‘വർക്ക് ഫ്രം പാർക്ക് ’ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി

‘വർക്ക് ഫ്രം പാർക്ക് ’ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി

ദുബായ് : പൊതുപാർക്കുകളെ ജോലിചെയ്യാനും സർഗാത്മകമായി സംവദിക്കാനുമുള്ള ഇടങ്ങളാക്കി മാറ്റുന്ന വർക്ക് ഫ്രം പാർക്ക് പദ്ധതിക്ക് ദുബായ് മുനിസിപ്പാലിറ്റി തുടക്കമിട്ടു. ദുബായ് 2040 പാർക്ക് ആൻഡ് ഗ്രീനറി സ്ട്രാറ്റജിയുടെ ഭാഗമായാണിത്. To advertise here, ആധുനിക ജീവിതശൈലിക്കും തൊഴിൽശൈലിക്കും അനുയോജ്യമായരീതിയിൽ പാർക്കുകളെ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് നൂതനപദ്ധതി നടപ്പിലാക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടം അടുത്തമാസം അൽ ബർഷ പോണ്ട് പാർക്കിൽ ആരംഭിക്കും. സംരംഭകർക്കും ഫ്രീലാൻസർമാർക്കും ചെറുകിട ബിസിനസ് ഉടമകൾക്കും ഈ സൗകര്യം പ്രയോജനപ്പെടും. പരിസ്ഥിതി സൗഹൃദമായ മൊഡ്യൂളർ നിർമാണ രീതിയിലൂടെയാണ് ജോലിചെയ്യാനാവശ്യമായ സജ്ജീകരണങ്ങൾ ഒരുക്കുന്നത്. ഈ വർഷംതന്നെ നഗരത്തിലെ മറ്റ് പ്രധാനപാർക്കുകളിലേക്കും പദ്ധതി വ്യാപിപ്പിക്കും. പദ്ധതിയുടെ നടത്തിപ്പിനും നിർമാണത്തിനുമായി ഗ്രൂപ്പ് അമാന, ലെറ്റ്‌സ് വർക്ക് എന്നിവയുമായി മുനിസിപ്പാലിറ്റിറ്റി കരാർ ഒപ്പിട്ടു. ലെറ്റ്‌സ് വർക്ക് പ്ലാറ്റ്‌ഫോം വഴി ഉപയോക്താക്കൾക്ക് ഹോട്ട് സ്പോട്ടുകൾ, പോഡ്കാസ്റ്റ് സ്റ്റുഡിയോകൾ, ക്രിയേറ്റീവ് പ്രൊഡക്‌ഷൻ സൗകര്യങ്ങൾ എന്നിവ ലഭ്യമാകും. കൂടാതെ പ്രത്യേക ക്രിയേറ്റീവ് സ്പേസുകളും വിദ്യാഭ്യാസപരിപാടികളും ഈ പദ്ധതിയുടെ ഭാഗമായി ഒരുക്കും. ദുബായ് ഇക്കണോമിക് അജൻഡ ഡി 33-ന് അനുസൃതമായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. പൊതുജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനൊപ്പം ഉത്പാദനക്ഷമത വർധിപ്പിക്കാനും പുതിയ നിക്ഷേപ അവസരങ്ങൾൾ സൃഷ്ടിക്കാനും ഇതിലൂടെ സാധിക്കുമെന്ന് ദുബായ് മുനിസിപ്പാലിറ്റി പബ്ലിക് ഫെസിലിറ്റീസ് ഏജൻസി സി.ഇ.ഒ. ബദർ അൻവാഹി പറഞ്ഞു. Published: 21 Apr 2026, 01:19 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘വർക്ക് ഫ്രം പാർക്ക് ’ പദ്ധതിയുമായി ദുബായ് മുനിസിപ്പാലിറ്റി… | Boolokam