തൃശ്ശൂർ: തൃശ്ശൂർ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിൽ ഉണ്ടായത് വലിയ സ്ഫോടനം. സ്ഫോടനം ഉണ്ടാക്കിയ ആഘാതത്തിന്റെ ഞെട്ടലിലാണ് പ്രദേശവാസികളുള്ളത്. ശബ്ദം കേട്ടിട്ട് ഭൂകമ്പം പോലെ തോന്നിയെന്നും സമീപത്തെ വാഹനങ്ങൾ കുലുങ്ങിയെന്നും പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ അഞ്ച് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഫോടനത്തിൽ 40 ഓളം പേർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് അഞ്ചു പേർ മരിക്കുകയും ചെയ്തുവെന്നാണ് വൈകീട്ട് അഞ്ചു മണി വരെയുള്ള വിവരം. തിരുവമ്പാടി ദേവസ്വംബോർഡിന് വേണ്ടി വെടിക്കെട്ട് സാമഗ്രികൾ നിർമിക്കുന്ന മുണ്ടത്തിക്കോടാണ് സ്ഫോടനം നടന്നത്. To advertise here, വണ്ടിയിൽ ഇരിക്കുന്ന സമയത്താണ് സംഭവം. പൊട്ടിത്തെറിയുടെ ആഘാതത്തിൽ വണ്ടി കുലുങ്ങുകയാണ്. മൂന്ന് പേരെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇപ്പോഴും പൊട്ടിക്കൊണ്ടിരിക്കുകയാണ്. വലിയ ചൂടാണ് ഇവിടെയുള്ളത്. ഈ കടുത്ത ചൂടാണ് സ്‌ഫോടനത്തിന് കാരണമെന്ന് കരുതുന്നു. - ഒരു പ്രദേശവാസി മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു. സമീപത്തുള്ള കൃഷിസ്ഥലത്ത് വന്നതാണ്. വാഹനത്തിലാണ് വന്നത്. സ്‌ഫോടനമുണ്ടായതിന് പിന്നാലെ വാഹനം ശരിക്കും കുലുങ്ങി. വാഹനത്തിന് ഇറങ്ങാൻ നിൽക്കുമ്പോഴാണ് ഇതുണ്ടായത്. വണ്ടി ശരിക്കും കുലുങ്ങുകയാണ്. ഒരു ഫോർച്ച്യുണർ വണ്ടി കുലുങ്ങുക എന്നുപറഞ്ഞാൽ എത്രമാത്രം ഭയാനകമാണെന്ന് അറിയാല്ലോ. അത്രവലിയ ശബ്ദത്തിലാണ് സ്‌ഫോടനമെന്നും അദ്ദേഹം പറഞ്ഞു. സമീപത്തുള്ള വീട്ടിൽ നിൽക്കുമ്പോൾ വലിയ മുഴക്കം കേട്ടെന്നും ഭൂകമ്പം ഉണ്ടായതുപോലെയാണ് തോന്നിയതെന്ന് മറ്റൊരു പ്രദേശവാസി പറഞ്ഞു. ഫയർ ഫോഴ്‌സിന് പോലും സ്ഥലത്ത് പോകാൻ സാധിക്കുന്നില്ല. അങ്ങോട്ട് പോയാൽ മാത്രമേ സംഭവത്തിന്റെ കാഠിന്യം മനസിലാക്കാൻ പറ്റൂ. ശരീരഭാഗങ്ങൾ പലയിടത്തായി ചിതറിക്കിടക്കുന്നതാണ് കണ്ടതെന്നും പ്രദേശവാസികൾ പറഞ്ഞു. തിരുവമ്പാടി വെടിക്കെട്ട് ലൈസൻസി മുണ്ടത്തിക്കോട് സതീഷിന്റെ വെടിക്കെട്ട് പുരയിലാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിക്കെട്ടിന്റെ പ്രധാന ചുമതലക്കാരനായ സതീഷിനുൾപ്പെടെയുള്ളവർക്കാണ് പൊള്ളലേറ്റത്. ഇപ്പോഴും പടക്ക സാമഗ്രികൾ പൊട്ടിക്കൊണ്ടിരിക്കുകയാണ്. ചെറിയ വഴിയായതിനാൽ ഫയർഫോഴ്‌സ് സംഘത്തിന് സംഭവസ്ഥലത്ത് എത്താൻ പ്രയാസം നേരിട്ടു. തുടർന്ന് സമീപത്തെ മതിൽ തകർത്താണ് ഫയർഫോഴ്‌സ് സംഘം സ്ഥലത്തെത്തിയത്. Content Highlights: Explosion occurred at a licensed fireworks storage facility in Mundathikode, Thrissur in 2026., Confirmed casualties include 3 deaths and approximately 40 injuries., The blast caused significant structural tremors felt by nearby residents., Rescue operations were hampered by narrow access paths, requiring wall demolition for fire engine entry., Preliminary reports suggest extreme heat as a potential catalyst for the blast. Published: 21 Apr 2026, 04:59 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ഭൂകമ്പമാണെന്ന് കരുതി’, വയലിലേയ്ക്ക് വഴിയില്ലാത്തത് പ്രശ്നമായി, മതിൽ തകർത്താണ് ഫയർ എഞ്ചിൻ വന്നത്
M
MathrubhumiSource Link
19 days ago