‘ലിയാരിയിലെ മിനിസ്‌കർട്ടിട്ട യുവതി വെറും തമാശ’; ധുരന്ധർ 'ഓവർറേറ്റഡ്' എന്ന് പാകിസ്താനി യുവാവ്

‘ലിയാരിയിലെ മിനിസ്‌കർട്ടിട്ട യുവതി വെറും തമാശ’; ധുരന്ധർ 'ഓവർറേറ്റഡ്' എന്ന് പാകിസ്താനി യുവാവ്

M
MathrubhumiSource Link
Entertainment Desk Last Updated: 03 April 2026, 04:41 PM IST ഒരു ഇന്ത്യൻ ഇൻഫ്ളുവൻസറോട് സംസാരിക്കുകയായിരുന്നു ഇയാൾ ധുരന്ധറിൽ സാറാ അർജുൻ, ധുരന്ധർ പോസ്റ്റർ | Photos: X ബോ ക്‌സ് ഓഫീസിൽ പുതിയ ചരിത്രം സൃഷ്ടിച്ചുകൊണ്ട് വിജയിച്ച ചിത്രങ്ങളാണ് ധുരന്ധർ ഒന്നും രണ്ടും. രൺവീർ സിങ് നായകനായ ചിത്രങ്ങൾ സംവിധാനം ചെയ്തത് ആദിത്യ ധർ ആണ്. പ്രൊപ്പഗണ്ട ചിത്രം എന്ന ആരോപണം ഉയരുമ്പോഴും മികച്ച അഭിപ്രായമാണ് രണ്ട് ചിത്രങ്ങളും പൊതുവേ നേടിയത്. ഇപ്പോഴിതാ ചിത്രത്തിലെ അബദ്ധങ്ങൾ എണ്ണിപ്പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ഒരു പാകിസ്താനി യുവാവ്. To advertise here, ബാലിയിൽ വെച്ച് ഒരു ഇന്ത്യൻ ഇൻഫ്‌ളുവൻസറോട് സംസാരിക്കവെയാണ് പാകിസ്താനി യുവാവ് ഇക്കാര്യം പറഞ്ഞത്. ധുരന്ധർ 'ഓവർറേറ്റഡ്' സിനിമയാണെന്നാണ് യുവാവ് പറയുന്നത്. രോഹൻ ഭാട്ടിയ എന്ന ഇൻഫ്‌ളുവൻസറുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഇയാൾ. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഇതിന്റെ വീഡിയോ ഇതിനകം വൈറലായി. 'ബാലിയിൽ വെച്ച് ഞാൻ ഒരു പാകിസ്താനിയോട് ധുരന്ധറിനെ കുറിച്ച് ചോദിച്ചു.' – ഇതാണ് വീഡിയോയ്‌ക്കൊപ്പം രോഹൻ കുറിച്ചത്. യുവാവിനൊപ്പം ഒരു യുവതിയും വീഡിയോയിൽ ഉണ്ടായിരുന്നു. 'ധുരന്ധർ അൽപ്പം ഓവർറേറ്റഡ് ചിത്രമാണ്. ചിത്രത്തിൽ ഒരു ഡയലോഗുണ്ട്. അത് വളരെ തമാശയായി തോന്നി. 'ആരാണ് ലിയാരിയെ നിയന്ത്രിക്കുന്നത്, അവർ കറാച്ചിയെ നിയന്ത്രിക്കും. ആരാണോ കറാച്ചിയെ നിയന്ത്രിക്കുന്നത്, അവർ പാകിസ്താനെയും' എന്നതാണ് ആ ഡയലോഗ്. കറാച്ചി തദ്ദേശീയരുടെ നഗരമല്ല എന്ന് ഞങ്ങൾ കറാച്ചിക്കാർ പറയും. അത് 'അനാഥരുടെ' നഗരമാണ്. അവിടെനിന്ന് നിങ്ങൾക്ക് പാകിസ്താനെ നിയന്ത്രിക്കാൻ കഴിയില്ല. നിങ്ങൾക്ക് പാകിസ്താനെ നിയന്ത്രിക്കണമെങ്കിൽ അത് ലാഹോറിൽ നിന്നാണ് ചെയ്യാൻ കഴിയുക.' – യുവാവ് പറഞ്ഞു. സാറാ അർജുൻ അവതരിപ്പിച്ച യാലിന എന്ന കഥാപാത്രത്തെ കുറിച്ചും യുവാവ് സംസാരിച്ചു. 'മറ്റൊരു തമാശ നിറഞ്ഞ കാര്യം എന്താണെന്നാൽ, ഒരു പെൺകുട്ടി മിനിസ്‌കർട്ട് ധരിച്ച് നടക്കുന്നു. ഒരു സ്ത്രീയ്ക്ക് ലിയാരിയുടെ തെരുവിലൂടെ മിനിസ്‌കർട്ട് ധരിച്ച് ഒറ്റയ്ക്ക് നടക്കാൻ ഒരിക്കലും സാധിക്കില്ല. അത് അസംഭവ്യമാണ്. മറ്റൊരു രംഗത്തിൽ ഒരു പാർട്ടി നടക്കുന്നത് കാണിക്കുന്നുണ്ട്. അവിടെ സൂചനാ ബോർഡുകൾ ഉർദു ഭാഷയിൽ എഴുതിയതായാണ് കാണിക്കുന്നത്. എന്നാൽ യഥാർഥത്തിൽ സൂചനാ ബോർഡുകൾ ഇംഗ്ലീഷിലാണ്.' 'ഷെർ-ഇ-ബലൂച് എന്ന ഗാനം രസകരമായിരുന്നു. എന്നാൽ അതൊരു ബലൂചി ഗാനമല്ല. ഞാനൊരു സിന്ധി ബലൂചിയാണ്. അതിനാൽ ഞാൻ പറഞ്ഞതിനെ കുറിച്ച് എനിക്ക് പൂർണബോധ്യമുണ്ട്. അതുപോലെ, രൺവീർ അവതരിപ്പിച്ച ഹംസ അലി മസാരി ഹാഫ് സ്ലീവ് കുർത്തയാണ് ധരിച്ചത്. പാകിസ്താനിൽ ആരും ഹാഫ് സ്ലീവ് കുർത്ത ധരിക്കാറില്ല. യാലിന, ഹംസയോടൊപ്പം ഒളിച്ചോടി പോകുന്നതും അസംഭവ്യമാണ്. പാകിസ്താനിൽ അങ്ങനെയൊരു കാര്യം ഒരിക്കലും സംഭവിക്കില്ല. നാടകീയതയ്ക്കുവേണ്ടിയാകും അങ്ങനെ കാണിച്ചത്.' – യുവാവ് പറഞ്ഞു. അതേസമയം ചിത്രത്തിന്റെ ഛായാഗ്രഹണം മനോഹരമായിരുന്നുവെന്നും യുവാവ് പറഞ്ഞു. Content Highlights: A Pakistani man’s critique of the blockbuster 'Dhurandhar' has gone viral after he pointed out several cultural and geographical blunders in the film. From attire choices to the depiction of Karachi's Lyari, he labeled the movie as "overrated" and unrealistic. Published: 03 Apr 2026, 04:41 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ലിയാരിയിലെ മിനിസ്‌കർട്ടിട്ട യുവതി വെറും തമാശ’; ധുരന്ധർ 'ഓവ… | Boolokam