പത്തനംതിട്ട: മലയോരപാത കയറി കോന്നി ഗ്രാമത്തിലൂടെ പത്തനംതിട്ടയിലേക്ക് നീങ്ങിയ മാതൃഭൂമി ഇലക്ഷൻ ബസിൽ ആദ്യ അതിഥിയായത് മുതിർന്ന കോൺഗ്രസ് നേതാവ് പി.ജെ. കുര്യനായിരുന്നു. കോൺഗ്രസ് സ്ഥാനാർഥിനിർണയം എന്താണ് വൈകിയതെന്ന ചോദ്യം നേരത്തേ പ്രതീക്ഷിച്ചതുപോലെ, പെട്ടെന്ന് മറുപടി എത്തി. To advertise here, ‘കോൺഗ്രസിനുള്ളിൽ സ്ഥാനാർഥികളാകാൻ യോഗ്യരായ ഒന്നിലധികം പേർ എല്ലാ മണ്ഡലത്തിലുമുണ്ട്. അത് കോൺഗ്രസിന്റെ ശക്തിയാണ്. സി.പി.എമ്മിൽ ഒരുനേതാവ് തീരുമാനിക്കും. എതിര് പറയാൻ പറ്റില്ല. കോൺഗ്രസിൽ ജനാധിപത്യ രീതിയാണ്. കോൺഗ്രസിന്റെ രണ്ടാം ലിസ്റ്റ് താമസിച്ചു. എന്നാൽ, എൽ.ഡി.എഫിന്റെ നാല് സ്ഥാനാർഥികളെ ഏറ്റവും ഒടുവിലല്ലേ പ്രഖ്യാപിച്ചതെന്ന’ മറുചോദ്യവും പി.ജെ. കുര്യനിൽ നിന്നുയർന്നു. മുഖ്യമന്ത്രിയാക്കാൻ യോഗ്യരായ പലരുണ്ടെന്നതും കോൺഗ്രസിന്റെ മെറിറ്റാണ്,-കുര്യൻ ആത്മവിശ്വാസത്തോടെ പറഞ്ഞു. തർക്കവുമില്ലാതെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കും. ഇപ്പോൾ മത്സരിക്കുന്നവരിൽനിന്ന് മുഖ്യമന്ത്രി ഉണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹത്തിൽ ചിരിനിറച്ചത്, അപ്പോൾ കെ.സി. വേണുഗോപാൽ ആവില്ലല്ലേ... എന്നുള്ള ചോദ്യമായിരുന്നു. ‘അതിനുത്തരം അദ്ദേഹം നേരത്തേ പറഞ്ഞിട്ടുണ്ടല്ലോ,’ എന്നായിരുന്നു ടാക്ടിക്കൽ റിപ്ലൈ. മത്സരിക്കാൻ തിരക്കിട്ട എം.പി.മാരെപ്പറ്റിയായിരുന്നു അടുത്ത ചർച്ച. എം.പി.മാർ ആരും മത്സരിക്കണമെന്ന് വാശിപിടിച്ചില്ല. സംസ്ഥാന രാഷ്ട്രീയമാണ് താത്പര്യമെന്ന് സുധാകരൻ മുമ്പും പറഞ്ഞിട്ടുണ്ട്. സീറ്റ് തരുമെങ്കിൽ മത്സരിക്കാമെന്നാണ് അടൂർ പ്രകാശ് പറഞ്ഞതെന്നും കുര്യൻ വ്യക്തമാക്കി. സമുദായ നേതാക്കളോട് നല്ല ബന്ധം പുലർത്തണമെന്നും എന്നാൽ തീരുമാനം രാഷ്ട്രീയപരമാകണമെന്നും വ്യക്തമാക്കി. മതത്തെപ്പറ്റി പറയുന്നവർ വർഗീയവാദിയല്ലെന്നും മറ്റ് മതത്തിന് ദോഷമായി പ്രവർത്തിക്കുന്നയാളാണ് വർഗീയവാദിയെന്നും അങ്ങനൊരാൾ കേരളത്തിലില്ലെന്നും പറഞ്ഞ് പി.ജെ. കുര്യൻ സ്റ്റോപ്പിലിറങ്ങി. Content Highlights: PJ Kurien justifies the delay in Congress candidate lists as a sign of democratic deliberation., Contrasts Congress democratic processes with the top-down approach of the CPM., Addresses rumors regarding potential Chief Ministerial candidates within the party., Clarifies the party's stance on MPs contesting state elections and communal relations. Published: 23 Mar 2026, 11:57 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘മുഖ്യമന്ത്രിയാക്കാൻ യോഗ്യരായ പലരുമുണ്ടെന്നത് കോൺഗ്രസിന്റെ മെറിറ്റ്, തർക്കമില്ലാതെ തിരഞ്ഞെടുക്കും’
M
MathrubhumiSource Link
about 2 months ago