മഹേഷ് നാരായണന്റെ സംവിധാനത്തിൽ മമ്മൂട്ടിയും മോഹൻലാലും പ്രധാനവേഷത്തിലെത്തുന്ന 'പേട്രിയറ്റ്' എന്ന ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി വമ്പൻ പ്രഖ്യാപനവുമായി മലയാളത്തിന്റെ സൂപ്പർതാരങ്ങൾ. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ജിയോ ഹോട്‌സ്റ്റാറിൽ എക്‌സ്‌ക്ലൂസീവ് ചാറ്റ് ഷോ പുറത്തിറങ്ങാനൊരുങ്ങുന്നുവെന്ന വിശേഷമാണ് ഇരുവരും പങ്കുവെച്ചത്. ഏപ്രിൽ 23 മുതൽ അഭിമുഖം സ്ട്രീമിങ് ആരംഭിക്കും. To advertise here, രസകരമായ വീഡിയോയിലാണ് ഇരുവരും ചാറ്റ്‌ഷോ പുറത്തിറങ്ങുന്നത് പ്രഖ്യാപിച്ചത്. 'പേട്രിയറ്റ് ലജൻഡ്‌സ് ഹാങ്ഔട്ട്' എന്ന് പേരിട്ടിരിക്കുന്ന അഭിമുഖം ജിയോ ഹോട്‌സ്റ്റാറിലാണ് സ്ട്രീംചെയ്യുക. അനൗൺസ്‌മെന്റ് വീഡിയോ മോഹൻലാലും മമ്മൂട്ടിയും സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചു. ചിത്രം മേയ് ഒന്നിനാണ് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുന്നത്. പ്രഖ്യാപന സമയം മുതൽ തന്നെ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെയും ആവേശത്തോടെയും കാത്തിരിക്കുന്ന 'പേട്രിയറ്റ്' 18 വർഷത്തെ ഇടവേളക്കുശേഷം മമ്മൂട്ടിയും മോഹൻലാലും ഒരുമിച്ചു നായകന്മാരായെത്തുന്ന ചിത്രമാണ്. മഹേഷ് നാരായണൻ ഒരുക്കുന്ന ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. Content Highlights: Mohanlal and Mammootty reunite after 18 years for Mahesh Narayanan's Patriot. Exclusive chat show 'Patriot Legends Hangout' streaming on JioHotstar from April 23, 2026. Global theatrical release of Patriot scheduled for May 1, 2026. Star-studded cast includes Fahadh Faasil, Kunchacko Boban, and Nayanthara Published: 17 Apr 2026, 04:34 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘ലാലു പറ, ഇച്ചാക്ക പറയണം’; മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചിരിക്കുന്നു,വമ്പൻ അനൗൺസ്മെന്റുമായി താരങ്ങൾ
M
MathrubhumiSource Link
23 days ago