‘മായരുതെങ്ങും... മായരുതെങ്ങും’; മനസ്സിൽ മായാതെ ആ ഈണം, വാൽപ്പാറ കൊടുംവളവിൽ നിലച്ച ആശ ടീച്ചറുടെ പാട്ട്

‘മായരുതെങ്ങും... മായരുതെങ്ങും’; മനസ്സിൽ മായാതെ ആ ഈണം, വാൽപ്പാറ കൊടുംവളവിൽ നിലച്ച ആശ ടീച്ചറുടെ പാട്ട്

വാൽപ്പാറ: മലപ്പുറത്തെ പാങ്ങ് ഗ്രാമത്തിന് ആ വിനോദയാത്ര ഒരു നൊമ്പരമായി മാറിയിരിക്കുന്നു. വേനലവധിയുടെ സന്തോഷം പങ്കുവെക്കാൻ അതിരപ്പിള്ളിയിലൂടെ മലക്കപ്പാറ കടന്ന് വാൽപ്പാറയിലേക്ക് തിരിച്ച ആ അധ്യാപക സംഘം ഇത്രയേറെ സങ്കടം ബാക്കി വെച്ച് മടങ്ങുമെന്ന് ആരും കരുതിയിരുന്നില്ല. പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്കൂളിലെ അക്ഷരങ്ങൾ കൂട്ടിവായിക്കാൻ പഠിപ്പിച്ചിരുന്ന പ്രിയപ്പെട്ട അധ്യാപകർ ഒരു ചിത്രമായി മാത്രം അവശേഷിക്കുമ്പോൾ, ആ വണ്ടിയിലിരുന്ന് മരിക്കുന്നതിന് തൊട്ടുമുമ്പ് ആശ ടീച്ചർ പാടിയ ഗാനം ഒരു ഗദ്ഗദമായി അലയടിക്കുന്നു. To advertise here, പാങ്ങ് സ്കൂളിലെ ഒന്നാം ക്ലാസ്സുകാരനായ അജുവിന്റെ അമ്മയാണ് ആശ ടീച്ചർ. സാധാരണയായി എല്ലാ യാത്രകളിലും മകൻ അജുവിനെ കൂടെക്കൂട്ടാറുള്ള ടീച്ചർ, എന്തിനോ വേണ്ടി ഈ യാത്രയിൽ മാത്രം അവനെ വീട്ടിലാക്കിയിരുന്നു. അമ്മയുടെ കൈപിടിച്ച് വാൽപ്പാറയിലെ ഹെയർപിൻ വളവുകൾ കാണാൻ അവൻ പോയിരുന്നില്ല എന്ന ആശ്വാസം നിലനിൽക്കുമ്പോഴും, ഇനി തനിക്ക് അക്ഷരം പറഞ്ഞുതരാൻ അമ്മയില്ല എന്ന തിരിച്ചറിവ് ആ കുഞ്ഞിനെയും അനാഥനാക്കുന്നു. ടീച്ചറുടെ മനോഹരമായ ചിരിയും സ്നേഹവും ഈണവും ഇനി ആ സ്കൂൾ വരാന്തകളിൽ കാണാൻ കഴിയില്ല. ദുരന്തം കവർന്നെടുക്കുന്നതിന് നിമിഷങ്ങൾക്കു മുമ്പ് ആ യാത്രാ വാഹനത്തിലിരുന്ന് ടീച്ചർ പാടിയ വരികൾ ഇപ്പോൾ എല്ലാവരെയും വേദനിപ്പിക്കുന്നു. "പൂക്കൾ പനീനീർ പൂക്കൾ... നീയും കാണുന്നുണ്ടോ..." എന്ന് തുടങ്ങുന്ന ആ പാട്ടിൽ, "നമ്മൾ നെയ്യും വസന്തം മായരുതെങ്ങും..." എന്ന വരികൾ പാടി അവസാനിക്കുമ്പോഴേക്കും വിധി ആ വസന്തത്തെ തല്ലിക്കൊഴിച്ചിരുന്നു. ഒരു വസന്തക്കാലത്തിന്റെ മുഴുവൻ കുളിർമയുമായി പാടിയ ആ ഈണം ടീച്ചറുടെ അവസാന ഗാനമായി മാറുമെന്ന് അറിഞ്ഞിരുന്നില്ല. വാൽപ്പാറയിലെ 13-ാം ഹെയർപിൻ വളവിൽ വെച്ച് നിയന്ത്രണം നഷ്ടമായ ആ ട്രാവലർ വാൻ അഗാധമായ താഴ്ചയിലേക്ക് മറിയുകയും 9-ാം വളവിലേക്ക് പതിക്കുകയുമായിരുന്നു. അധ്യാപകരും ജീവനക്കാരും പാചകതൊഴിലാളിയും അടങ്ങിയ ആ സംഘത്തിന്റെ ആഹ്ലാദാരവങ്ങൾ നിമിഷനേരം കൊണ്ട് നിലവിളികൾക്ക് വഴിമാറി. വാഹനം പൂർണ്ണമായും തകർന്നുപോയ ആ അപകടത്തിൽ എട്ടുപേർ സംഭവസ്ഥലത്തുതന്നെ മരിച്ചു. സ്നേഹത്തിന്റെ ഈണം ചിതറിത്തെറിച്ച ആ വളവിൽ ഒരു ഗ്രാമത്തിന്റെ മുഴുവൻ സ്വപ്നങ്ങളും ഹോമിക്കപ്പെട്ടു. ഒറ്റദിവസം കൊണ്ട് ആ സ്കൂൾ തന്നെ അനാഥമായ അവസ്ഥയിലാണ്. ഒൻപത് കുടുംബങ്ങൾക്കൊപ്പം പാങ്ങ് ജി.എൽ.പി. സ്കൂളിലെ മുഴുവൻ കുട്ടികളുടെയും പ്രിയപ്പെട്ടവരാണ് നഷ്ടപ്പെട്ടത്. പത്ത് അധ്യാപകരുണ്ടായിരുന്ന ആ കൊച്ചു വിദ്യാലയത്തിൽ ഇനി അവശേഷിക്കുന്നത് മൂന്ന് അധ്യാപികമാരും ഒരു പ്യൂണും മാത്രമാണ്.  Content Highlights: Valparai accident where a teacher's final song remains a haunting memory for the Pang village. Published: 18 Apr 2026, 09:54 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മായരുതെങ്ങും... മായരുതെങ്ങും’; മനസ്സിൽ മായാതെ ആ ഈണം, വാൽപ്… | Boolokam