‘രാജ്യത്ത് അക്രമം അനുവദിക്കാനാകില്ല’, പാകിസ്താനിലെ ഇറാൻ അനുകൂല പ്രതിഷേധങ്ങൾക്കെതിരെ അസിം മുനീർ

‘രാജ്യത്ത് അക്രമം അനുവദിക്കാനാകില്ല’, പാകിസ്താനിലെ ഇറാൻ അനുകൂല പ്രതിഷേധങ്ങൾക്കെതിരെ അസിം മുനീർ

M
MathrubhumiSource Link
ഇസ്ലാമാബാദ്: മറ്റ് രാജ്യങ്ങളിലെ സംഭവവികാസങ്ങളെ തുടർന്ന് പാകിസ്താനിൽ നടക്കുന്ന അക്രമങ്ങൾ വച്ചുപൊറുപ്പിക്കില്ലെന്ന്‌ മുന്നറിയിപ്പ് നൽകി പാക് സൈനികമേധാവി അസിം മുനീർ. ഇറാനെതിരായ അമേരിക്കൻ-ഇസ്രയേലി ആക്രമണത്തെ തുടർന്ന് രാജ്യത്തുടനീളം പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് മുന്നറിയിപ്പ്. ബാഹ്യസംഭവങ്ങൾ ഉണ്ടാക്കുന്ന അസ്വസ്ഥതകൾ രാജ്യത്തെ അസ്ഥിരമാക്കാൻ അനുവദിക്കില്ലെന്ന് റാവൽപിണ്ടിയിൽ മതപണ്ഡിതരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട് അസിം മുനീർ പറ‍ഞ്ഞു. To advertise here, ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മരണത്തെ തുടർന്ന് പാകിസ്താന്റെ പല ഭാഗങ്ങളിലും ഇറാൻ അനുകൂല പ്രതിഷേധങ്ങൾ വ്യാപകമായി ഉയർന്ന പശ്ചാത്തലത്തിലാണ് മുനീറിന്റെ പ്രസ്താവനകൾ. "മറ്റൊരു രാജ്യത്ത് സംഭവിക്കുന്ന സംഭവങ്ങളുടെ അടിസ്ഥാനത്തിൽ പാകിസ്താനിൽ നടക്കുന്ന അക്രമങ്ങൾ  അനുവദിക്കാനാകില്ല," മുനീറിനെ ഉദ്ധരിച്ച് സൈന്യത്തിന്റെ മീഡിയ വിഭാഗമായ ഇന്റർ-സർവീസസ് പബ്ലിക് റിലേഷൻസ് പറഞ്ഞു. ഇറാനുമായി അമേരിക്കൻ-ഇസ്രായേലി സംഘർഷം തുടരുന്നതിനിടയിൽ മേഖലയിലെ സംഘർഷം ലഘൂകരിക്കാനുള്ള പാകിസ്താന്റെ നയതന്ത്രപരമായ ശ്രമങ്ങളെക്കുറിച്ച് അസീം മുനീർ വിശദീകരിച്ചതായി ദ ഡോൺ റിപ്പോർട്ട് ചെയ്തു. കറാച്ചിയിൽ നടന്ന പ്രതിഷേധങ്ങളിൽ 22 പേർ കൊല്ലപ്പെട്ടു. പ്രതിഷേധക്കാർ യുഎസ് കോൺസുലേറ്റിലേക്ക് മാർച്ച് ചെയ്തു, അതേസമയം ഗിൽജിത്-ബാൽട്ടിസ്ഥാൻ മേഖലയിൽ നടന്ന പ്രതിഷേധങ്ങളിൽ ജനക്കൂട്ടം യുഎൻ ഓഫീസുകൾ ആക്രമിച്ചു. 12 പേർ കൊല്ലപ്പെടുകയും ചെയ്തു. സൗദി അറേബ്യയുമായി കഴിഞ്ഞ വർഷം ഒപ്പിട്ട പ്രതിരോധ ഉടമ്പടി കാരണം, ആക്രമണമുണ്ടായാൽ പരസ്പര പ്രതിരോധത്തിന് ഇരു രാജ്യങ്ങളെയും പ്രതിജ്ഞാബദ്ധമാക്കുന്നതിനാൽ, വർദ്ധിച്ചുവരുന്ന സംഘർഷത്തിൽ ഇടപെടേണ്ടി വരുമെന്ന് പാകിസ്താൻ ആശങ്കപ്പെടുന്നുണ്ട്. ആവശ്യമെങ്കിൽ സൗദി അറേബ്യയെ പിന്തുണയ്ക്കാൻ തയ്യാറാണെന്ന് സൂചിപ്പിക്കുമ്പോഴും പശ്ചിമേഷ്യയിൽ സംഘർഷം തടയുന്നതിനായി പാകിസ്താൻ ഇടപെടലും നടത്തുന്നുണ്ട്‌. Content Highlights: Army Chief Asim Munir condemns violence linked to foreign geopolitical events., Protests in Karachi and Gilgit-Baltistan led to casualties and attacks on diplomatic offices., Pakistan faces pressure due to its defense pact with Saudi Arabia., Government is prioritizing diplomatic efforts to de-escalate regional tensions. Published: 19 Mar 2026, 04:05 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘രാജ്യത്ത് അക്രമം അനുവദിക്കാനാകില്ല’, പാകിസ്താനിലെ ഇറാൻ അനു… | Boolokam