കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ യു.ഡി.എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ജനങ്ങളെ അഭിവാദ്യം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. 'മാറ്റാൻ ആളുണ്ടോ എന്ന് ചോദിച്ചില്ലേ... മറ്റാരുണ്ടെന്ന് ചോദിച്ചില്ലേ... ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ' എന്ന വരികളിലൂടെ, സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പോരാട്ടത്തിൽ യു.ഡി.എഫ് മുന്നോട്ടുവെച്ച ആത്മവിശ്വാസം ശരിവെക്കുന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സോഷ്യൽ മീഡിയയിലൂടെയാണ് അദ്ദേഹം വിജയത്തിന്റെ ആവേശം പങ്കുവെച്ചത്. To advertise here, കേരളം വിജയിച്ചിരിക്കുകയാണെന്നും ഇനി യു.ഡി.എഫ്. നാടിനെ നയിക്കുമെന്നും സതീശൻ ഫെയ്സ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. നൂറിലധികം സീറ്റുകളിൽ മികച്ച ഭൂരിപക്ഷത്തോടെ മുന്നേറുകയാണ് യു.ഡി.എഫ്. 34 ഇടത്ത് മാത്രമാണ് എൽ.ഡി.എഫ്. വൈകീട്ട് മൂന്നുവരെ മുന്നിട്ടുനിൽക്കുന്നത്. നേമത്തും കൊല്ലം ജില്ലയിലെ ചാത്തന്നൂരും ബി.ജെ.പി. ജയിച്ചു. Published: 04 May 2026, 03:17 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘മാറ്റാൻ ഞങ്ങളുണ്ടെന്ന് അന്നേ പറഞ്ഞതല്ലേ’; മറുപടിയുമായി സതീശൻ, ഫെയ്സ്ബുക്ക് പോസ്റ്റ് വൈറൽ
M
MathrubhumiSource Link
about 3 hours ago
