‘ബുംറയെ ഇങ്ങനെ കണ്ടിട്ടേയില്ല’; മാർക്കർ വലിച്ചെറിഞ്ഞു, ആക്രോശിച്ച് പേസർ | വീഡിയോ

‘ബുംറയെ ഇങ്ങനെ കണ്ടിട്ടേയില്ല’; മാർക്കർ വലിച്ചെറിഞ്ഞു, ആക്രോശിച്ച് പേസർ | വീഡിയോ

മുംബൈ: ഐപിഎല്ലിൽ നിരാശപ്പെടുത്തുന്നതാണ് മുംബൈയുടെ സൂപ്പർ പേസർ ജസ്പ്രീത് ബുംറയുടെ പ്രകടനം. ടൂർണമെന്റിൽ ഇതുവരെ ഒരുവിക്കറ്റുപോലും താരത്തിന് നേടാനായിട്ടില്ല. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരത്തിൽ നാലോവറിൽ 41 റൺസ് വിട്ടുകൊടുത്ത ബുംറയ്ക്ക് ഒരു വിക്കറ്റ് പോലും എടുക്കാനായില്ല. അതോടെ ആരാധകർ നിരാശയിലാണ്. ഇപ്പോഴിതാ ബെംഗളൂരുവിനെതിരായ മത്സരത്തിലെ ബുംറയുടെ ഒരു വീഡിയോ വൻ ചർച്ചയാകുകയാണ്. To advertise here, പന്തെറിഞ്ഞതിന് ശേഷം തിരിച്ചുനടക്കുന്ന താരത്തിന്റെ വീഡിയോ ആണ് പ്രചരിക്കുന്നത്. നിരാശയോടെയാണ് ബുംറയെ വീഡിയോയിലുടനീളം കാണുന്നത്. മാത്രമല്ല, ദേഷ്യത്തോടെ ആക്രോശിക്കുന്നതും കാണാം. മൈതാനത്ത് വെച്ചിരിക്കുന്ന റൺ-അപ് മാർക്കർ വലിച്ചെറിഞ്ഞുകൊണ്ടാണ് ബുംറ രോഷപ്രകടനം നടത്തിയത്. ഫോമില്ലായ്മ താരത്തെ വലിയ തോതിൽ അലട്ടുന്നുണ്ടെന്ന് വ്യക്തമാക്കുന്നത് കൂടിയാണ് പുറത്തുവന്ന വീഡിയോ. ഇത് സങ്കടകരമാണെന്നും ലോകത്തെ ഏറ്റവും മികച്ച ബൗളർമാരെ ഇതുവരെ ഇങ്ങനെ കണ്ടിട്ടേയില്ലന്നുമൊക്കെ ആരാധകരുടെ കമന്റുകളുണ്ട്. കൊൽക്കത്തയ്‌ക്കെതിരായ ആദ്യ മത്സരത്തിൽ നാലോവറിൽ 35 റൺസാണ് ബുംറ വിട്ടുകൊടുത്തത്. ഡൽഹിക്കെതിരായ രണ്ടാം മത്സരത്തിൽ നാലോവറിൽ 21 റൺസും രാജസ്ഥാനെതിരേ മൂന്നോവറിൽ 32 റൺസും മുംബൈ പേസർ വഴങ്ങി. ആർസിബിക്കെതിരേ 35 റൺസും കഴിഞ്ഞദിവസം പഞ്ചാബിനെതിരേ 41 റൺസും ബാറ്റർമാർ അടിച്ചെടുത്തു. ഈ അഞ്ച് മത്സരങ്ങളിലും ഒറ്റ വിക്കറ്റുപോലും നേടാനായിട്ടുമില്ല. ഇത് ചർച്ചയ്ക്ക് വഴിവെച്ചിട്ടുമുണ്ട്. ആരാധകർ ബുംറയുടെ പ്രകടനത്തിൽ നിരാശയിലുമാണ്. ബുംറയുടെ ആദ്യ പന്തുതന്നെ സിക്‌സർ പറത്തിയ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ പ്രകടനം നേരത്തേ വൻ വൈറലായിരുന്നു. ബുംറയും 15-കാരൻ വൈഭവും ആദ്യമായി നേർക്കുനേർ വന്ന മത്സരമായിരുന്നു ഇത്. ആദ്യ ഓവറിൽ തന്നെ ദീപക് ചാഹറിനെ കണക്കിന് ശിക്ഷിച്ചാണ് രാജസ്ഥാൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ ഇന്നിങ്‌സ് തുടങ്ങിയത്. രണ്ടാം ഓവർ എറിയാൻ എത്തിയത് ബുംറയും. താരത്തിന്റെ ആദ്യ പന്തുതന്നെ വൈഭവ് ലോങ് ഓണിന് മുകളിലൂടെ ഗാലറിയിലെത്തിച്ചു. കൃത്യം വൈഭവിന്റെ സ്ലോട്ടിലായിരുന്നു പന്ത്. അവിടംകൊണ്ടും തീർന്നില്ല, അതേ ഓവറിലെ നാലാം പന്തും വൈഭവ് സിക്‌സർ പറത്തി. ഒരു ഷോർട്ട് ബോളിൽ ബാക്ക് ഫൂട്ടിൽ വന്ന് പുൾ ഷോട്ടിലൂടെ ബാക്ക്വേർഡ് സ്‌ക്വയർ ലെഗ്ഗിലേക്കാണ് വൈഭവ് പന്ത് പറത്തിയത്. രണ്ട് സിക്‌സ് വഴങ്ങിയപ്പോഴും ബുംറയുടെ പുഞ്ചിരിക്കുന്ന മുഖം ക്യാമറകൾ ഒപ്പിയെടുക്കുകയും ചെയ്തു. ആ ഓവറിൽ 14 റൺസാണ് ബുംറ വഴങ്ങിയത്. Content Highlights: Jasprit Bumrah remains wicketless after five matches in IPL 2026., Viral video shows Bumrah expressing frustration on the field against Bengaluru., Comprehensive breakdown of runs conceded against major IPL teams., Analysis of the match-up between Bumrah and young talent Vaibhav Suryavanshi. Published: 18 Apr 2026, 03:03 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ബുംറയെ ഇങ്ങനെ കണ്ടിട്ടേയില്ല’; മാർക്കർ വലിച്ചെറിഞ്ഞു, ആക്ര… | Boolokam