‘മുഖ്യമന്ത്രിയുടെ നോട്ടംമുതൽ ഉച്ചാരണംവരെ പരിഹസിക്കപ്പെടുന്നു, പാർട്ടിവിട്ടവർക്ക് പഴയ നോട്ടിന്റെ വില’

‘മുഖ്യമന്ത്രിയുടെ നോട്ടംമുതൽ ഉച്ചാരണംവരെ പരിഹസിക്കപ്പെടുന്നു, പാർട്ടിവിട്ടവർക്ക് പഴയ നോട്ടിന്റെ വില’

M
MathrubhumiSource Link
തിരുവനന്തപുരം: മുഖ്യമന്ത്രിയെ വ്യക്തിപരമായി കടന്നാക്രമിക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.എം. നേതാവ് എ. വിജയരാഘവൻ. മാധ്യമപ്രവർത്തകർ പ്രകോപനപരമായ ചോദ്യങ്ങൾ ചോദിച്ച് പ്രകോപനമുണ്ടാക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെ ആക്ഷേപിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. To advertise here, തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിനുള്ള മേൽക്കൈ ഇല്ലാതാക്കാൻ മുഖ്യമന്ത്രിയുടെ നോട്ടം, ഉച്ചാരണശുദ്ധി, സമീപനരീതി എന്നിവയൊക്കെ മുറിച്ചുമുറിച്ചെടുത്ത് വ്യക്തിപരമായി അദ്ദേഹത്തെ കടന്നാക്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ വ്യക്തിത്വത്തെ അധിക്ഷേപിക്കുന്ന പ്രചാരവേലകളാണ് നടക്കുന്നത്. ഇതെല്ലാം കേരളം നിരാകരിക്കാൻ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മുഖ്യമന്ത്രിയുടെ മാത്രം ചിത്രം വയ്ക്കുന്നതിനേയും അദ്ദേഹം ന്യായീകരിച്ചു. തനിക്കറിയാവുന്ന പിണറായി വിജയൻ വ്യക്തിപൂജ ഇഷ്ടപ്പെടുന്നയാളല്ല. കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രതീകമായാണ് പിണറായിയുടെ ചിത്രം വെക്കുന്നത്. പാർട്ടി വിട്ടുപോയവർക്ക് പഴയ 2000 രൂപയുടെ നോട്ടിന്റെ വിലയേ ഉള്ളൂ. മുൻ മന്ത്രി ജി. സുധാകരൻ പാർട്ടിയോട് കാണിച്ചത് വഞ്ചനയാണ്. കെ.ആർ. ഗൗരിയമ്മ പാർട്ടി വിട്ടപ്പോൾ കടുത്ത വിമർശനം നടത്തിയ ആളാണ് സുധാകരനെന്നും വിജയരാഘവൻ കൂട്ടിച്ചേർത്തു. Published: 30 Mar 2026, 05:15 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മുഖ്യമന്ത്രിയുടെ നോട്ടംമുതൽ ഉച്ചാരണംവരെ പരിഹസിക്കപ്പെടുന്ന… | Boolokam