‘യേശുദാസിന്റെ പാട്ടിനൊത്ത് ചുണ്ടനക്കുക എന്ന എന്റെ സ്വപ്നമല്ലേ വിനീത് തട്ടിയെടുത്തുകളഞ്ഞത്’

‘യേശുദാസിന്റെ പാട്ടിനൊത്ത് ചുണ്ടനക്കുക എന്ന എന്റെ സ്വപ്നമല്ലേ വിനീത് തട്ടിയെടുത്തുകളഞ്ഞത്’

യേ ശുദാസിനൊപ്പമുള്ള മനോജ് കെ. ജയന്റെ വിഷുച്ചിത്രം കണ്ടപ്പോൾ ആദ്യം ഓർമയിൽ തെളിഞ്ഞത് കുട്ടൻ തമ്പുരാന്റെ ജ്വലിക്കുന്ന കണ്ണുകളാണ്. മനോജ് തന്നെ പങ്കുവെച്ച പഴയൊരു 'അസൂയക്കഥ'യും. To advertise here, സൂപ്പർഹിറ്റ് ചിത്രമായ 'സർഗ്ഗ'ത്തിൽ 'സംഗീതമേ അമരസല്ലാപമേ' എന്ന ഗാനം പാടി അഭിനയിക്കുന്ന വിനീതിനെ മുന്നിൽനിന്നും പിന്നിൽനിന്നുമൊക്കെ തീക്ഷ്ണമായി നോക്കുന്നുണ്ട് മനോജ് കെ. ജയന്റെ കുട്ടൻ തമ്പുരാൻ; തീപാറുന്ന കണ്ണുകളോടെ. 'ആ നോട്ടം സത്യത്തിൽ തിരക്കഥയിൽ ഇല്ലാത്തതായിരുന്നു.'-പൊട്ടിച്ചിരിച്ചുകൊണ്ട് മനോജ് പറയും. 'കഥാപാത്രത്തോടായിരുന്നില്ല എന്റെ രോഷവും പരിഭവവും; അഭിനയിച്ച നടനോടായിരുന്നു. കൂട്ടത്തിൽ ഇത്തിരി കുശുമ്പും. ഗാനഗന്ധർവനായ യേശുദാസിന്റെ പാട്ടിനൊത്ത് ചുണ്ടനക്കുക എന്ന എന്റെ സ്വപ്നമല്ലേ വിനീത് തട്ടിയെടുത്തുകളഞ്ഞത്. എങ്ങനെ അസൂയപ്പെടാതിരിക്കും?'' പ്രേംനസീറിനെപ്പോലെ യേശുദാസിന്റെ പാട്ടു പാടി ഒരിക്കലെങ്കിലും വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുക എന്ന മോഹം ഉള്ളിൽ വെച്ചുകൊണ്ടുകൂടിയാണ് സിനിമാഭിനയത്തിന് മനോജ് ഇറങ്ങിത്തിരിച്ചത്. 'സർഗ്ഗത്തിൽ നായകതുല്യമായ വേഷത്തിൽ അഭിനയിക്കാൻ ഹരിഹരൻ സാർ ക്ഷണിച്ചപ്പോൾ ആവേശം തോന്നി. സംഗീതപ്രധാനമായ ചിത്രം. പാട്ടുകളെല്ലാം പാടുന്നതാകട്ടെ ദാസേട്ടനും. ത്രില്ലടിച്ചുപോയി ഞാൻ. പക്ഷേ അഭിനയിച്ചു തുടങ്ങിയപ്പോഴാണ് മനസ്സിലായത്, പാട്ടു മുഴുവൻ പാടുന്നത് വിനീതാണെന്ന്. വലിയ നിരാശയായിരുന്നു. ഞങ്ങളൊരുമിച്ചുള്ള ചില പാട്ടുസീനുകളിൽ എന്റെ മുഖഭാവം ശ്രദ്ധിച്ചാലറിയാം ആ ഒരൊറ്റ കാര്യത്തിന്റെ പേരിൽ വിനീതിനോട് എനിക്ക് തോന്നിയ അസൂയയുടെ ആഴം.'' മൂന്നര പതിറ്റാണ്ടിനിപ്പുറവും (1992 ഏപ്രിൽ 10-നായിരുന്നു സർഗ്ഗത്തിന്റെ റിലീസ്) യൂസഫലി കേച്ചേരി-ബോംബെ രവി ടീം ഒരുക്കിയ ആ ഗാനങ്ങൾ നമ്മുടെ കാതിലും മനസ്സിലുമുണ്ട്; അടിയുറച്ച സംഗീതപ്രേമിയായ ഹരിഹരന്റെ ഹൃദയസ്പർശിയായ ചിത്രീകരണമികവോടെ: പ്രവാഹമേ, കണ്ണാടി ആദ്യമായെൻ, സംഗീതമേ, ആന്ദോളനം ദോലനം, കൃഷ്ണകൃപാ സാഗരം, രാഗസുധാരസാ (ത്യാഗരാജ കൃതി).... യേശുദാസും ചിത്രയും ശബ്ദം പകർന്ന ഗാനശില്പങ്ങൾ. 'സർഗ്ഗ'ത്തിൽ പാടാനായില്ലെങ്കിലും മലയാളത്തിലെ പ്രശസ്തമായ ചില ഗാനരംഗങ്ങളിൽ ഗന്ധർവ ഗാനങ്ങൾക്കൊത്ത് ചുണ്ടനക്കിയും അല്ലാതെയും അഭിനയിക്കാൻ പിൽക്കാലത്ത് ഭാഗ്യമുണ്ടായി മനോജിന്. അനന്തഭദ്രത്തിലെ തിരനുരയും ചുരുൾ മുടിയിൽ, സലിൽ ചൗധരിയുടെ ഹംസഗാനമായ തുമ്പോളി കടപ്പുറത്തിലെ കാതിൽ തേന്മഴയായ്, കുടുംബസമേതത്തിലെ നീലരാവിലിന്നു നിന്റെ, സോപാനത്തിലെ താരനൂപുരം ചാർത്തി, കണ്ണൂരിലെ കടലറിയില്ല കരയറിയില്ല, പഞ്ചലോഹത്തിലെ എന്തേ മുല്ലേ പൂക്കാത്തൂ, 'അഗ്രജ'നിലെ ഉർവ്വശീ നീയൊരു വനലതയായി... 'ഈ വർഷത്തെ എന്റെ വിഷു ധന്യം. ഗന്ധർവഗായകന്റെ, നമ്മുടെ സ്വന്തം ദാസേട്ടന്റെ അമേരിക്കയിലെ വസതിയിൽ, അദ്ദേഹത്തെ പോയി കണ്ട് അനുഗ്രഹം വാങ്ങി. കുറെ നേരം സംസാരിച്ചും പാടിയും ഇരുന്നപ്പോൾ കിട്ടിയ സന്തോഷത്തിന് അതിരുകളില്ല. എന്റെ അച്ഛന്റെ അനുഗ്രഹമായി ഈ അവസരത്തെ ഞാൻ മനസ്സിലാക്കുന്നു.' ധന്യനിമിഷങ്ങളെ കുറിച്ച് മനോജിന്റെ വാക്കുകൾ... Content Highlights: Manoj K. Jayan reveals his envy toward Vineeth during the filming of Sargam., The iconic Kuttan Thampuran character's intense look in Sargam was fueled by real-life jealousy., Manoj's lifelong dream was to lip-sync to a K.J. Yesudas song on screen. Published: 17 Apr 2026, 03:33 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘യേശുദാസിന്റെ പാട്ടിനൊത്ത് ചുണ്ടനക്കുക എന്ന എന്റെ സ്വപ്നമല്… | Boolokam