ഇസ്ലാമാബാദ്: പാകിസ്താൻ സൂപ്പർ ലീഗ് ക്രിക്കറ്റിനിടെ സഹകമന്റേറ്ററെ അപമാനിച്ച മുൻ പാക് സ്പിന്നർ മുഷ്താഖ് അഹമ്മദിന് രൂക്ഷ വിമർശനം. മുൻ ഇംഗ്ലീഷ് താരം കൂടിയായ ഡൊമിനിക്ക് കോർക്കിനെയാണ് ഒരു ചോദ്യത്തിന് മറുപടി പറയവെ മുഷ്താഖ് പരസ്യമായി നാണംകെടുത്താൻ ശ്രമിച്ചത്. പിച്ചിനെക്കുറിച്ചും ആഡും സാമ്പയെക്കുറിച്ചുമായിരുന്നു കോർക്കിന്റെ ചോദ്യം. എന്നാൽ, വിഷയത്തിൽ നിന്ന് വഴുതിമാറി, കോർക്കിനെ താൻ പലതവണ പുറത്താക്കിയിട്ടുണ്ടെന്ന് ആവർത്തിച്ച് അവകാശവാദം ഉന്നയിച്ചുകൊണ്ടിരിക്കുകയായിരുന്നു മുഷ്താഖ് ചെയ്തത്. കോർക്ക് ഈ കണക്ക് ശരിയല്ലെന്ന് പറഞ്ഞിട്ടും വിട്ടുകൊടുക്കാൻ മുഷ്താഖ് തയ്യാറായിരുന്നില്ല. ഇതാണ് വലിയ വിവാദത്തിനും വിമർശനത്തിനും വഴിവെച്ചത്. മാന്യനായ ഒരു കളിക്കാരന് ചേർന്നതല്ല ഇത്തരം പെരുമാറ്റമെന്നാണ് മുഷ്താഖിനെതിരെ ഉയർന്ന പ്രധാന വിമർശനം. To advertise here, താങ്കൾ ഒരു വലിയ പ്രതിഭയാണെന്നും പന്തിനെ ഏത് ദിശയിലും തിരിക്കാൻ കഴിയുന്ന സ്പിന്നറാണെന്നും പറഞ്ഞുകൊണ്ടായിരുന്നു കോർക്കിന്റെ തുടക്കം. ഈ പിച്ചിൽ എങ്ങനെ പന്തെറിയാനാവും ആഡം സാമ്പയെ ഉപദേശിക്കുക എന്ന് ചോദിക്കുകയും ചെയ്തു. ഇതിൽ കയറിപ്പിടിച്ചായിരുന്നു കോർക്കിനെ കുത്തിക്കൊണ്ടുള്ള മുഷ്താഖിന്റെ അനവസരത്തിലുള്ള മേനിപറച്ചിൽ. സാമ്പയോട് പറയുന്നതിന് മുൻപ് എനിക്ക് താങ്കളോട് ചില കാര്യങ്ങൾ പറയാനുണ്ട് എന്ന് പറഞ്ഞുകൊണ്ടായിരുന്നു തുടക്കം. ഞാൻ എത്ര തവണ നിങ്ങളെ പുറത്താക്കി. ടെസ്റ്റിലും ഏകദിനത്തിലുമെല്ലാം ഞാൻ താങ്കളെ മടക്കി. താങ്കൾ അതൊക്കെ ഓർക്കുന്നുണ്ടോ. എനിക്ക് നല്ല ഓർമശക്തിയാണ്. ഞാൻ അതൊക്കെ പറയട്ടെ-മുഷ്താഖ് ചോദിച്ചു. താങ്കൾ എന്നെ ഒരു തവണ മാത്രമാണ് പുറത്താക്കിയത് എന്ന് കോർക്ക് മറുപടി പറഞ്ഞെങ്കിലും വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല മുഷ്താഖ്. അല്ല, പല തവണ എന്ന് പറഞ്ഞുകൊണ്ടേയിരുന്നു. തനിക്ക് ബാറ്റ് ചെയ്യാൻ അത്രയൊന്നും അവസരം ലഭിച്ചിരുന്നില്ലെന്ന് കോർക്ക് പറഞ്ഞെങ്കിലും താങ്കൾ ഒരു ഓൾറൗണ്ടറല്ലെ എന്ന് ചോദിച്ചുകൊണ്ട് മുഷ്താഖ് തന്റെ വാദം തുടർന്നു. എന്നെ കുറിച്ചല്ല, ഈ പിച്ചിനെക്കുറിച്ചും സാമ്പയെക്കുറിച്ചുമാണ് തനിക്ക് അറിയേണ്ടതെന്ന് പറഞ്ഞൊപ്പിച്ച് ഒരുവിധം ഒഴിഞ്ഞുമാറുകയായിരുന്നു കോർക്ക്. ഈ വീഡിയോ പ്രത്യക്ഷപ്പെട്ടതോടെ വലിയ വിമർശനമാണ് മുഷ്താഖിനെതിരെ ഉയരുന്നത്. ഇംഗ്ലണ്ടിനുവേണ്ടി 37 ടെസ്റ്റും 32 ഏകദിനവുമാണ് കോർക്ക് കളിച്ചത്. 56 ടെസ്റ്റിൽ നിന്നും 144 ഏകദിനങ്ങളിലും നിന്നുമായി 300 വിക്കറ്റ് വീഴ്ത്തിയ സ്പിന്നറാണ് മുഷ്താഖ്. Content Highlights: Mushtaq Ahmed faced criticism for his unprofessional behavior towards co-commentator Dominic Cork., The incident occurred during a live Pakistan Super League (PSL) broadcast., Mushtaq repeatedly boasted about dismissing Cork, ignoring questions about the pitch and Adam Zampa., Viewers and fans labeled the behavior as unbecoming of a former professional athlete. Published: 28 Mar 2026, 06:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘പെരുമാറാൻ പഠിക്കൂ...’ കമന്ററിക്കിടെ അപമാനം; മുൻ പാക് താരത്തിന് വിമർശനം
M
MathrubhumiSource Link
about 1 month ago