‘മാതൃഭൂമി’ 103-ാം പിറന്നാൾ ആഘോഷിച്ചു

‘മാതൃഭൂമി’ 103-ാം പിറന്നാൾ ആഘോഷിച്ചു

M
MathrubhumiSource Link
കൊച്ചി : വിവരങ്ങളെല്ലാം വിരൽത്തുമ്പിലെത്തുന്ന ആധുനിക കാലത്തും പത്രങ്ങൾക്കുള്ള പ്രസക്തി കുറഞ്ഞിട്ടില്ലെന്ന് കൊച്ചി മേയർ വി.കെ. മിനിമോൾ. വിവര സാങ്കേതികവിദ്യയുടെ വളർച്ച അതിവേഗത്തിലായ കാലത്ത് പത്രത്തിന് പ്രാധാന്യം കുറയുമോയെന്ന് പലരും സംശയിച്ചിരുന്നു. എന്നാൽ ഇപ്പോൾ പല തലങ്ങളിലൂടെ വാർത്തകൾ നമ്മുടെ മുന്നിലെത്തുമ്പോൾ അതിലെ സത്യവും അസത്യവും എന്താണെന്ന സംശയത്തിലാണ് നാമെല്ലാം. ആ സാഹചര്യത്തിലാണ് വിശ്വാസ്യതയുടെ രൂപമായ പത്രങ്ങൾക്ക് പ്രസക്തിയേറുന്നത്. മലയാളിയുടെ രാഷ്ട്രീയജീവിതത്തിലും സാംസ്‌കാരിക ജീവിതത്തിലും സാഹിത്യ ജീവിതത്തിലുമൊക്കെ മുദ്ര പതിപ്പിച്ച മാതൃഭൂമിപത്രം അതിൽ ഏറെ മുൻപന്തിയിലുമാണ്. മൂല്യങ്ങളെ മുറുകെപ്പിടിച്ച് മാതൃഭൂമി മുന്നേറുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അവർ പറഞ്ഞു. മാതൃഭൂമിയുടെ 103-ാം പിറന്നാൾ ആഘോഷം കലൂർ എ.ജെ. ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മേയർ. To advertise here, മാതൃഭൂമിയുടെ പിറന്നാളാഘോഷത്തിൽ പങ്കെടുക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ചടങ്ങിൽ മുഖ്യാതിഥിയായ നടിയും എഴുത്തുകാരിയുമായ അശ്വതി ശ്രീകാന്ത് പറഞ്ഞു. ‘മാതൃഭൂമി’ ഡയറക്ടർ ഹേമലത ചന്ദ്രൻ, ഡയറക്ടർ ഡിജിറ്റൽ ബിസിനസ് എം.എസ്. മയൂര, വൈസ് പ്രസിഡന്റ്-പബ്ലിക് റിലേഷൻസ് പി.വി. മിനി, ക്ലബ് എഫ്.എം. ജനറൽ മാനേജർ എൻ. ജയകൃഷ്ണൻ, മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എസ്. പ്രകാശ്, യൂണിറ്റ് മാനേജർ ഐശ്വര്യാ ദാസ്, വർക്‌സ് കമ്മിറ്റി ചെയർമാൻ കെ.എൻ. സുനിത്ത് എന്നിവർ പ്രസംഗിച്ചു. പിറന്നാളാഘോഷത്തിന്റെ ഭാഗമായി ജീവനക്കാർക്കായി നടത്തിയ കലാ-കായിക മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ജീവനക്കാരും കുടുംബാംഗങ്ങളും അവതരിപ്പിച്ച കലാപരിപാടികളും അരങ്ങേറി. Published: 19 Mar 2026, 02:44 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മാതൃഭൂമി’ 103-ാം പിറന്നാൾ ആഘോഷിച്ചു — Mathrubhumi | Boolok… | Boolokam