‘മോദിക്കെതിരേ സംസാരിക്കാൻ ഭയം, സമോസയുടെ വിലകുറയ്ക്കുന്നതാണോ പ്രധാനം’; രാഘവ് ഛദ്ദയ്ക്കെതിരേ എഎപി

‘മോദിക്കെതിരേ സംസാരിക്കാൻ ഭയം, സമോസയുടെ വിലകുറയ്ക്കുന്നതാണോ പ്രധാനം’; രാഘവ് ഛദ്ദയ്ക്കെതിരേ എഎപി

M
MathrubhumiSource Link
ന്യൂഡൽഹി: രാജ്യസഭയിൽ ആം ആദ്മി പാർട്ടി ഡെപ്യൂട്ടി ലീഡർ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരേ പ്രതികരിച്ച രാഘവ് ഛദ്ദ എംപിക്ക് മറുപടിയുമായി പാർട്ടി നേതാവ് അനുരാഗ് ദണ്ഡ. കുറച്ചു വർഷങ്ങളായി ഛദ്ദ ഭയചകിതനാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ സംസാരിക്കാൻ മടിക്കുകയാണെന്നും ദണ്ഡ എക്‌സിൽ കുറിച്ചു. To advertise here, പാർട്ടിക്കുവേണ്ടി പ്രധാനപ്പെട്ട ദേശീയ വിഷയങ്ങൾ പാർലമെന്റിൽ ഉന്നയിക്കുന്നതിന് പകരം വിമാനത്താവളത്തിലെ ലഘുഭക്ഷണ നിരക്ക് കുറയ്ക്കുന്നത് പോലുള്ള അപ്രധാന കാര്യങ്ങൾക്കാണ് ഛദ്ദ മുൻഗണന നൽകുന്നതെന്ന് പാർട്ടി വക്താവ് കൂടിയായ അനുരാഗ് ദണ്ഡ ആരോപിച്ചു. നരേന്ദ്ര മോദിയെ ഭയക്കുന്നതിനാലാണ് അദ്ദേഹം നിർണായക വിഷയങ്ങളിൽ മൗനം പാലിക്കുന്നതെന്ന കടുത്ത വിമർശനവും ദണ്ഡ ഉന്നയിച്ചു. തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചാലും തോൽപ്പിക്കാനാവില്ലെന്ന് ഛദ്ദ ഇതിന് മറുപടി നൽകിയതോടെ പാർട്ടിയിലെ ആഭ്യന്തര ഭിന്നത രൂക്ഷമായിരിക്കുകയാണ്. ഛദ്ദക്ക് പകരം അശോക് മിത്തലിനെയാണ് പുതിയ ഉപനേതാവായി എഎപി നിയമിച്ചിരിക്കുന്നത്. രാഘവ് ഛദ്ദ രാജ്യത്തെ യഥാർഥ പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കാൻ മടിക്കുന്നു. രാജ്യത്തെ രക്ഷിക്കാൻ പോരാടുന്നതിന് പകരം വിമാനത്താവളങ്ങളിലെ സമോസയുടെ വില കുറയ്ക്കുന്നതിനെക്കുറിച്ചും പിതൃത്വ അവധിയെക്കുറിച്ചും (paternity leave) സംസാരിക്കാനാണ് അദ്ദേഹം താത്പര്യപ്പെടുന്നതെന്നും ദണ്ഡ പരിഹസിച്ചു. അതേസമയം, ഗുജറാത്തിൽ നൂറുകണക്കിന് എഎപി പ്രവർത്തകർ അറസ്റ്റ് ചെയ്യപ്പെട്ടപ്പോഴും പഞ്ചാബിലെ പ്രധാന വിഷയങ്ങളിലും ഛദ്ദ പാർലമെന്റിൽ മൗനം പാലിച്ചുവെന്ന് പാർട്ടി നേതാക്കൾ കുറ്റപ്പെടുത്തി. ചീഫ് ഇലക്ഷൻ കമ്മീഷണർക്കെതിരായ പ്രമേയത്തിൽ ഒപ്പിടാൻ അദ്ദേഹം വിസമ്മതിച്ചതായും ആരോപണമുണ്ട്. മുതിർന്ന നേതാവ് സൗരഭ് ഭരദ്വാജ്, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എന്നിവരും ഛദ്ദയെ വിമർശിച്ചു. അരവിന്ദ് കെജ്‌രിവാൾ അറസ്റ്റിലായ സമയത്ത് ഛദ്ദ രാജ്യത്ത് ഉണ്ടായിരുന്നില്ലെന്ന് ഭരദ്വാജ് ചൂണ്ടിക്കാട്ടി. രാഷ്ട്രീയത്തിൽ ഇത്തരം സ്ഥാനചലനങ്ങൾ സ്വാഭാവികമാണെന്നും പാർട്ടിയുടെ നയങ്ങളിൽനിന്ന് വ്യതിചലിക്കുന്നവർക്കെതിരെ നടപടിയുണ്ടാകുമെന്നും ഭഗവന്ത് മൻ പറഞ്ഞു. തന്നെ നിശബ്ദനാക്കാൻ ശ്രമിച്ചുവെങ്കിലും താൻ പരാജയപ്പെട്ടിട്ടില്ലെന്നായിരുന്നു പാർട്ടി നടപടിയോടുള്ള ഛദ്ദയുടെ പ്രതികരണം. ജനങ്ങളുടെ ശബ്ദം പാർലമെന്റിൽ ഉയർത്തുന്നത് ഒരു കുറ്റമാണോ എന്നും അദ്ദേഹം ചോദിച്ചു. തന്നെ സംസാരിക്കുന്നതിൽനിന്ന് തടയാൻ പാർട്ടി സെക്രട്ടേറിയേറ്റിനോട് ആവശ്യപ്പെട്ടതിനെ അദ്ദേഹം ചോദ്യംചെയ്യുകയും ചെയ്തു. Content Highlights: Raghav Chadha removed as AAP deputy leader in Rajya Sabha., Party leaders accuse Chadha of fearing PM Modi and avoiding critical national issues., Chadha criticized for prioritizing trivial matters like airport snack prices., Ashok Mittal appointed as the new AAP deputy leader., Internal rift escalates as Chadha vows to continue speaking for the people. Published: 03 Apr 2026, 03:16 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മോദിക്കെതിരേ സംസാരിക്കാൻ ഭയം, സമോസയുടെ വിലകുറയ്ക്കുന്നതാണോ… | Boolokam