‘വിശ്വാസിയെ മുനാഫിഖ് എന്ന് വിളിക്കരുത്, ചെരിപ്പുകൊണ്ട് അടികിട്ടും’; ഫർസാനയുടെ പ്രസംഗത്തിനെതിരേ സമസ്ത

‘വിശ്വാസിയെ മുനാഫിഖ് എന്ന് വിളിക്കരുത്, ചെരിപ്പുകൊണ്ട് അടികിട്ടും’; ഫർസാനയുടെ പ്രസംഗത്തിനെതിരേ സമസ്ത

M
MathrubhumiSource Link
കാസർകോട്: കാസർകോട് നിയമസഭാ മണ്ഡലത്തിലെ എൽ.ഡി.എഫ്. സ്ഥാനാർഥിക്കെതിരേ വനിതാലീഗ് നേതാവ് നടത്തിയ വിവാദ പരാമർശത്തിൽ കടുത്ത എതിർപ്പുമായി സമസ്ത. ഒരു വിശ്വാസിയെ കപടവിശ്വാസി എന്ന് വിളിച്ചത് ഗൗരവതരമാണെന്ന് സമസ്ത നേതാവ് കുമ്പോൽ സയ്യിദ് അലി തങ്ങൾ പ്രസ്താവനയിലൂടെ അറിയിച്ചു. വിദ്വേഷപ്രചാരണം നടത്തുന്നവർക്കെതിരേ ശക്തമായി പ്രതികരിക്കുമെന്നും അദ്ദേഹം പരഞ്ഞു. To advertise here, ജാതിയും മതവും പറഞ്ഞ് വോട്ടുചോദിക്കുന്നവർക്കെതിരേയും വിദ്വേഷപ്രചാരണം നടത്തുന്നവർക്കെതിരേയും ജനങ്ങൾ ശക്തമായി പ്രതികരിക്കും. അത്തരക്കാരെ ചെരിപ്പുകൊണ്ട് അടിക്കുന്ന സാഹചര്യമുണ്ടാകുമെന്നും കുമ്പോൽ തങ്ങൾ പ്രസ്താവനയിലൂടെ മുന്നറിയിപ്പ് നൽകി. കാസർകോട് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി ഷാനവാസ് പാദൂർ മുനാഫിഖ് (കപടവിശ്വാസി) ആണെന്ന് ആരോപിച്ച് വനിതാലീഗ് ജില്ലാ സെക്രട്ടറി ആയിഷ ഫർസാന മുല്ലേരിയിൽ നടത്തിയ പ്രസംഗമാണ് വിവാദമായത്. സമസ്തയുടെ ഇരുവിഭാഗങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ് ഷാനവാസ് പാദൂർ. സംഭവം വിവാദമായതോടെ എൽ.ഡി.എഫ്. പരാതിയുമായി തിരഞ്ഞെടുപ്പ് കമ്മിഷനെ സമീപിച്ചിട്ടുണ്ട്. Content Highlights: Samastha leader Kumbol Sayyid Ali Thangal condemns the 'Munafiq' label Published: 06 Apr 2026, 10:05 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘വിശ്വാസിയെ മുനാഫിഖ് എന്ന് വിളിക്കരുത്, ചെരിപ്പുകൊണ്ട് അടിക… | Boolokam