‘രാജ്യത്ത് എൽ.പി.ജി., ക്രൂഡോയിൽ ക്ഷാമമില്ല’; അഞ്ച് എൽ.പി.ജി. കപ്പലുകൾ ഉടനെയെത്തുമെന്ന് കേന്ദ്രം

‘രാജ്യത്ത് എൽ.പി.ജി., ക്രൂഡോയിൽ ക്ഷാമമില്ല’; അഞ്ച് എൽ.പി.ജി. കപ്പലുകൾ ഉടനെയെത്തുമെന്ന് കേന്ദ്രം

M
MathrubhumiSource Link
ന്യൂഡൽഹി: രാജ്യത്ത് എൽ.പി.ജി.യുടെയും ക്രൂഡോയിലിന്റെയും ക്ഷാമമില്ലെന്ന് സർവകക്ഷിയോഗത്തിൽ കേന്ദ്രമന്ത്രിമാരായ എസ്. ജയ്‌ശങ്കറും ഹർദീപ്‌സിങ് പുരിയും വിശദീകരിച്ചു. അഞ്ച് എൽ.പി.ജി. കപ്പലുകൾ ഉടനെയെത്തുമെന്നും അറിയിച്ചു. To advertise here, സംഘർഷത്തിൽ പാകിസ്താൻ മധ്യസ്ഥറോളിലെത്തുമെന്ന വാർത്തകൾ കോൺഗ്രസ് അംഗം മുകുൾ വാസ്‌നിക് ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ പാകിസ്താൻ എല്ലായ്‌പ്പോഴും അമേരിക്കയുടെ ദല്ലാൾ പാർട്ടിയാണെന്നും 1981 മുതൽ ഇത് തുടരുന്നുണ്ടെന്നും മന്ത്രി ജയ്‌ശങ്കർ പറഞ്ഞു. ഇന്ത്യ ഒരു ദല്ലാൾ രാജ്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുദ്ധം എത്രയും വേഗം അവസാനിപ്പിക്കണമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനോട് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടെന്ന് കേന്ദ്രസർക്കാർ യോഗത്തിൽ അറിയിച്ചു. ഇക്കാര്യത്തിൽ അമേരിക്കയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണമെന്തെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്‌ശങ്കർ വെളിപ്പെടുത്തിയിട്ടില്ല. തൃണമൂൽ കോൺഗ്രസ് ഒഴികെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷകക്ഷികൾ യോഗത്തിൽ പങ്കെടുത്തു. Content Highlights: Government confirms no shortage of LPG or crude oil in India., Five LPG ships expected to arrive shortly., External Affairs Minister Jaishankar dismisses Pakistan's role in mediation., PM Modi urged Donald Trump to end ongoing global conflict. Published: 26 Mar 2026, 04:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘രാജ്യത്ത് എൽ.പി.ജി., ക്രൂഡോയിൽ ക്ഷാമമില്ല’; അഞ്ച് എൽ.പി.ജി… | Boolokam