ടെഹ്റാൻ: കഴിഞ്ഞ മാസം ശ്രീലങ്കൻ തീരത്തിന് സമീപം ഇന്ത്യൻ മഹാസമുദ്രത്തിൽ വെച്ച് ഇറാനിയൻ യുദ്ധക്കപ്പലായ ഐആർഐഎസ് ദേനയെ അമേരിക്കൻ അന്തർവാഹിനി ആക്രമിച്ച് തകർത്തിരുന്നു. ആക്രമണത്തിൽ നിന്ന് രക്ഷപ്പെട്ട ഹമീദ് മൊമേന എന്ന നാവികൻ ആ ഭീകരമായ ദിവസത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തി. To advertise here, പുലർച്ചെ 3:00-നും 3:30-നും ഇടയിൽ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായതെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര സമുദ്ര നിയമങ്ങളെ പൂർണ്ണമായും ലംഘിച്ചുകൊണ്ടുള്ള ഒരു ആക്രമണമായിരുന്നു ഇതെന്നും അദ്ദേഹം ആരോപിച്ചു. ആദ്യത്തെ ടോർപ്പിഡോ പതിക്കുമ്പോൾ കപ്പലിലെ ജീവനക്കാരെല്ലാം അവരവരുടെ ഡ്യൂട്ടിയിലായിരുന്നുവെന്നും ആ നിമിഷം ജീവനക്കാർ കപ്പൽ ഉപേക്ഷിക്കാൻ തയ്യാറായില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കപ്പലിനെ തകർക്കുന്നതിനേക്കാൾ ഉപരിയായി കപ്പലിലെ ജീവനക്കാരെ കൊന്നൊടുക്കുക എന്നതായിരുന്നു അമേരിക്കയുടെ പ്രധാന ലക്ഷ്യമെന്ന് മൊമേന ആരോപിച്ചു. കപ്പലിന്റെ മറ്റ് ഭാഗങ്ങളിൽ ലക്ഷ്യം വെക്കാതെ നാവികരുടെ ജീവഹാനിക്ക് കാരണമാകുന്ന രീതിയിലായിരുന്നു ആക്രമണമെന്ന് അദ്ദേഹം പറഞ്ഞു. എങ്കിലും, ജീവനക്കാർ അവസാന നിമിഷം വരെ ധീരമായി കപ്പലിൽ നിലകൊണ്ടുവെന്ന് അദ്ദേഹം വിവരിച്ചു. തങ്ങളെ സംബന്ധിച്ചിടത്തോളം 'ദേന' ഇറാൻ്റെ മണ്ണുപോലെയാണെന്നും അത് വിട്ടുപോകുന്നതിനെക്കുറിച്ച് തങ്ങൾ ചിന്തിച്ചിരുന്നില്ലെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു. കപ്പൽ മുങ്ങാൻ തുടങ്ങിയെങ്കിലും രാത്രി 11 മണി വരെ ജീവനക്കാർ കപ്പലിനൊപ്പം നിലകൊള്ളുകയും തുടർന്ന് ശ്രീലങ്കൻ തീരത്തേക്ക് എത്താൻ കടലിലൂടെ കുറച്ചു ദൂരം നീന്താൻ നിർബന്ധിതരാവുകയും ചെയ്തതായി അദ്ദേഹം വ്യക്തമാക്കി. മാർച്ച് 4-ന് ഗാലെ തീരത്ത് നിന്ന് ഏകദേശം 40 നോട്ടിക്കൽ മൈൽ അകലെ വെച്ചാണ് യുഎസ് അന്തർവാഹിനിയിൽ നിന്ന് വിക്ഷേപിച്ച എംകെ-48 ടോർപ്പിഡോ കപ്പലിൽ പതിച്ചത്. ഇന്ത്യയുടെ 'മിലാൻ' ബഹുരാഷ്ട്ര നാവിക അഭ്യാസത്തിൽ പങ്കെടുത്ത ശേഷം അന്താരാഷ്ട്ര ജലപരിധിയിലൂടെ മടങ്ങുകയായിരുന്നു കപ്പൽ. 104 നാവികരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. 32 നാവികരെ മാത്രമാണ് രക്ഷപ്പെടുത്താൻ സാധിച്ചത്. Content Highlights: Survivor of the 2026 IRIS Dena sinking recounts a surprise US torpedo strike off Sri Lanka. Published: 20 Apr 2026, 08:30 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ലക്ഷ്യം കപ്പലായിരുന്നില്ല, ഞങ്ങളെ കൊന്നൊടുക്കൽ’: അമേരിക്കയുടെ ക്രൂരത തുറന്നുപറഞ്ഞ് 'ദേന'യിലെ നാവികൻ
M
MathrubhumiSource Link
20 days ago