വടകര: തിരഞ്ഞെടുപ്പ് ഫലം വിജയത്തോടടുക്കുമ്പോൾ വൈകാരിക പ്രതികരണവുമായി വടകര ആർ.എം.പി സ്ഥാനാർത്ഥി കെ.കെ. രമ. ടി.പി ചന്ദ്രശേഖറിന്റെ രക്തസാക്ഷിത്വ ദിനമാണ് ഇന്ന്. ഭൂരിപക്ഷം പതിനായിരത്തിനോട് അടുക്കുമ്പോഴാണ് കെ.കെ. രമയുടെ പ്രതികരണം. ചന്ദ്രശേഖരന്റെ ചോര സി.പി എമ്മിന്റെ കുഴിമാടം വരെ എത്തും എന്ന് പ്രതികരിച്ച കെ.കെ രമ ഫെയ്‌സ്ബുക്കിലും വൈകാരിക കുറിപ്പ് പങ്കുവെച്ചു. To advertise here, “പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ.. ഇതു മതി. കുലംകുത്തി എന്നു ചാപ്പയടിച്ച് കൊല്ലാൻ ആഹ്വാനം ചെയ്തവൻ പൊള്ളുന്ന വെയിലത്ത് നഗ്നനായി നിൽക്കുന്ന കാഴ്ച കാണാൻ ഒരു വ്യാഴവട്ടക്കാലത്തിനു ശേഷം ചന്ദ്രശേഖരനു കഴിഞ്ഞു… രാഷ്ട്രീയ കേരളത്തിന് അഭിവാദ്യങ്ങൾ” – കെ.കെ രമ ഫെയ്‌സ്ബുക്കിൽ കുറിച്ചു. വോട്ടെണ്ണലിന് മുന്നിൽ തന്നെ വടകര ചന്ദ്രശേഖരന്റെ ചോരയ്ക്ക് പകരം ചോദിക്കുമെന്ന് കെ.കെ. രമ വ്യക്തമാക്കിയിരുന്നു. വടകരയിൽ രാഷ്ട്രീയ ജനതാദൾ സ്ഥാനാർഥി എം.കെ ഭാസ്‌കരൻ രണ്ടാമതായി തുടരുകയാണ്. Content Highlights: KK Rema leads in the Vadakara constituency election count., Emotional tribute paid to TP Chandrasekharan on his martyrdom anniversary., Rema claims political victory against CPM influence., MK Bhaskaran of the political Janata Dal holds second position. Published: 04 May 2026, 12:24 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘പിന്നിട്ട ആറ് റൗണ്ടുകൾ, മതി കേരളമേ.. ഇതു മതി’- വൈകാരിക കുറിപ്പുമായി കെ.കെ. രമ
M
MathrubhumiSource Link
about 2 hours ago
