‘മടങ്ങിപ്പോകുക, അല്ലെങ്കിൽ വെടിവെക്കും’; നടുക്കടലിൽ കപ്പലിനുനേരെ തോക്കുചൂണ്ടി യുഎസ് സൈന്യം | വീഡിയോ

‘മടങ്ങിപ്പോകുക, അല്ലെങ്കിൽ വെടിവെക്കും’; നടുക്കടലിൽ കപ്പലിനുനേരെ തോക്കുചൂണ്ടി യുഎസ് സൈന്യം | വീഡിയോ

വാഷിങ്ടൺ: ഇറാൻ സമുദ്രപാതയിൽ യു.എസ്. ഏർപ്പെടുത്തിയ നാവിക ഉപരോധം ലംഘിക്കാൻ ശ്രമിച്ച ചരക്കുകപ്പലിനെ ഹെലികോപ്റ്ററിൽനിന്നുള്ള മെഷീൻ ഗൺ ഉപയോഗിച്ച് തടയുന്ന ദൃശ്യം പുറത്തുവിട്ട് യു.എസ്. ഉപരോധം ലംഘിച്ച് മുന്നോട്ടുപോകാൻ ശ്രമിച്ചാൽ ബലം പ്രയോഗിക്കുമെന്ന് സൈന്യം കർശന മുന്നറിയിപ്പ് നൽകുന്നുമുണ്ട്. To advertise here, ഇറാനിയൻ തുറമുഖങ്ങളിലേക്ക് വരുന്നതോ അവിടെനിന്ന് പുറപ്പെടുന്നതോ ആയ കപ്പലുകളെ പരിശോധിക്കുമെന്നും തടയുമെന്നുമാണ് യു.എസ്. നിലപാട്. ഇറാൻ തീരത്തെ ഈ സൈനിക ഉപരോധം ആരംഭിച്ചതിന് ശേഷം ഇതുവരെ 27 കപ്പലുകളെ യു.എസ്. സൈന്യം തിരിച്ചയച്ചിട്ടുണ്ട്. ഞായറാഴ്ച ബന്ദർ അബ്ബാസ് തുറമുഖത്തേക്ക് പോകുകയായിരുന്ന ഇറാന്റെ പതാക വഹിച്ച ഒരു ചരക്കുകപ്പലിന് നേരെ യു.എസ്. വെടിയുതിർത്തതായും റിപ്പോർട്ടുകളുണ്ട്. ഹെലികോപ്റ്ററുകളിൽനിന്ന് യു.എസ്. മറീനുകൾ കപ്പലിലേക്ക് ഇറങ്ങുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കാൻ കഴിയുന്ന സാമഗ്രികൾ കപ്പലിലുണ്ടെന്ന സംശയത്തെത്തുടർന്നാണ് നടപടിയെന്ന് യു.എസ്. അവകാശപ്പെടുമ്പോൾ, ഇത് കടൽക്കൊള്ളയാണെന്ന് ഇറാൻ തിരിച്ചടിച്ചു. ചൈനയിൽനിന്നുള്ള കപ്പലാണിതെന്നും സമാധാനപരമായ ചരക്കുനീക്കത്തെ തടസ്സപ്പെടുത്തുകയാണെന്നും ഇറാൻ കുറ്റപ്പെടുത്തി. Content Highlights: US Forces Enforce Iran Naval Blockade: New Footage Reveals Standoff Published: 21 Apr 2026, 11:53 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മടങ്ങിപ്പോകുക, അല്ലെങ്കിൽ വെടിവെക്കും’; നടുക്കടലിൽ കപ്പലിന… | Boolokam