പൊന്നാനി : സാഹസിക ടൂറിസത്തിനൊരുങ്ങി ബിയ്യം കായൽ. ബിയ്യം കായലിന്റെ ശാന്തതയും മനോഹരിതയും ആസ്വദിക്കുന്നതിനൊപ്പം സാഹസിക വിനോദസഞ്ചാരത്തിന്റെ വലിയ സാധ്യതയിലേക്കാണ് പുളിക്കക്കടവ് ടൂറിസം സ്പോട്ട് വഴിതുറക്കുന്നത്. പൈതൃക വിനോദസഞ്ചാരത്തോടൊപ്പം സാഹസിക വിനോദസഞ്ചാരം കൂടിയാകുമ്പോൾ പൊന്നാനി സംസ്ഥാനത്തിന്റെ ടൂറിസം ഭൂപടത്തിലും തിളങ്ങിനിൽക്കും. To advertise here, ‘ബിയ്യം കായലിനരികെ’ സാഹസിക വിനോദസഞ്ചാര പദ്ധതിയിൽ സിപ്പ് ലൈൻ, സിപ്പ് സൈക്ലിങ്, ഹൈ റോപ്പ്, ലോ റോപ്പ് റൈഡുകൾ, കയാക്കിങ്, പെടൽ ബോട്ടുകൾ ഉൾപ്പെടെ ഒട്ടേറെ റൈഡുകൾ സജ്ജീകരിച്ചിട്ടുണ്ട്. പൊന്നാനി നഗരസഭയുടെ മേൽനോട്ടത്തിൽ ഫൺഫ്യൂഷൻ എന്റർടെയ്ൻമെന്റ് എന്ന സ്വകാര്യ സ്ഥാപനത്തിന്റെ പങ്കാളിത്തത്തോടെയാണ് പദ്ധതി തുടങ്ങുന്നത്. നേരത്തേ ഡി.ടി.പി.സി.യുടെ കീഴിലായിരുന്ന പ്രദേശം നഗരസഭ ഏറ്റെടുത്തതോടെയാണ് ജില്ലയിലെതന്നെ പ്രധാന ടൂറിസം കേന്ദ്രമാക്കി കായലോരത്തെ ഉയർത്താനുള്ള പദ്ധതികൾ ആസൂത്രണംചെയ്തത്. തൂക്കുപാലം നവീകരണവും പൂർത്തിയാക്കിയിരുന്നു. വള്ളംകളി പവലിയൻ നവീകരണത്തിനും കായലിന്റെ അനുബന്ധ വികസനത്തിനും പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കാറുള്ള വള്ളംകളി കാണാൻ ഒട്ടേറെപ്പേർ ഇവിടെയെത്താറുണ്ട്. സാഹസിക വിനോദസഞ്ചാരപദ്ധതി കായലോരത്തിന് കൂടുതൽ ഉണർവേകുമെന്നാണ് പ്രതീക്ഷ. കുണ്ടുകടവിൽനിന്നു നിർമിക്കുന്ന നടപ്പാതയും പൂർണമായാൽ സാധ്യതകളുംകൂടും. സാഹസികപാർക്ക് തിങ്കളാഴ്ച മുതൽ തുറന്നുകൊടുത്തു. Published: 18 Mar 2026, 03:15 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ബിയ്യം കായലിനരികെ’ അല്പം ‘അഡ്വഞ്ചറാകാം’
M
MathrubhumiSource Link
about 2 months ago