‘മണ്ഡല പുനർനിർണയം മരവിപ്പിക്കണം’ പ്രധാനമന്ത്രിയോട് സ്റ്റാലിൻ

‘മണ്ഡല പുനർനിർണയം മരവിപ്പിക്കണം’ പ്രധാനമന്ത്രിയോട് സ്റ്റാലിൻ

ചെന്നൈ : കേന്ദ്രസർക്കാരിന്റെ നിർദിഷ്ട മണ്ഡല പുനർനിർണയ നീക്കത്തിനെതിരേ നിലപാട് കടുപ്പിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മണ്ഡല പുനർനിർണയം മരവിപ്പിക്കണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. To advertise here, നിരന്തരമായ പ്രതിഷേധങ്ങൾക്കിടയിലും തമിഴ്‌നാടിന്റെ പാർലമെന്ററി പ്രാതിനിധ്യം കുറയ്ക്കില്ലെന്ന് കേന്ദ്രം വാക്കാലുള്ള ഉറപ്പുമാത്രമേ നൽകുന്നുള്ളൂ. എന്നാൽ ഇതിനു പിന്നിലുള്ളത് കൊടിയവഞ്ചനയാണ്. നിയമനിർമാണത്തിലൂടെ ഡീലിമിറ്റേഷൻ കമ്മിഷന് വിപുലമായ അധികാരങ്ങൾ കൈവരും. ഇതോടെ കേന്ദ്രസർക്കാരിന് തങ്ങളുടെ രാഷ്ട്രീയ താത്പര്യങ്ങൾക്കനുസരിച്ച് സംസ്ഥാനങ്ങളുടെ പ്രാതിനിധ്യം ഏതുസമയത്തും ഏതുരീതിയിലും മാറ്റാനാവും- സ്റ്റാലിൻ ആരോപിച്ചു. ‘അപകടകരമായ ഉദ്ദേശ്യലക്ഷ്യംവെച്ച് ശ്രദ്ധാപൂർവം തയ്യാറാക്കിയ കെണി’ എന്ന് നീക്കത്തെ വിശേഷിപ്പിച്ച സ്റ്റാലിൻ, ഫെഡറൽ സന്തുലിതാവസ്ഥയെ ഇതു തകർക്കുമെന്ന് മുന്നറിയിപ്പുനൽകി. വിശാലമായ കൂടിയാലോചന നടത്താതെ ഘടനാപരമായ ഇത്രയും വലിയ പരിഷ്കാരം പാർലമെന്റിൽ തിടുക്കത്തിൽ കൊണ്ടുവരുന്നത് വലിയതെറ്റാണ്. തങ്ങളുടെ എതിർപ്പിനെ മറികടന്ന് മുന്നോട്ടുപോയാൽ കേന്ദ്രത്തിന് തമിഴ്നാട്ടിൽനിന്ന് വലിയ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരുമെന്നും സ്റ്റാലിൻ പറഞ്ഞു. Published: 18 Apr 2026, 01:36 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മണ്ഡല പുനർനിർണയം മരവിപ്പിക്കണം’ പ്രധാനമന്ത്രിയോട് സ്റ്റാലി… | Boolokam