‘വിശ്വാസവഞ്ചന ഞാൻ മറക്കുകയും പൊറുക്കുകയുമില്ല, കാരണം ഞാൻ ആരോടും അങ്ങനെ ചെയ്യില്ല’-താര സുതാരിയ

‘വിശ്വാസവഞ്ചന ഞാൻ മറക്കുകയും പൊറുക്കുകയുമില്ല, കാരണം ഞാൻ ആരോടും അങ്ങനെ ചെയ്യില്ല’-താര സുതാരിയ

M
MathrubhumiSource Link
ഡി സ്‌നി ഇന്ത്യയുടെ 'ബിഗ് ബഡാ ബൂം' എന്ന പരിപാടിയിലൂടെയാണ് നടിയും ഗായികയുമായ താര സുതാരിയ തന്റെ കരിയർ ആരംഭിച്ചത്. അന്ന് 14 വയസ് മാത്രമായിരുന്നു അവരുടെ പ്രായം. 2019-ൽ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയർ 2 എന്ന സിനിമയിലൂടെ അവർ ബോളിവുഡിലും അരങ്ങേറി. ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ടോക്‌സിക്കിലും താര ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. അടുത്തിടെ നടി റിയ ചക്രവർത്തിയുമായുള്ള പോഡ്കാസ്റ്റ് ഷോയിൽ മാതൃത്വത്തെ കുറിച്ചും വിവാഹത്തെ കുറിച്ചുമുള്ള തന്റെ സങ്കൽപങ്ങൾ അവർ പങ്കുവെച്ചു. To advertise here, ബന്ധങ്ങളിൽ ഒരിക്കലും വിട്ടുവീഴ്ച്ച ചെയ്യാൻ പറ്റാത്ത ചില കാര്യങ്ങളുണ്ടെന്ന് താര പറയുന്നു. വിശ്വാസവഞ്ചന, ചതി, കള്ളം എന്നിവയൊന്നും തനിക്ക് സഹിക്കാനാകില്ലെന്നും ഇക്കാര്യങ്ങൾ സംഭവിച്ചുകഴിഞ്ഞാൽ ആ ബന്ധം മുന്നോട്ടുപോകില്ലെന്നും അവർ വ്യക്തമാക്കുന്നു. 'ഞാൻ മറ്റൊരാളോട് ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ചെയ്യില്ല. അതിനാൽ തിരിച്ചും ഞാൻ ഇത് പ്രതീക്ഷിക്കുന്നില്ല'-താര വ്യക്തമാക്കുന്നു. 'എന്നെ വേദനിപ്പിച്ചവരോട് ഞാൻ ക്ഷമിക്കില്ല. അതൊരിക്കലും മറക്കുകയുമില്ല. ഞാനത് എന്റെയുള്ളിൽ സൂക്ഷിക്കുകയും ആ വേദന അനുഭവിക്കുകയും ചെയ്യും. ഞാൻ വളരെ സെൻസിറ്റീവ് ആണ്'-താര സുതാരിയ പറയുന്നു. മാതൃത്വത്തെ കുറിച്ചും അവർ തന്റെ അഭിപ്രായം പങ്കുവെച്ചു. കുട്ടികൾ വേണമെന്ന് തനിക്ക് ആഗ്രഹമുണ്ടെങ്കിലും അതിനുവേണ്ടി പൂർണമായി തയ്യാറെടുത്തശേഷമേ ആലോചിക്കുകയുള്ളൂവെന്നും അവർ വ്യക്തമാക്കി. 'ഒരു കുഞ്ഞ് വേണ്ടേ എന്ന തരത്തിൽ ആളുകൾ എന്നോട് ചോദിക്കുന്നുണ്ട്. എന്റെ പല സുഹൃത്തുക്കൾക്കും കുട്ടികളുണ്ട്. അവരെല്ലാം വളരേയധികം ആലോചിച്ചെടുത്ത തീരുമാനമാണത്. കുഞ്ഞുങ്ങളുണ്ടായാൽ അവർ ഒരിക്കലും നിങ്ങളുടെ രണ്ടാമത്തെ പരിഗണനയാകരുത്. അത് ഒന്നാമത്തെ കാര്യമായിരിക്കണം. കുട്ടികളെ ഇഷ്ടപ്പെടുന്നതുകൊണ്ടാണല്ലോ നിങ്ങൾ കുട്ടികളെ ആഗ്രഹിക്കുന്നത്. അത് ഞാൻ ഇഷ്ടപ്പെടുന്നു, പക്ഷേ ഇക്കാര്യത്തിൽ ഒരു തീരുമാനത്തിലെത്തിയിട്ടില്ല.'- അവർ കൂട്ടിച്ചേർത്തു. നേരത്തെ വിവാഹത്തെ കുറിച്ച് ചിന്തിച്ചിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ അതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്നും താര വ്യക്തമാക്കി. 'ഒരാളുമായി എന്നെന്നേക്കുമായി സമയം ചെലവഴിക്കാൻ ആഗ്രഹിക്കുന്നത് വളരെ റൊമാന്റിക് ആയ കാര്യമാണെന്ന് ഞാൻ കരുതുന്നു. ആ വ്യക്തി എന്നെന്നേക്കുമായി എന്റെ കൂടി വ്യക്തിയായി മാറുകയാണ്'-താര കൂട്ടിച്ചേർത്തു. ' Content Highlights: Tara Sutaria defines honesty and lack of deceit as her core relationship non-negotiables., The 30-year-old actor remains undecided on motherhood, prioritizing total commitment if she chooses to have children. Published: 06 Apr 2026, 07:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘വിശ്വാസവഞ്ചന ഞാൻ മറക്കുകയും പൊറുക്കുകയുമില്ല, കാരണം ഞാൻ ആര… | Boolokam