അമ്മയ്ക്ക് പിറന്നാളാശംസ പങ്കുവെച്ച് നടി അനുപമ പരമേശ്വരൻ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് പിറന്നാളാശംസ പങ്കുവെച്ചത്. രണ്ടാമതൊന്ന് ചിന്തിക്കാതെ തന്റെകൂടെ നിന്ന ആളാണ് അമ്മയെന്ന് അനുപമ കുറിച്ചു. To advertise here, താൻ കരുത്തയായാലും തകർന്നാലും ആശയക്കുഴപ്പത്തിലായാലും രണ്ടാമതൊന്ന് ചിന്തിക്കാതെ എപ്പോഴും തന്റെകൂടെ നിന്ന ആളാണ് അമ്മയെന്ന് അനുപമ കുറിച്ചു. ഒരിക്കൽപ്പോലും അമ്മയുടെ സ്നേഹം പിടിച്ചുവാങ്ങേണ്ടി വന്നിട്ടില്ല. അത് സ്ഥിരവും മാറ്റമില്ലാത്തതുമായി തുടരുന്നു. നിന്നെ എന്റേതെന്ന് വിളിക്കാൻ കഴിയുന്നതിൽ ഞാൻ ഏറെ കടപ്പെട്ടിരിക്കുന്നു. ഹാപ്പി ബർത്ഡേ അമ്മക്കുട്ടീ- എന്നാണ് അനുപമ കുറിച്ചത്. അമ്മയ്ക്കൊപ്പമുള്ള മനോഹരമായ ചിത്രങ്ങൾ സഹിതമാണ് അനുപമ കുറിപ്പ് പങ്കുവെച്ചത്. പ്രേമം സിനിമയിലെ മേരി എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായ അനുപമ പിന്നീട് തമിൾ, തെലുഗു ഭാഷകളിലായ നിരവധി ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. മാരി സെൽവരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ബൈസൺ കാളമാടൻ എന്ന തമിഴ് ചിത്രത്തിലെ പ്രകടനത്തിന് ഏറെ പ്രശംസ ലഭിച്ചു. ദി പെറ്റ് ഡിറ്റക്ടീവ് ആണ് അനുപയുടേതായി പുറത്തിറങ്ങിയ അവസാന മലയാളചിത്രം. Content Highlights: Anupama Parameswaran expresses gratitude to her mother on her birthday. Published: 04 Apr 2026, 05:20 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘രണ്ടാമതൊന്ന് ചിന്തിക്കാതെ എപ്പോഴും കൂടെ നിൽക്കുന്നയാൾ’; അമ്മയ്ക്ക് പിറന്നാളാശംസ പങ്കുവെച്ച് അനുപമ
M
MathrubhumiSource Link
about 1 month ago