‘വിനോദസഞ്ചാരമേഖല രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം’

‘വിനോദസഞ്ചാരമേഖല രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയുടെ അടിസ്ഥാനം’

റാസൽഖൈമ : യു.എ.ഇ. സമ്പദ്‌വ്യവസ്ഥയുടെ അടിസ്ഥാനം വിനോദസഞ്ചാരമേഖലയാണെന്ന് യു.എ.ഇ. സുപ്രീം കൗൺസിൽ അംഗവും റാസൽഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിൻ സഖർ അൽ ഖാസിമി പറഞ്ഞു. To advertise here, എമിറേറ്റിലെ മിന അൽ അറബ് റിസോർട്ടിൽ സാമ്പത്തിക, വിനോദസഞ്ചാര മന്ത്രാലയം സംഘടിപ്പിച്ച എമിറേറ്റ്‌സ് ടൂറിസം കൗൺസിൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തിന്റെ കാഴ്ചപ്പാടിനനുസൃതമായി ശക്തമായ അടിസ്ഥാന സൗകര്യങ്ങളൊരുക്കി പ്രവർത്തിക്കുന്ന വിനോദസഞ്ചാര മേഖല ദേശീയ സുസ്ഥിരവികസനത്തിന്റെ പ്രധാനചാലകമാണെന്ന് സഖർ അൽ ഖാസിമി വ്യക്തമാക്കി. ലോകത്തിലെ മുൻനിര ടൂറിസംകേന്ദ്രങ്ങളിലൊന്നായി യു.എ.ഇ. മാറിയത് മേഖലയുടെ അടിസ്ഥാന സൗകര്യവികസനത്തിന്റെ ഫലമാണ്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ ആഗോള ടൂറിസം ഭൂപടത്തിൽ യു.എ.ഇ. സ്ഥാനംപിടിച്ചുകഴിഞ്ഞു. യു.എ.ഇ.യുടെ വിനോദസഞ്ചാര മേഖലാ വികസനത്തിന് റാസൽഖൈമ കാര്യമായ പിന്തുണ നൽകുന്നുണ്ടെന്നും സഖർ അൽ ഖാസിമി പറഞ്ഞു. വിനോദസഞ്ചാരമേഖലയിൽ വൈവിധ്യപൂർണമായ മാറ്റങ്ങളും സർക്കാർ നടപ്പാക്കുന്നുണ്ട്. റാസൽഖൈമയുടെ ജി.ഡി.പി.യിൽ വിനോദസഞ്ചാര മേഖലയുടെ സംഭാവന വർധിപ്പിക്കുന്നതിനുള്ള നടപടികൾ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. റാസൽഖൈമ പബ്ലിക് സർവീസസ് ഡിപ്പാർട്ട്മെന്റ് ചെയർമാൻ ശൈഖ് അഹമ്മദ് ബിൻ സൗദ് ബിൻ സഖർ അൽ ഖാസിമി യോഗത്തിൽ പങ്കെടുത്തു. സാമ്പത്തിക, വിനോദസഞ്ചാര വകുപ്പ് മന്ത്രി അബ്ദുള്ള ബിൻ തൗഖ് അൽ മർറി അധ്യക്ഷത വഹിച്ചു. യോഗത്തിൽ മുതിർന്ന ഉദ്യോഗസ്ഥർ, ടൂറിസം-ഹോസ്പിറ്റാലിറ്റി മേഖലകളുടെ പ്രതിനിധികൾ, യു.എ.ഇ.യിലെ 150-ലേറെ ടൂറിസം സ്ഥാപനങ്ങളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. Published: 20 Apr 2026, 02:10 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!