‘സ്ത്രീയെ വിശുദ്ധയാക്കുന്നതല്ല, വ്യക്തിത്വം അംഗീകരിക്കുന്നതാണ് ശാക്തീകരണം’- ഹൈക്കോടതി

‘സ്ത്രീയെ വിശുദ്ധയാക്കുന്നതല്ല, വ്യക്തിത്വം അംഗീകരിക്കുന്നതാണ് ശാക്തീകരണം’- ഹൈക്കോടതി

M
MathrubhumiSource Link
കൊച്ചി: സ്ത്രീശാക്തീകരണം എന്നതിനർഥം അവരെ വിശുദ്ധരാക്കണമെന്നല്ല, മറിച്ച് അവരുടെ വ്യക്തിത്വം, അഭിലാഷങ്ങൾ, നേട്ടങ്ങൾ എന്നിവയെ അന്തസ്സോടെ അംഗീകരിക്കുക എന്നതാണെന്ന് ഹൈക്കോടതി. സ്ത്രീയോടുള്ള അധിക്ഷേപത്തെ അംഗീകരിക്കുന്ന സമൂഹം പ്രകടമാക്കുന്നത് അനീതിയല്ലാതെ മറ്റൊന്നുമല്ലെന്നും ജസ്റ്റിസ് സി.എസ്. ഡയസ് പറഞ്ഞു. To advertise here, സാമ്പത്തികനേട്ടത്തിനുവേണ്ടി അശ്ലീലരംഗങ്ങളിൽ അഭിനയിച്ചെന്നാരോപിച്ച് നടിയും ‘അമ്മ’യുടെ പ്രസിഡന്റുമായ ശ്വേത മേനോനെതിരേ പോലീസ് രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയ ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം. പൊതുസമൂഹം അംഗീകരിക്കുന്ന സ്ത്രീയെ യുക്തിയുടെയുംമറ്റും അടിസ്ഥാനത്തിൽ പരാജയപ്പെടുത്തുക ക്ലേശകരമാവുമ്പോൾ സാമൂഹികമായി അധിക്ഷേപിക്കുക എന്നതാകും പിന്നത്തെ മാർഗം. ഒരു സ്ത്രീയുടെ നേട്ടത്തെക്കാളുപരി അവരുടെ പ്രതിച്ഛായയിൽ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ബൗദ്ധികമായ ദാരിദ്ര്യത്തെയാണ് വെളിപ്പെടുത്തുന്നത്. പുരോഗമനസമൂഹം ഒരാളെ വിലയിരുത്തുന്നത് അയാളുടെ പ്രവൃത്തിയുടെയും സംഭാവനയുടെയും അടിസ്ഥാനത്തിലാണ്. പിന്തിരിപ്പൻ സമൂഹം അപവാദം, സ്വഭാവഹത്യ, സദാചാര പോലീസിങ് തുടങ്ങിയ മാർഗങ്ങളാണ് സ്വീകരിക്കുക -കോടതി പറഞ്ഞു. തോപ്പുംപടി സ്വദേശിയുടെ പരാതിയിലാണ് ശ്വേത മേനോനെതിരേ സി.ജെ.എം. കോടതി നിർദേശപ്രകാരം കേസെടുത്തത്. Content Highlights: High Court emphasizes respecting women's achievements and identity., Condemnation of character assassination and moral policing., Quashing of legal proceedings against Shweta Menon., Intellectual poverty cited as the root of societal abuse against successful women. Published: 19 Mar 2026, 06:58 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘സ്ത്രീയെ വിശുദ്ധയാക്കുന്നതല്ല, വ്യക്തിത്വം അംഗീകരിക്കുന്നത… | Boolokam