‘ബാലറ്റിലെ പേര് അഞ്ജലി നായർ എന്ന് വേണം’; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി ഹൈക്കോടതിയിൽ

‘ബാലറ്റിലെ പേര് അഞ്ജലി നായർ എന്ന് വേണം’; തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി ഹൈക്കോടതിയിൽ

M
MathrubhumiSource Link
കൊച്ചി: തൃപ്പൂണിത്തുറ നിയോജക മണ്ഡലത്തിലെ എൻ.ഡി.എ സ്ഥാനാർഥി അഞ്ജലി നായർ തന്റെ പേര് മാറ്റാനായി ഹൈക്കോടതിയെ സമീപിച്ചു. To advertise here, ബാലറ്റിലും വോട്ടിങ് യന്ത്രത്തിലും തന്റെ യഥാർഥ പേരായ 'അഞ്ജലി പി.വി.' എന്നതിന് പകരം വോട്ടർമാർക്ക് സുപരിചിതമായ 'അഞ്ജലി നായർ' എന്ന പേര് ഉൾപ്പെടുത്തണമെന്നാണ് ഹർജിയിലെ ആവശ്യം. നിലവിൽ സ്ഥാനാർഥിപ്പട്ടികയിലും ഇവിഎമ്മിലും അഞ്ജലി പി.വി. എന്നാണ് പേര് രേഖപ്പെടുത്തിയിരിക്കുന്നത്. തന്റെ യഥാർഥ പേരായ അഞ്ജലി പി.വി. എന്നത് വോട്ടർമാർക്കിടയിൽ പരിചിതമല്ലെന്നും ഇത് തനിക്ക് ലഭിക്കേണ്ട വോട്ടുകൾ കുറയാൻ കാരണമാകുമെന്നും അഞ്ജലി നായർ ഹർജിയിൽ വ്യക്തമാക്കി. തന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളും പോസ്റ്ററുകളും 'അഞ്ജലി നായർ' എന്ന പേരിലാണെന്നും ബാലറ്റിലെ പേര് മാറുന്നത് വോട്ടർമാർക്കിടയിൽ ആശയക്കുഴപ്പത്തിന് ഇടയാക്കുമെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.  ഹർജി പരിഗണിച്ച ഹൈക്കോടതി ഈ വിഷയത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനോട് വിശദീകരണം തേടിയിട്ടുണ്ട്. എന്നാൽ, തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ഈ ഘട്ടത്തിൽ കോടതിയുടെ ഇടപെടൽ എത്രത്തോളം പ്രായോഗികമാണെന്നത് സംശയമാണ്.  തിരഞ്ഞെടുപ്പ് ചട്ടപ്രകാരം പേര് മാറ്റുന്നതിന് തടസ്സമില്ലെങ്കിലും നിലവിൽ നോമിനേഷനിലുള്ള പേരാണ് ബാലറ്റിൽ വന്നിരിക്കുന്നത്. നിലവിൽ വീടുകളിലെത്തിയുള്ള വോട്ടിങ് ആരംഭിച്ചിട്ടുണ്ട്. സർവീസ് വോട്ടുകൾ കൂടി ആരംഭിക്കാനിരിക്കുന്ന സാഹചര്യത്തിൽ മാറ്റങ്ങൾ വരുത്തുന്നത് പ്രായോഗികമായി പ്രയാസകരമായിരിക്കും. Content Highlights: 20-20 candidate Anjali Nair files a petition in the High Court., Dispute regarding the candidate's name on the EVM (Anjali P.V. vs Anjali Nair)., The candidate claims the mismatch causes voter confusion and potential vote loss., High Court seeks an explanation from the Election Commission. Published: 31 Mar 2026, 05:35 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ബാലറ്റിലെ പേര് അഞ്ജലി നായർ എന്ന് വേണം’; തൃപ്പൂണിത്തുറയിലെ… | Boolokam