‘വാഴ II-ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ഏപ്രിൽ 2-ന് തീയേറ്ററുകളിൽ

‘വാഴ II-ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ഏപ്രിൽ 2-ന് തീയേറ്ററുകളിൽ

M
MathrubhumiSource Link
സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ 'വാഴ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'വാഴ II - ബയോപിക് ഓഫ് ബില്യൺ ബ്രോസ്' ഏപ്രിൽ രണ്ടിന് പ്രദർശനത്തിനെത്തുന്നു. നവാഗതനായ സവിൻ സ. സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും വിപിൻ ദാസ് എഴുതുന്നു. പുതുമുഖങ്ങൾക്ക് പ്രാധാന്യം നൽകുന്ന ഈ ചിത്രത്തിൽ ഹാഷിർ, അമീൻ തുടങ്ങിയ ഒരുപറ്റം യുവതാരങ്ങൾക്കൊപ്പം സുധീഷ്, വിജയ് ബാബു, അജു വർഗീസ്, അരുൺ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയ പ്രമുഖരും അഭിനയിക്കുന്നു. To advertise here, WBTS പ്രൊഡക്ഷൻസ്, ഇമാജിൻ സിനിമാസ്, സിഗ്നേച്ചർ സ്റ്റുഡിയോസ്, ഐക്കൺ സ്റ്റുഡിയോസ്, ഷൈൻ സ്ക്രീൻസ് എന്നീ ബാനറുകളിൽ വിപിൻ ദാസ്, ഹാരിസ് ദേശം, സാഹു ഗാരപാട്ടി, പി.ബി. അനീഷ്, ആദർശ് നാരായൺ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. അഖിൽ ലൈലാസുരൻ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റർ-കണ്ണൻ മോഹൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-കനിഷ്ക ഗോപി ഷെട്ടി, പ്രൊഡക്ഷൻ കൺട്രോളർ-റിന്നി ദിവാകർ, കല-ബാബു പിള്ള, മേക്കപ്പ്-സുധി സുരേന്ദ്രൻ, കോസ്റ്റ്യൂംസ്-അശ്വതി ജയകുമാർ, സ്റ്റിൽസ്-ബിജിത്ത് ധർമടം, പരസ്യകല-യെല്ലോ ടൂത്ത്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-രജീവൻ അബ്ദുൾ ബഷീർ, സൗണ്ട് ഡിസൈനർ-അരുൺ എസ്. മണി, ആക്ഷൻ-കലൈ കിങ്‌സൺ, വിക്കി നന്ദഗോപാൽ, ഡി.ഐ.-ജോയ്‌നർ തോമസ്, ടൈറ്റിൽ ഡിസൈൻ-സാർക്കാസനം, സൗണ്ട് ഡിസൈൻ-വിഷ്ണു സുജാതൻ, പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ്-അനീഷ് നന്തിപുലം, പ്രൊമോഷൻ കൺസൽട്ടന്റ്-വിപിൻ കുമാർ, ടെൻ ജി മീഡിയ, വിതരണം-ഐക്കൺ സിനിമാസ്. പി.ആർ.ഒ.-എ.എസ്. ദിനേശ്. Content Highlights: The highly anticipated sequel 'Vaazha II - Biopic of Billion Bros,' written by Vipin Das and directed by Savin SA, featuring a mix of social media stars and veteran actors, is set to release in theaters on April 2. Published: 01 Apr 2026, 08:24 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘വാഴ II-ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ ഏപ്രിൽ 2-ന് തീയേറ്ററുകളി… | Boolokam