ആലപ്പുഴ: കൃഷിവകുപ്പുമന്ത്രി പി. പ്രസാദിനെതിരേ രൂക്ഷവിമർശനവുമായി ജി. സുധാകരൻ. സിപിഐയിൽ ആരും ഒന്നും പറഞ്ഞിട്ടില്ലെന്നും ബിനോയ് വിശ്വത്തിനില്ലാത്ത സൂക്കേട് അയാൾക്കെന്തിനാണെന്നും പ്രസാദിനെ ലക്ഷ്യമാക്കി സുധാകരൻ ചോദിച്ചു. To advertise here, ആറായിരം വോട്ടിന് കഷ്ടിച്ചാണ് ചേർത്തല മണ്ഡലത്തിൽനിന്ന് ജയിച്ചത്. പതിനെട്ടായിരം വോട്ടിന് പി. തിലോത്തമൻ ജയിച്ചിടത്ത് നൂറനാട്ടുകാരൻ പ്രസാദ് ജയിച്ചത് വെറും ആറായിരം വോട്ടിനാണ്. അതും കൊച്ചു പയ്യനോട്. അതുപോലും അയാൾ ഓർത്തില്ല. അയാളുടെ വിജയം തുലാസിലാണ്, സുധാകരൻ പറഞ്ഞു. സുധാകരൻ കോൺഗ്രസിന്റെ തൊപ്പിധരിച്ച് നിൽക്കുന്ന ഗതികെട്ട ചിത്രം കാണേണ്ടിവന്നത് ദുഃഖിപ്പിച്ചുവെന്ന പ്രസാദിന്റെ കഴിഞ്ഞദിവസത്തെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു സുധാകരൻ. ‘ഞാൻ പ്രസാദിനെതിരേ ഒന്നും പറയാൻ ഉദ്ദേശിച്ചതല്ല. എനിക്ക് വേണമെങ്കിൽ ജില്ല മുഴുവൻ നടന്ന് പ്രസംഗിക്കാം. പക്ഷേ ഞാൻ ഒന്നും ചെയ്യുന്നില്ല. പ്രസാദിന് ഗുരുത്വമില്ല. അല്ലെങ്കിൽപ്പിന്നെ എനിക്കെതിരേ പറയേണ്ട കാര്യമെന്താണ്?’, സുധാകരൻ ആരാഞ്ഞു. ‘എന്നെ കമ്യൂണിസം പഠിപ്പിക്കുകയാണ് പുള്ളി. എനിക്ക് പാർലമെന്ററി വ്യാമോഹമാണെന്ന്. പുള്ളിക്ക് എന്തിന്റെ വ്യാമോഹമാണ് വീണ്ടും ഇവിടെവന്ന് മത്സരിക്കാൻ? മുൻപ് ഹരിപ്പാട്ട് രമേശ് ചെന്നിത്തലയോട് പ്രസാദ് രണ്ടുവട്ടം തോറ്റതല്ലേ. നാടുമുഴുവൻ ഓടിനടന്ന് മത്സരിച്ചിട്ട് അവസാനം ചേർത്തല വന്നാണ് രക്ഷപ്പെട്ടത്. ഭൂരിപക്ഷം 18,000 ആയിരുന്നത് അപ്പോൾ ആറായിരമായി. അയാൾ ചെവിക്ക് നുള്ളിക്കോട്ടെ. ഇതിനൊക്കെ ജനങ്ങൾ തിരിച്ചടിനൽകും’, സുധാകരൻ കൂട്ടിച്ചേർത്തു. ഞങ്ങളെയൊക്കെ സ്‌നേഹിക്കുന്ന ജനങ്ങളല്ലേ ഇവിടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. ജി. സുധാകരനെ കമ്യൂണിസം പഠിപ്പിക്കാനൊന്നും വരണ്ട. സ്വയം ചേർത്തലയിൽനിന്ന് ജയിക്കാൻ പറ്റുമോ എന്ന് നോക്കാനും പ്രസാദിനോടായി സുധാകരൻ പറഞ്ഞു. ശത്രുവല്ലാത്ത എന്നെ അയാൾ അന്യായം പറഞ്ഞു. അതിനോടുള്ള പ്രതികരമാണ് നടത്തിയത്. ചേർത്തലയിൽ പോയി രണ്ട് മീറ്റിങ്ങിൽ പ്രസംഗിക്കണമെന്നുണ്ട്. എന്നാൽ, താൻ തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും സുധാകരൻ പറഞ്ഞു. Content Highlights: G Sudhakaran lashes out at Agriculture Minister P Prasad, Dispute over election victory margins in Cherthala constituency, Allegations of lack of respect and political maturity, Sudhakaran rejects attempts to be lectured on Communism Published: 22 Mar 2026, 02:24 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘പ്രസാദിന് ഗുരുത്വമില്ല, ചെവിയിൽ നുള്ളിക്കോട്ടെ; ബിനോയ് വിശ്വത്തിനില്ലാത്ത സൂക്കേട് അയാൾക്കെന്തിന്?’
M
MathrubhumiSource Link
about 2 months ago