‘മോദിയെ വിളിക്കൂ, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് വേറെ വഴിയില്ല’; മുൻ യുഎസ് സൈനികൻ

‘മോദിയെ വിളിക്കൂ, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപിന് വേറെ വഴിയില്ല’; മുൻ യുഎസ് സൈനികൻ

M
MathrubhumiSource Link
വാഷിങ്ടൺ: പശ്ചിമേഷ്യയിൽ സംഘർഷം മുറുകുന്ന സാഹചര്യത്തിൽ ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് എത്രയും വേഗം ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ബന്ധപ്പെടണമെന്ന ഉപദേശവുമായി യുഎസ് മുൻ സൈനിക ഉദ്യോഗസ്ഥൻ. ഡഗ്ലസ് മക്‌ഗ്രെഗർ എന്ന വിരമിച്ച യുഎസ് ആർമി കേണലിന്റെ ഈ ഉപദേശമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങിൽ വൈറലായി കൊണ്ടിരിക്കുന്നത്. To advertise here, അമേരിക്കൻ കമന്റേറ്റർ ടക്കർ കാൾസണുമായി നടത്തിയ അഭിമുഖത്തിലായിരുന്നു കേണൽ ഡഗ്ലസ് മാക്‌ഗ്രെഗറിന്റെ അഭിപ്രായ പ്രകടനം. പശ്ചിമേഷ്യയിലെ യുദ്ധം മൂലം ഉണ്ടാകാനിടയുള്ള കടുത്ത സാമ്പത്തിക ആഘാതവും സൈനിക തകർച്ചയും ഒഴിവാക്കാൻ ഇന്ത്യയുടെ മധ്യസ്ഥത അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. ഇസ്രയേലുമായും ഇറാനുമായും ഇന്ത്യ പുലർത്തുന്ന നയതന്ത്രബന്ധം സമാധാന ചർച്ചകൾക്ക് കരുത്തുപകരുമെന്നും നിലവിലെ ആഗോള പ്രതിസന്ധിയിൽ ഒരു സമാധാന ദൂതനായി പ്രവർത്തിക്കാൻ മോദിക്ക് സാധിക്കുമെന്നുമാണ് തന്റെ വിലയിരുത്തലെന്ന് മക്‌ഗ്രെഗർ പറയുന്നു. ഇസ്രയേൽ-ഇറാൻ യുദ്ധത്തിൽ ദീർഘകാലമായുള്ള യുഎസ് ഇടപെടൽ മൂലമുണ്ടാകുന്ന സാമ്പത്തികവും ആഗോളവുമായ പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള വർദ്ധിച്ചുവരുന്ന ആശങ്കകൾക്കിടയിലാണ് ഈ ശുപാർശ വരുന്നത് എന്നതും ശ്രദ്ധേയമാണ്. സംഘർഷത്തിൽ അമേരിക്ക ആഴത്തിൽ ഏർപ്പെടുകയാണെങ്കിൽ ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ ഉണ്ടാകുമെന്നാണ് മക്‌ഗ്രെഗർ അഭിപ്രായപ്പെടുന്നത്. നിലവിലെ സാഹചര്യം അമേരിക്കയ്ക്ക് താങ്ങാനാവില്ല എന്ന് വിശേഷിപ്പിച്ച അദ്ദേഹം, ശത്രുത അവസാനിപ്പിക്കുന്നതിന് ഒരു മധ്യസ്ഥനെ കണ്ടെത്തുന്നത് പ്രധാനമാണെന്നും പറഞ്ഞു. ഇന്ത്യയുടെ നയതന്ത്ര പദവിയും മോദിയുടെ ആഗോള സ്വാധീനവും വിഘടിച്ചു നിൽക്കുന്ന കക്ഷികൾക്കിടയിൽ പാലമിടാൻ സഹായിക്കുന്ന ആസ്തികളാണെന്ന് മാക്‌ഗ്രെഗർ ചൂണ്ടിക്കാട്ടി.  'ഏതെങ്കിലും തരത്തിലുള്ള ചർച്ചകൾ ഒരുമിച്ച് കൊണ്ടുവരാൻ കഴിയുന്ന ഒരാളാണ് അദ്ദേഹം എന്ന് ഞാൻ കരുതുന്നു.' അദ്ദേഹം പറഞ്ഞു. വർദ്ധിച്ചുവരുന്ന സംഘർഷം എങ്ങനെ മികച്ച രീതിയിൽ കൈകാര്യം ചെയ്യാം എന്നതിനെക്കുറിച്ച് വാഷിങ്ടണിലും അതിനുപുറത്തും നടക്കുന്ന വിപുലമായ ചർച്ചകളെയാണ് ഈ നിർദ്ദേശം പ്രതിഫലിപ്പിക്കുന്നത് എന്നാണ് വിശകലന വിദഗ്ധർ അഭിപ്രായപ്പെടുന്നത്. യുഎസ് സൈന്യത്തിന്റെ ഇടപെടൽ വർദ്ധിക്കുന്നത് മേഖലയിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും എണ്ണ വിപണികൾ, സാമ്പത്തിക സ്ഥിരത, ഭൗമരാഷ്ട്രീയ സഖ്യങ്ങൾ എന്നിവയിലുണ്ടാകുന്ന സ്വാധീനത്തെക്കുറിച്ചും ആശങ്കകൾ ഉയരുന്നുണ്ട്. അതേസമയം, പ്രധാനമന്ത്രി മോദിയുടെ കീഴിൽ, ഇന്ത്യ എല്ലാ കക്ഷികളുമായും ആശയവിനിമയത്തിനുള്ള വഴികൾ തുറന്നുവെക്കുകയും, സമാധാനത്തിനും സംഘർഷം കുറയ്ക്കുന്നതിനുമായി വാദിക്കുന്ന ഒരു സന്തുലിത നയതന്ത്ര സമീപനം നിലനിർത്താൻ ശ്രമിക്കുകയുമാണ് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. ട്രംപിന് മോദിയുമായുള്ളത് വളരെ ഊഷ്മളമായ ബന്ധമാണ് എന്നാണ് പൊതുവിൽ വിലയിരുത്തപ്പെടുന്നത്. ഇരു നേതാക്കളും വിവിധ മേഖലകളിലെ തന്ത്രപരമായ സഹകരണത്തിന് ഊന്നൽ നൽകുന്നുണ്ട്. മക്‌ഗ്രെഗർ നിർദ്ദേശിച്ചതുപോലെ, ഇറാൻ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഈ വ്യക്തിപരമായ ബന്ധം പ്രയോജനപ്പെടുത്താൻ യുഎസിന് കഴിയുമോ എന്ന് കണ്ടറിയേണ്ടതുണ്ട്. Content Highlights: Retired US Colonel Douglas Macgregor advocates for PM Modi as a potential mediator in the Iran conflict. Concerns raised over the economic impact and financial risks of US involvement in West Asia. India's balanced diplomatic approach is highlighted as a strategic asset for global peace. Strategic rapport between Trump and Modi could be a viable channel for de-escalation. Published: 15 Mar 2026, 04:13 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘മോദിയെ വിളിക്കൂ, ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കാൻ ട്രംപ… | Boolokam