‘സത്യത്തിന്റെ നഗരം’ കഥപറഞ്ഞ് റിഥം ഹൗസ് പെർഫോമിങ് സ്റ്റുഡിയോക്ക് തുടക്കമായി

‘സത്യത്തിന്റെ നഗരം’ കഥപറഞ്ഞ് റിഥം ഹൗസ് പെർഫോമിങ് സ്റ്റുഡിയോക്ക് തുടക്കമായി

കോഴിക്കോട് : 13-ാം നൂറ്റാണ്ടുമുതൽ വർത്തമാനകാലംവരെയുള്ള കോഴിക്കോടിന്റെ ചരിത്രത്തിന്റ ജീവൻതുടിക്കുന്ന നാൾവഴികൾ വിവരിക്കുന്ന ‘ദി സിറ്റി ഓഫ് ട്രൂത്ത്’ (സത്യത്തിന്റെ നഗരം) ലൈവ് പെർഫോമിങ് ഷോയുടെ ആദ്യ പ്രദർശനത്തോടെ മലബാറിലെ ആദ്യ പെർഫോമിങ് ആർട്ട് സ്റ്റുഡിയോയായ റിഥം ഹൗസിന് കമനീയതുടക്കം. അരമണിക്കൂർ നീണ്ടുനിന്ന ഷോ ഹർഷാരവത്തോടെയാണ് കാണികൾ ഏറ്റുവാങ്ങിയത്. ടൂറിസം മന്ത്രി പി.എ. മുഹമ്മദ്‌ റിയാസും മേയർ ഒ. സദാശിവനും കുറച്ചുസമയം പ്രദർശനം കണ്ടശേഷമാണ് മടങ്ങിയത്. പ്രദർശനം ഇനി ജൂലായിലാണ് നടക്കുക. അത്യാധുനിക സാങ്കേതികവിദ്യയുടെ പശ്ചാത്തലത്തിൽ നാടകമടക്കമുള്ള കലാപ്രകടനങ്ങൾക്കായി കോഴിക്കോട്ടൊരുങ്ങിയ സ്ഥിരംവേദികൂടിയാണിത്. To advertise here, റിഥം ഹൗസ് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനംചെയ്തു. അഹമ്മദ് ദേവർകോവിൽ എം.എൽ.എ. അധ്യക്ഷതവഹിച്ചു. മേയർ ഒ. സദാശിവൻ, മുൻ എം.എൽ.എ. വി.കെ.സി. മമ്മദ്കോയ, കൗൺസിലർ സഫറീന അഹമ്മദ്, എം.കെ. അബ്ദുറഹിമാൻ, കെ.ആർ. മോഹൻദാസ്, റിഥം ഹൗസ് സി.ഇ.ഒ. അബ്ദുൾ മജീദ്, മുഹമ്മദ് കോയ, അനസ് എന്നിവർ സംസാരിച്ചു. Published: 20 Apr 2026, 02:35 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘സത്യത്തിന്റെ നഗരം’ കഥപറഞ്ഞ് റിഥം ഹൗസ് പെർഫോമിങ് സ്റ്റുഡിയോ… | Boolokam