‘യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ ലീഗ് ഇല്ലാതാകും'; എന്ന് ആസിഫ് അലി പറഞ്ഞോ? | Fact Check

‘യുഡിഎഫ് അധികാരത്തിൽ വന്നില്ലെങ്കിൽ ലീഗ് ഇല്ലാതാകും'; എന്ന് ആസിഫ് അലി പറഞ്ഞോ? | Fact Check

M
MathrubhumiSource Link
പാലക്കാട് രമേശ് പിഷാരടിയുടെ സ്ഥാനാർത്ഥിത്വത്തിന് പിന്നാലെ, “രമേശ് പിഷാരടി വിളിച്ചാൽ പ്രചാരണത്തിന് ഇറങ്ങും” എന്ന നടൻ ആസിഫ് അലിയുടെ പ്രതികരണം സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. നടന്‍റെ രാഷ്ട്രീയ നിലപാടായാണ് പലരും ഇത് ആഘോഷിച്ചത്. രാഷ്ട്രീയ പ്രവേശനത്തിന് താല്പര്യമില്ലെന്നും സ്ഥാനാർത്ഥിയാകാനുള്ള ക്ഷണം നിരസിച്ചതായും നടൻ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ യുഡിഎഫിനെ പിന്തുണച്ച് നടൻ ആസിഫ് അലി രംഗത്തെത്തി എന്ന തരത്തിലുള്ള പോസ്റ്ററുകളും പ്രചരിക്കാൻ തുടങ്ങി. To advertise here, “ഇത്തവണ കൂടി UDF അധികാരത്തിൽ വന്നില്ലെകിൽ മുസ്‌ലിം ലീഗ് ഇല്ലാതാകും. എല്ലാവരും UDFന് വോട്ട് ചെയ്യണം.സംഘികൾ എന്താണ് മുസ്ലിങ്ങളോട് ചെയ്യുന്നതെന്ന് 2018 ൽ പുറത്തിറങ്ങിയ ബി ടെക് എന്ന തന്റെ സിനിമയിൽ കാണിക്കുന്നുണ്ട്” എന്ന് ആസിഫ് അലി പറഞ്ഞെന്ന തരത്തിൽ ഒരു പോസ്റ്റർ പ്രചരിക്കുന്നുണ്ട് . മാതൃഭൂമി ഫാക്ട് ചെക്ക് നടത്തിയ പരിശോധനയിൽ ഈ പ്രചാരണം വ്യാജമാണെന്ന് കണ്ടെത്തി. അന്വേഷണം ആസിഫ് അലി ഇത്തരത്തിലൊരു രാഷ്ട്രീയ പ്രസ്താവന നടത്തിയിരുന്നെങ്കിൽ അത് ഉറപ്പായും വാർത്തയാകുമായിരുന്നു. എന്നാൽ, അത്തരത്തിലുള്ള റിപ്പോർട്ടുകളൊന്നും തന്നെ ഇല്ല. അതേസമയം, “അഭിപ്രായ സ്വാതന്ത്ര്യമുള്ള സർക്കാർ വേണം. സ്ഥാനാർത്ഥികളുടെ കഴിവ് നോക്കിയാണ് വോട്ട് ചെയ്യേണ്ടത്” എന്ന് ആസിഫ് അലി പറഞ്ഞത് വലിയ വാർത്താ പ്രധാന്യം നേടിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ തന്റെ പേരിൽ പ്രചരിക്കുന്നത് വ്യാജപ്രചാരണമാണ് വ്യക്തമാക്കിക്കൊണ്ടുള്ള നടന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ടെത്തി. ‘തെറ്റായ അഭിപ്രായങ്ങൾ പ്രചരിപ്പിക്കൽ, അത് മറ്റൊരാളുടെ പേരിൽ കെട്ടിവെയ്ക്കുന്നത് നിയമപരമായി കുറ്റകരവും അങ്ങേയറ്റം ലജ്ജാകരവുമാണ് ‘. എന്നാണ് താരം പോസ്റ്റിൽ വ്യക്തമാക്കിയത് മാത്രമല്ല. പ്രചരിക്കുന്ന പോസ്റ്ററിന്റെ താഴെ വലതുവശത്തായി ഗൂഗിൾ 'ജെമിനി' ലോഗോ കാണാം. ഇത് എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ചതാണെന്നതിന്റെ തെളിവാണ്. ജെമിനി ഉപയോഗിച്ച് സൃഷ്ടിക്കുന്നവയിൽ ഈ ലോഗോ ഉണ്ടാകും. ഗൂഗിളിന്റെ എഐ ടൂളുകൾ ഉപയോഗിച്ച് നിർമ്മിക്കുന്ന ചിത്രങ്ങളിലും വീഡിയോകളിലുമെല്ലാം 'സിന്ത് ഐഡി' ഉൾപ്പെടുത്തിയിട്ടുണ്ടാകും. എഐ ഉപയോഗിച്ച് സൃഷ്ടിച്ചവ തിരിച്ചറിയാൻ ഗൂഗിൾ ഡീപ്പ്മൈൻഡ് വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ് സിന്ത് ഐഡി. AI ഉപയോഗിച്ച് ഒരു ചിത്രം നിർമ്മിക്കുമ്പോൾ അതിന്റെ പിക്സലുകൾക്കുള്ളിൽ ഈ ഐഡി ചേർക്കപ്പെടും. ജെമിനി ടൂൾ ഉപയോഗിച്ച് പരിശോധിച്ചാൽ ഇതിനകത്തെ സിന്ത് ഐഡിയുടെ സാന്നിധ്യം കണ്ടെത്താനാകും. പ്രചരിക്കുന്ന പോസ്റ്റർ ഇത്തരത്തിൽ പരിശോധിച്ചതിൽനിന്നു ഗൂഗിൾ എഐ ടൂൾ ഉപയോഗിച്ച് നിർമ്മിച്ചതാണെന്ന് വ്യക്തമായി വാസ്തവം ഇത് വ്യാജപ്രചാരണമാണ്. ഇത്തരത്തിലൊരു പ്രസ്താവന ആസിഫ് അലി നടത്തിയിട്ടില്ല. Content Highlights: Asif Ali did not make any statement regarding UDF or Muslim League., The viral poster was identified as AI-generated using Google Gemini., Asif Ali officially clarified on Facebook that the claims are fake., No credible news outlet reported any such political statement. Published: 28 Mar 2026, 06:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!