മാതൃഭൂമി ന്യൂസ് ഇലക്ഷൻ ബസിൽ ഏറ്റുമാനൂരിലെ എൻഡിഎ സ്ഥാനാർഥി ആതിര ഡി. നായർ. To advertise here, കോട്ടയം-ആലപ്പുഴ ജില്ലാ അതിർത്തിയായ തണ്ണീർമുക്കം ബണ്ട് കയറി മാതൃഭൂമി ഇലക്ഷൻ ബസ് ഏറ്റുമാനൂരിൽ എത്തി. ബസിന്റെ വാതിൽ ആദ്യം തുറന്നത് തിരഞ്ഞെടുപ്പിലെ പ്രധാന മുന്നണികളിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർഥിയായ ആതിര ഡി.നായർക്ക് മുമ്പിലാണ്. ഏറ്റുമാനൂരിലെ എൻ.ഡി.എ. സ്ഥാനാർഥിയാണ് നർത്തകിയും ഗായികയും യുട്യൂബ് ഇൻഫ്ളുവൻസറും കൂടിയായ ആതിര. വോട്ടർപട്ടികയിൽ പേരുണ്ടോയെന്ന ചോദ്യത്തിന് ഉണ്ട് എന്ന് നിറഞ്ഞ ചിരിയോടെയായിരുന്നു ആതിരയുടെ മറുപടി. ട്വിന്റി ട്വന്റി സ്ഥാനാർഥിയായി വീണാ നായരെയാണ് മണ്ഡലത്തിൽ ആദ്യം പ്രഖ്യാപിച്ചത്. വോട്ടർപട്ടികയിൽ പേര് ഇല്ലാത്തതിനാൽ മത്സരിക്കാൻ കഴിയാതെ പിൻമാറിയതിനെ തുടർന്നാണ് തനിക്ക് അപ്രതീക്ഷിതമായി നറുക്ക് വീണതെന്ന് ആതിര പറഞ്ഞു. ട്വന്റി ട്വന്റിയുടെ ചീഫ് കോഡിനേറ്റർ സാബു എം. ജേക്കബ് വിളിച്ചപ്പോൾ ആദ്യം ചോദിച്ചത് വോട്ടർപട്ടികയിൽ പേരുണ്ടോ എന്നാണ്. ആദ്യമായാണ് മത്സരിക്കുന്നത്. പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മൂന്ന് മുന്നണികളും മത്സരിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ചിരുന്നു. വേണ്ട എന്ന് തീരുമാനിക്കുകയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം വന്നപ്പോൾ പിന്നെ വിട്ടുകളഞ്ഞില്ലെന്ന് ആതിര പറഞ്ഞു. മന്ത്രി വി.എൻ. വാസവൻ പങ്കെടുത്ത പലപരിപാടികളും ആങ്കർ ആയിട്ട് പോയിട്ടുണ്ട്. കഴിഞ്ഞദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ നേരിട്ടു കണ്ടു. എന്നെ മനസ്സിലായില്ലെന്ന് പറഞ്ഞപ്പോൾ വിഷമം തോന്നിയെന്ന് ആതിര പറഞ്ഞു. തനിക്ക് എതിരേ വരുന്ന ട്രോളുകളിലൊന്നും യാതൊരു പേടിയുമില്ലെന്ന് പറഞ്ഞ് ആതിര സ്റ്റോപ്പിലിറങ്ങി. Content Highlights: Athira D Nair is the youngest NDA candidate in the Ettumanoor constituency., She transitioned from an influencer and performer to a political candidate., She shares her experience regarding the voter list issues faced by the Twenty20 alliance., Athira addresses her political debut and her reaction to online trolls. Published: 24 Mar 2026, 09:17 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘വാസവൻ പങ്കെടുത്ത പല പരിപാടികളിലും ആങ്കർ ആയിരുന്നു, മനസ്സിലായില്ലെന്ന് പറഞ്ഞപ്പോൾ വിഷമമായി’
M
MathrubhumiSource Link
about 2 months ago