‘പിന്നെ തിരിച്ചുപോക്കുണ്ടാവില്ല, ഗൗരവമായി ചിന്തിക്കൂ, ഒരുപാട് വൈകുംമുമ്പ്’; മുന്നറിയിപ്പുമായി ട്രംപ്

‘പിന്നെ തിരിച്ചുപോക്കുണ്ടാവില്ല, ഗൗരവമായി ചിന്തിക്കൂ, ഒരുപാട് വൈകുംമുമ്പ്’; മുന്നറിയിപ്പുമായി ട്രംപ്

M
MathrubhumiSource Link
വാഷിങ്ടൺ: ഇറാന്റെ സൈനികശേഷി തകർന്നുവെന്നും അവർ അമേരിക്കയുമായി സമാധാന കരാറിനായി കാത്തിരിക്കുകയാണെന്നുമുള്ള അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമയം അതിക്രമിക്കുന്നതിന് മുൻപ് ഇറാൻ ഭരണകൂടം ചർച്ചകളിൽ ഗൗരവം കാണിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. താൻ മുന്നോട്ടുവെച്ച 15 നിർദ്ദേശങ്ങളടങ്ങിയ പദ്ധതി ഇറാൻ തള്ളിക്കളഞ്ഞതിന് പിന്നാലെയാണ് ട്രംപ് മുന്നറിയിപ്പുമായി വീണ്ടും രംഗത്തെത്തിയത്. To advertise here, വ്യാഴാഴ്ച തന്റെ സാമൂഹികമാധ്യമ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപിന്റെ പുതിയ നിർദേശവും പുറത്തുവന്നിട്ടുള്ളത്. ഇറാൻ സൈനികമായി തകർക്കപ്പെട്ടുവെന്നും തിരിച്ചുവരവിന് സാധ്യതയില്ലെന്നും അതിനാൽ അവർ തന്റെ കരാർ അംഗീകരിക്കണം എന്നുമാണ് ട്രംപിന്റെ വാദം. എതിർപക്ഷത്തു നിൽക്കുന്ന ഇറാനെ 'വളരെ വ്യത്യസ്തരും വിചിത്രരും' എന്ന് വിശേഷിപ്പിച്ച ട്രംപ്, അവർ അമേരിക്കയുമായി കരാറിനായി 'യാചിക്കുകയാണെന്നും’ അവകാശപ്പെട്ടു. ഇറാന്റെ നിഷേധാത്മക നിലപാട് വലിയ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന താക്കീതോടെയാണ് ട്രംപ് പോസ്റ്റ് അവസാനിപ്പിക്കുന്നത്. 'ഇറാനിയൻ ചർച്ചക്കാർ വളരെ വ്യത്യസ്തരും 'വിചിത്രരുമാണ്'. അവർ കരാറിനായി ഞങ്ങളോട് 'യാചിക്കുകയാണ്.' സൈനികമായി തകർക്കപ്പെട്ടതിനാലും തിരിച്ചുവരവിന് സാധ്യതയില്ലാത്തതിനാലും അവർ സമാധാന കരാർ ഉണ്ടാക്കാൻ ശ്രമിക്കുകയാണ് ചെയ്യേണ്ടത്.' ട്രംപ് കുറിച്ചു. 'എന്നാൽ, തങ്ങൾ യുഎസിന്റെ നിർദ്ദേശം പരിശോധിക്കുക മാത്രമാണ് ചെയ്യുന്നതെന്നാണ്‌ അവർ പരസ്യമായി പറയുന്നത്. തെറ്റ്! ഒരുപാട് വൈകിപ്പോകുന്നതിന് മുമ്പ് അവർ ഈ വിഷയത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കുന്നതാണ് നല്ലത്. കാരണം ഒരിക്കൽ അത് സംഭവിച്ചു കഴിഞ്ഞാൽ, പിന്നെ പിന്തിരിയാനാവില്ല, അത് ഒട്ടും നല്ലതായിരിക്കില്ല! പ്രസിഡന്റ് ഡിജെടി.' ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു. Content Highlights: Trump claims Iran is desperate for a deal despite public rejections. The US President issued a stern warning for Iran to negotiate soon. Trump dismissed Iranian claims that they are only reviewing the proposal. Escalating rhetoric regarding the military state of Iran. Published: 26 Mar 2026, 06:19 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘പിന്നെ തിരിച്ചുപോക്കുണ്ടാവില്ല, ഗൗരവമായി ചിന്തിക്കൂ, ഒരുപാ… | Boolokam