‘ശിവരാത്രി ദിനത്തിലും മാംസാഹാരം കഴിക്കാറുണ്ട്‌’; ബജറ്റ് വിവാദത്തിൽ മറുപടിയുമായി സിദ്ധരാമയ്യ

‘ശിവരാത്രി ദിനത്തിലും മാംസാഹാരം കഴിക്കാറുണ്ട്‌’; ബജറ്റ് വിവാദത്തിൽ മറുപടിയുമായി സിദ്ധരാമയ്യ

M
MathrubhumiSource Link
ബെംഗളൂരു: വിശ്വാസങ്ങളുടെ ഭാഗമായി ഭൂരിഭാഗം ആളുകളും സസ്യാഹാരം മാത്രം കഴിക്കുന്ന ശിവരാത്രി, ഉഗാദി തുടങ്ങിയ ഉത്സവ ദിവസങ്ങളിലും താൻ മാംസാഹാരം കഴിക്കാറുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ശുഭമുഹൂർത്തങ്ങളിലോ ഭക്ഷണ നിയന്ത്രണങ്ങളിലോ തനിക്ക് വിശ്വാസമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2026-ലെ സംസ്ഥാന ബജറ്റ് അവതരണത്തിന് 'അശുഭകരമായ' സമയം ഒഴിവാക്കി എന്ന പ്രതിപക്ഷത്തിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. To advertise here, രാഹുകാലം, ഗുളികകാലം, യമഗണ്ഡകാലം തുടങ്ങിയ വിശ്വാസങ്ങളെ താൻ പണ്ടേ തള്ളിക്കളഞ്ഞതാണെന്ന് നിയമസഭയിൽ ബജറ്റ് ചർച്ചയ്ക്കുള്ള മറുപടിയിൽ മുഖ്യമന്ത്രി പറഞ്ഞു. അന്ധവിശ്വാസങ്ങളാകരുത് ഭരണപരമായ കാര്യങ്ങളെ നയിക്കേണ്ടതെന്നാണ് തന്റെ നിലപാടെന്നും വ്യക്തമാക്കി. ‘കഴിഞ്ഞ കാലങ്ങളിൽ പലതവണ രാഹുകാല സമയത്ത്‌ ഞാൻ ബജറ്റ് അവതരിപ്പിച്ചിട്ടുണ്ട്. ഇത്തവണ കുടുംബാംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അഭ്യർത്ഥന മാനിച്ചാണ് ആ സമയം ഒഴിവാക്കിയത്. ജനാധിപത്യത്തിൽ വിശ്വസിക്കുന്നതുകൊണ്ട് അവരുടെ താല്പര്യത്തെ ഞാൻ ബഹുമാനിച്ചു. വ്യക്തിപരമായി എനിക്ക് രാഹുകാലത്തോ ഗ്രഹണത്തിനോ ഒന്നും പേടിയില്ല’- സിദ്ധരാമയ്യ പറഞ്ഞു. ഉത്സവങ്ങളെക്കുറിച്ചുള്ള കാഴ്ചപ്പാടും അദ്ദേഹം പങ്കുവെച്ചു. ‘എല്ലാ ദിവസവും ഒരുപോലെയാണ്. നമ്മൾ ചില ദിവസങ്ങളെ ഉത്സവങ്ങളായി നിശ്ചയിക്കുന്നു എന്ന് മാത്രം. ഉഗാദിക്കും ശിവരാത്രി ദിവസങ്ങളിലും മാംസാഹാരം കഴിക്കുന്നതിൽ ഒരു തെറ്റുമില്ല’- അദ്ദേഹം കൂട്ടിച്ചേർത്തു. അശുഭകരമായ സമയം നോക്കി ബജറ്റ് അവതരിപ്പിച്ചത് സിദ്ധരാമയ്യയുടെ രാഷ്ട്രീയ അരക്ഷിതാവസ്ഥ മൂലമാണെന്ന് പ്രതിപക്ഷ നേതാവ് ആർ. അശോക് ആരോപിച്ചിരുന്നു. അടുത്ത ബജറ്റ് അവതരിപ്പിക്കാൻ താൻ ഉണ്ടാകുമോ എന്ന ആശങ്ക മൂലമാണ് മുഖ്യമന്ത്രി മുഹൂർത്തം നോക്കിയതെന്ന് അദ്ദേഹം പരിഹസിച്ചു. ഇതിനെതിരെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പതിനേഴാം ബജറ്റ് അവതരിപ്പിച്ച് അദ്ദേഹം പുതിയ റെക്കോഡാണിട്ടത്. Content Highlights: Siddaramaiah rejects beliefs in Rahukalam and inauspicious timings., Clarified that dietary habits like eating non-veg on festivals are personal choices. Published: 26 Mar 2026, 10:16 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ശിവരാത്രി ദിനത്തിലും മാംസാഹാരം കഴിക്കാറുണ്ട്‌’; ബജറ്റ് വിവ… | Boolokam