‘ശശി ആശാനെ’ നേരിൽ കാണാൻ ‘ഡ്യൂഡ്’ എത്തി; എം.എം. മണിയെ കണ്ട് വിനായകൻ

‘ശശി ആശാനെ’ നേരിൽ കാണാൻ ‘ഡ്യൂഡ്’ എത്തി; എം.എം. മണിയെ കണ്ട് വിനായകൻ

M
MathrubhumiSource Link
നെടുങ്കണ്ടം (ഇടുക്കി): ഹൈറേഞ്ചിന്റെ ‘ശശി ആശാനെ’ കാണാൻ ‘ ഡ്യൂഡ്’ മലകയറിയെത്തി. ആട് ഒരു ഭീകരജീവിയാണ് എന്ന സിനിമയിൽ എം.എം. മണിയെ അനുസ്മരിപ്പിക്കുന്ന കഥാപാത്രമാണ് പി.പി. ശശി. അതേ സിനിമയിൽ ഡ്യൂഡ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് വിനായകനാണ്. അതിന്റെ മൂന്നാം ഭാഗമായ ആട് ത്രീ സിനിമ തിയേറ്ററുകളിൽ പ്രദർശിപ്പിക്കുമ്പോഴാണ് മണിയാശാന്റെ ആരാധകൻകൂടിയായ വിനായകൻ നെടുങ്കണ്ടത്തെ അദ്ദേഹത്തിന്റെ ഓഫീസിലെത്തിയത്. To advertise here, ഉടുമ്പൻചോലയിലെ എൽ.ഡി.എഫ്. സ്ഥാനാർഥി കെ.കെ. ജയചന്ദ്രന്റെ നോമിനേഷൻ സമർപ്പിക്കുന്ന തിരക്കുകൾക്കിടയിൽ അപ്രതീക്ഷിതമായിട്ടായിരുന്നു വരവ്. ഒരുമണിക്കൂറോളം ആശാനെ കാണാൻ കാത്തിരുന്നു. എം.എൽ.എ. ഓഫീസിൽ നേരിൽ കണ്ടപ്പോൾ ഇരുവർക്കും സന്തോഷം. സ്ഥാനാർഥി കെ.കെ. ജയചന്ദ്രനും ആശാന് ഒപ്പമുണ്ടായിരുന്നു. ചുവന്ന ഷാൾ അണിയിച്ച് സ്വീകരിച്ചു. അതേ ഷാൾ സ്ഥാനാർഥിക്ക് അണിയിച്ച് വിനായകൻ വിജയാശംസയും നേർന്നു. മോഹൻലാലും മമ്മൂട്ടിയുമാണ് ഇഷ്ടതാരങ്ങളെന്ന് മണിയാശാൻ പറഞ്ഞു. തന്നെയും ഇഷ്ടപ്പെടണമെന്നായി വിനായകൻ. ഇയാളെയും ഇഷ്ടമാണെന്ന് മണിയാശാൻ തിരിച്ചടിച്ചതോടെ പൊട്ടിച്ചിരിയായി. ഒരുമണിക്കൂറോളം ചെലവഴിച്ചശേഷമാണ് വിനായകൻ പുറത്തിറങ്ങിയത്. പ്രമോഷന്റെ ഭാഗമായി ആശാനെ ക്ഷണിച്ചിരുന്നെന്നും അദ്ദേഹം തിരക്കുകാരണം എത്തിയില്ല, ഇതിനാലാണ് ആശാനെ നേരിട്ട് കാണാൻ എത്തിയതെന്നും വിനായകൻ പറഞ്ഞു. Content Highlights: Actor Vinayakan visits MM Mani's office in Nedumkandam., The meeting happened amidst the busy nomination process of LDF candidate KK Jayachandran., Vinayakan expressed his admiration for MM Mani, jokingly asking for reciprocal support., The visit was part of the promotional activities for the movie Aadu 3. Published: 22 Mar 2026, 09:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ശശി ആശാനെ’ നേരിൽ കാണാൻ ‘ഡ്യൂഡ്’ എത്തി; എം.എം. മണിയെ കണ്ട്… | Boolokam