‘പ്രതികാരത്തിന് ഇതിലും മികച്ച സമയമില്ല’; ഖമനേയി വധത്തിനു മുമ്പ് ട്രംപിനെ ഫോണിൽ വിളിച്ച് നെതന്യാഹു

‘പ്രതികാരത്തിന് ഇതിലും മികച്ച സമയമില്ല’; ഖമനേയി വധത്തിനു മുമ്പ് ട്രംപിനെ ഫോണിൽ വിളിച്ച് നെതന്യാഹു

M
MathrubhumiSource Link
വാഷിങ്ടൺ/ജെറുസലേം: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമനേയിയെ വധിച്ച ഇസ്രയേൽ-യുഎസ് സംയുക്ത ആക്രമണത്തിനു മുമ്പ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നതായി റിപ്പോർട്ട്. ഖമനേയിയുടെ വധത്തിലേക്ക് നയിച്ച സൈനിക നീക്കത്തിന് തൊട്ടുമുമ്പാണ് ഈ ചർച്ചനടന്നത്. ഖമനേയിയുടെ വധത്തിന് 48 മണിക്കൂർ മുമ്പായിരുന്നു ഇരുവരും തമ്മിലുള്ള ഫോൺ സംഭാഷണം. To advertise here, സംയുക്ത സൈനിക നീക്കത്തിലൂടെ ഖമനേയിയെ വധിക്കാമെന്ന നിർദേശം മുന്നോട്ടുവെച്ചത് ബെഞ്ചമിൻ നെതന്യാഹുവാണെന്നും ഈ നിർദേശം ട്രംപ് അംഗീകരിക്കുകയായിരുന്നുവെന്നും റോയിറ്റേഴ്‌സിന്റെ റിപ്പോർട്ടിൽ പറയുന്നു. ഖമനേയിയെ വധിക്കാനും ട്രംപിനെ വധിക്കാൻ ഇറാൻ നടത്തിയ നീക്കങ്ങൾക്ക് പ്രതികാരം ചെയ്യാനും ഇതിലും മികച്ച ഒരു അവസരം ലഭിക്കില്ലെന്ന് നെതന്യാഹു ഫോണിലൂടെ ട്രംപിനെ ബോധ്യപ്പെടുത്തുകയായിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. അതുവഴി ഇറാന്റെ ഭരണകൂടത്തെ മാറ്റാനുള്ള സാധ്യതയും അദ്ദേഹം ചൂണ്ടിക്കാട്ടി. 2024-ൽ ട്രംപ് യുഎസ് പ്രസിഡന്റ് സ്ഥാനാർഥിയായിരുന്നപ്പോൾ അദ്ദേഹത്തെ വധിക്കാൻ ഇറാൻ ഗൂഢാലോചനനടത്തിയെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഖമനേയി തന്റെ ഉന്നത ഉദ്യോഗസ്ഥരുമായി ടെഹ്റാനിലെ ഒരിടത്ത് കൂടിക്കാഴ്ച നടത്താൻ പോകുന്നുവെന്ന രഹസ്യവിവരമാണ് ആക്രമണത്തിന് വഴിയൊരുക്കിയത്. ഈ കൂടിക്കാഴ്ച ഫെബ്രുവരി 28 ശനിയാഴ്ച രാവിലെയാക്കി മാറ്റിയ വിവരം ലഭിച്ചതോടെയാണ് ട്രംപ് ആക്രമണത്തിന് പച്ചക്കൊടി കാട്ടിയത്. ഫെബ്രുവരി 27-ന് ട്രംപ് 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി' എന്ന സൈനിക നീക്കത്തിന് ഉത്തരവിട്ടു. ഫെബ്രുവരി 28 ശനിയാഴ്ച രാവിലെ ഇറാനിൽ ബോംബാക്രമണം നടന്നു. ഖമനേയി കൊല്ലപ്പെട്ട വിവരം അന്ന് വൈകുന്നേരം ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു. Content Highlights: Details of a 48-hour prior phone call between Trump and Netanyahu., Netanyahu's strategic role in proposing the assassination to Trump., Context regarding Iran's alleged plot against Donald Trump., Operational timeline of Operation Epic Fury leading to Khamenei's death. Published: 24 Mar 2026, 01:22 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘പ്രതികാരത്തിന് ഇതിലും മികച്ച സമയമില്ല’; ഖമനേയി വധത്തിനു മു… | Boolokam