‘മുറിവേറ്റവനാണ് അതിനാൽ അപകടകാരിയും’; എഎപിക്ക് ‘ധുരന്ധർ’ സ്‌റ്റൈൽ മറുപടിയുമായി രാഘവ് ഛദ്ദ

‘മുറിവേറ്റവനാണ് അതിനാൽ അപകടകാരിയും’; എഎപിക്ക് ‘ധുരന്ധർ’ സ്‌റ്റൈൽ മറുപടിയുമായി രാഘവ് ഛദ്ദ

M
MathrubhumiSource Link
ന്യൂഡൽഹി: ആം ആദ്മി പാർട്ടിയുടെ ആരോപണങ്ങൾക്ക് 'ധുരന്ധർ' സ്റ്റൈൽ മറുപടിയുമായി രാജ്യസഭാ എംപി രാഘവ് ഛദ്ദ. സാമൂഹികമാധ്യമമായ എക്‌സിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആം ആദ്പി പാർട്ടി നേതാക്കന്മാർ ഉന്നയിച്ച മൂന്ന് ആരോപണങ്ങൾക്ക് മറുപടി പറഞ്ഞ രാഘവ്,  ‘എനിക്ക് മുറിവേറ്റിട്ടുണ്ട്, അതിനാൽ ഞാൻ അപകടകരിയാണ്’ എന്ന് പറഞ്ഞാണ് വീഡിയോ അവസാനിപ്പിക്കുന്നത്. ബോളിവുഡ് ചിത്രം ധുരന്ധറിലെ വിഖ്യാതമായ ഡയലോഗാണ് ഇത്. To advertise here, രാഘവിനെ രാജ്യസഭയിലെ എഎപിയുടെ ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കംചെയ്യാൻ ഇക്കഴിഞ്ഞ ദിവസം പാർട്ടി രാജ്യസഭാ സെക്രട്ടേറിയറ്റിന് കത്ത് നൽകിയിരുന്നു. രാഘവിന് പാർലമെന്റിൽ സംസാരിക്കാൻ സമയം നൽകരുതെന്നും എഎപി ആവശ്യപ്പെട്ടിരുന്നു. പിന്നാലെ എഎപിയുടെ മുതിർന്ന നേതാക്കളാകമാനം രാഘവിനെതിരേ രൂക്ഷവിമർശനവുമായി രംഗത്തെത്തി. പിന്നാലെയാണ് ആരോപണങ്ങൾക്ക് മറുപടിയുമായി രാഘവ് എത്തിയിട്ടുള്ളത്. ‘ഇന്നലെമുതൽ തനിക്കെതിരേ പ്രചാരണം നടക്കുകയാണ്. ഇത് ആകസ്മികമല്ല, സംഘടിതമായ ആക്രമണമാണ്. ആദ്യം വിചാരിച്ചു, ഇത്തരം ആരോപണങ്ങളോട് പ്രതികരിക്കേണ്ടതില്ലെന്ന്. എന്നാൽ പിന്നെക്കരുതി, ഒരു നുണ ആയിരം തവണ ആവർത്തിക്കപ്പെടുമ്പോൾ ചിലരെങ്കിലും അത് സത്യമെന്ന് കരുതുമല്ലോ എന്ന്, രാഘവ് പറഞ്ഞു. തനിക്കെതിരേ ഉന്നയിക്കപ്പെട്ട മൂന്ന് ആരോപണങ്ങളിലും വാസ്തവമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പ്രതിപക്ഷം വാക്കൗട്ട് നടത്തിയ സമയങ്ങളിൽ അതിൽ പങ്കാളി ആയില്ലെന്ന എഎപിയുടെ ആരോപണം തെറ്റാണെന്നും അത്തരമൊരു സന്ദർഭമുണ്ടായിട്ടുണ്ടെങ്കിൽ അത് കാണിച്ചുതരാനും രാഘവ് ആവശ്യപ്പെട്ടു. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറെ നീക്കംചെയ്യാൻ ആവശ്യപ്പെട്ടുള്ള ഇംപീച്ച്‌മെന്റ് പ്രമേയത്തിൽ ഒപ്പിട്ടില്ലെന്ന ആരോപണവും തെറ്റാണെന്ന് അദ്ദേഹം പറഞ്ഞു. എഎപിയിൽനിന്ന്് ആരും തന്നോട് ഒപ്പിടാൻ ഔദ്യോഗികമോ അനൗദ്യോഗികമോ ആയി ആവശ്യപ്പെട്ടിട്ടില്ല. രാജ്യസഭാംഗങ്ങളായ പത്ത് എഎപി എംപിമാരിൽ 6-7 പേർ പ്രമേയത്തിൽ ഒപ്പിട്ടിട്ടില്ല. താൻ മാത്രമാണോ അപ്പോൾ തെറ്റുകാരൻ, രാഘവ് ആരാഞ്ഞു. ഗുരുതര സ്വഭാവമുള്ള ആരോപണങ്ങൾ സഭയിലുന്നയിക്കാത്തതിന് കാരണം ഭയമാണെന്ന ആരോപണവും രാഘവ് നിരാകരിച്ചു. താൻ പാർലമെന്റിൽ പോകുന്നത് ബഹളമുണ്ടാക്കാനോ അട്ടഹസിക്കാനോ മൈക്ക് തകർക്കാനോ ചീത്തപറയാനോ അല്ല. ജനങ്ങളുടെ വിഷയങ്ങൾ ഉന്നയിക്കാനാണ്. ഉന്നിച്ചവയെല്ലാം ഗൗരവപൂർണമായ വിഷയങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാ കള്ളങ്ങളും തെളിയുമെന്നും എല്ലാ ചോദ്യങ്ങൾക്കും ഉത്തരം ലഭിക്കുമെന്നും രാഘവ് പറയുന്നു. Content Highlights: Raghav Chadha refutes claims of avoiding opposition walkouts., Clarification provided on the Election Commissioner impeachment motion signatures., Chadha emphasizes his commitment to raising public issues in Parliament., Strategic response to organized political campaigning within the party. Published: 04 Apr 2026, 04:37 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മുറിവേറ്റവനാണ് അതിനാൽ അപകടകാരിയും’; എഎപിക്ക് ‘ധുരന്ധർ’ സ്‌… | Boolokam