‘മേഘ്നയുടെ ഞെട്ടിക്കുന്ന പ്രകടനം, ഡ്യൂപ്പിനെ വെച്ചത് ഒരു ഷോട്ടിൽ മാത്രം’; അഷറഫ് ഗുരുക്കൾ പറയുന്നു

‘മേഘ്നയുടെ ഞെട്ടിക്കുന്ന പ്രകടനം, ഡ്യൂപ്പിനെ വെച്ചത് ഒരു ഷോട്ടിൽ മാത്രം’; അഷറഫ് ഗുരുക്കൾ പറയുന്നു

M
MathrubhumiSource Link
നടി മേഘ്‌ന രാജിനൊപ്പം പ്രവർത്തിച്ചതിന്റെ അനുഭവം പങ്കുവെച്ച് ആക്ഷൻ കോറിയോഗ്രാഫർ അഷറഫ് ഗുരുക്കൾ. കന്നഡ ചിത്രത്തിൽനിന്നുള്ള അനുഭവമാണ് അദ്ദേഹം പങ്കുവെച്ചത്. തന്റെ സംഘട്ടന സംവിധാനത്തിൽ ഞെട്ടിക്കുന്ന പ്രകടനമായിരുന്നു നടി കാഴ്ചവെച്ചതെന്ന് അദ്ദേഹം കുറിച്ചു. കന്നഡയിൽ സന്ദേഷ് ഷെട്ടി അജ്രി സംവിധാനം ചെയ്യുന്ന 'സംഗീത ബാർ ആന്റ് റസ്റ്റോറന്റ്' എന്ന ചിത്രത്തിന്റെ ലൊക്കേഷനിലായിരുന്നു അനുഭവം. To advertise here, അഷറഫ് ഗുരുക്കളുടെ കുറിപ്പിന്റെ പൂർണ്ണരൂപം: മറ്റുഷോട്ടുകളെല്ലാം എന്റെ നിർബന്ധത്തിന് വഴങ്ങി. ഇക്കഴിഞ്ഞദിവസം ഞാൻ അവരുടെ ആക്ഷൻ ചെയ്യുന്ന ഒരു പോസ്റ്റ് ഇട്ടത് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. മേഘ്‌നരാജ് മലയാളി പ്രേക്ഷകരുടെ ഇഷ്ടനടികളിൽ ഒരാളാണ്. സിനിമാ കുടുംബത്തിൽനിന്ന് വന്ന ഈ കലാകാരിയുടെകൂടെ ഇപ്പോൾ ഞാൻ കന്നഡ ഭാഷയിൽ സന്ദേഷ് ഷെട്ടി അജ്രി സംവിധാനം ചെയ്ത 'സംഗീത ബാർ ആന്റ് റസ്റ്റോറന്റി'ന്റെ ലൊക്കേഷനിൽ വെച്ചാണ് ഞാൻ ആദ്യമായി അവരെ കാണുന്നത്. സിനിമയുടെ കഥ സംവിധായകൻ എനിക്ക് വിവരിച്ചു തന്നപ്പോൾ മേഘ്‌നക്ക് നിറയെ ഫൈറ്റ് വരുന്നുണ്ട്. പഴയകാല യുദ്ധമുറകളോട് കൂടിയുള്ള ഫൈറ്റും ആധുനികമായ ഫൈറ്റും ചിലയിടങ്ങളിൽ അൽപം നർമം കലർന്നതുമായ ഫൈറ്റുകൾ വേണമെന്നായിരുന്നു സംവിധായകൻ പറഞ്ഞത്. ഏകദേശം 30 ദിവസത്തോളം വേണ്ടിവന്നു ആ ഫൈറ്റ് തീർക്കാൻ. മൊത്തത്തിൽ 25 ഓളം ഫൈറ്റേഴ്സും, പത്തോളം കുതിരകളും. ആദ്യം ഞാൻ അവർക്കു ചെയ്ത ഫൈറ്റ് ഏകദേശം 200 വർഷങ്ങൾക്കു മുൻപുള്ള ഒരു രീതി ആയിരുന്നു! ഞാൻ നല്ലപോലെ സേർച്ച് ചെയ്താണ് ലൊക്കേഷനിൽ എത്തിയത്. പലപ്പോഴും എന്റെ കോറിയോഗ്രാഫി പഴമയിൽനിന്ന് വഴുതി മാറുന്നുണ്ടാരുന്നു. സംവിധായകനും ക്യാമറമാൻ മുരളിധറും നല്ല പോലെ എന്നെ സപ്പോർട്ട് ചെയ്തു. ഓരോ ദിവസങ്ങളിൽ എടുക്കുന്ന ഫൈറ്റ് ഞാനും ഫൈറ്റെഴ്സും ചെയ്ത് വീഡിയോ എടുക്കും. രാവിലെ മാഡം വരുമ്പോൾ തന്നെ വീഡിയോ ഞാൻ കാണിക്കും. ഇത് എനിക്ക് ചെയ്യാൻ പറ്റുമോ മാസ്റ്റർ? ഒന്ന് മാറ്റിപിടിച്ചെങ്കിലോ എന്ന് ഞാൻ? വേണ്ട നമുക്കു നോക്കാം തുടങ്ങാം എന്ന് മേഘ്‌ന. മേഘ്‌ന മാഡത്തിന്റെ ഞെട്ടിക്കുന്ന പെർഫോമൻസായിരുന്നു പിന്നീട് ഞങ്ങൾ അവിടെ കണ്ടത്. രണ്ട് കാലഘട്ടത്തിലേ ഫൈറ്റും അവർ രണ്ട് രീതിയിൽ തന്നെ പെർഫോം ചെയ്തു. ഒരു ഷോട്ട് ഒഴികെ മറ്റു മൂവ്‌മെന്റ്‌സ് എല്ലാം അവർ ഡ്യൂപ് ഇല്ലാതെ ചെയ്തു. ആ ഒരു ഷോട്ട് എന്റെ നിർബന്ധത്തിന് വഴങ്ങി ഡ്യൂപ്പിനെ വെക്കാൻ സമ്മതിച്ചു. കളരി അങ്കത്തട്ടിൽ വാൾ പയറ്റ്. തട്ടിലേക്കു പാഞ്ഞുവരുന്ന നായകൻ കോമൾരാജ്. അവിടെ അവർ തമ്മിൽ ഒരു പോര് നടക്കുന്നു. നർത്തകി കൂടിയായ മേഘ്‌ന അവിടെയും എന്നെ അമ്പരപ്പിച്ചു. കോമൾരാജ്, സന്ദേഷ് ഷെട്ടി അജ്രി, പ്രമോഷ് ഷെട്ടി, അനുഷറായ്, വജ്രദീർ തുടങ്ങിയ വൻതാരനിരയോടെ 75 ദിവസം കൊണ്ടാണ് ഈ സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. ശിവമോഗ, കുന്ദാപുര തുടങ്ങിയ ലൊക്കേഷനുകളിൽ കൂറ്റൻ സെറ്റ് ഇട്ടായിരുന്നു ഷൂട്ടിങ്. വികാസ് എസ്. ഷെട്ടി നിർമിക്കുന്ന 'സംഗീത ബാർ ആൻഡ് റസ്റ്റോറന്റ്' കഥയെഴുതി സംവിധാനം ചെയ്തിരിക്കുന്നത് സന്ദേഷ് ഷെട്ടി അജ്രിയാണ് അദ്ദേഹം ചിത്രത്തിൽ കംസനായിട്ടും, സുൽത്താൻ ആയിട്ടും വളരെ പ്രധാനപ്പെട്ട വേഷവും ചെയ്യുന്നു. Content Highlights: Action choreographer Ashraf Gurukkal praises Meghana Raj's performance. Meghana performed almost all stunts without a body double. The film 'Sangeetha Bar and Restaurant' features diverse fight sequences. The production involved a 75-day shoot with elaborate sets and historical themes Published: 23 Mar 2026, 02:33 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മേഘ്നയുടെ ഞെട്ടിക്കുന്ന പ്രകടനം, ഡ്യൂപ്പിനെ വെച്ചത് ഒരു ഷോ… | Boolokam