എന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. അതാണ് താൻ പാർട്ടി വിടാനുള്ള ഒരു കാരണവും. പിണറായിയെ പോലൊരു കരുത്തനായ നേതാവ് ഈ നീതികേടിന് എന്തിന് കൂട്ടുനിന്നു എന്ന ചോദ്യത്തിന് ഇപ്പോഴും ഉത്തരം കണ്ടുപിക്കാൻ തനിക്ക് കഴിഞ്ഞിട്ടില്ല എന്നും ടി.കെ. ഗോവിന്ദൻ കൂട്ടിച്ചേർത്തു. Content Highlights: TK Govindan resigns from CPM due to internal corruption and nepotism., Expresses strong dissent over the Taliparamba candidate selection process., Questions CM Pinarayi Vijayan's silence regarding party organizational failures., States intention to contest as an independent candidate if necessary., Vows to continue political fight as a communist outside the party. Published: 16 Mar 2026, 06:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘പിണറായി എന്തിന് ആ നീതികേടിന് കൂട്ടുനിന്നു? പാർട്ടിയിൽ അഴിമതിയും സ്വജനപക്ഷപാതവും’
M
MathrubhumiSource Link
about 2 months ago