ന്യൂസ് ഡെസ്ക് Last Updated: 19 April 2026, 08:27 AM IST ജി.സുധാകരന്‍ |ഫോട്ടോ:മാതൃഭൂമി അമ്പലപ്പുഴ (ആലപ്പുഴ): വോട്ടെടുപ്പിനു പിന്നാലെയുള്ള മന്ത്രി സജി ചെറിയാന്റെയും എച്ച്. സലാം എം.എൽ.എ.യുടെയും ആരോപണങ്ങൾക്കു മറുപടിയുമായി അമ്പലപ്പുഴയിലെ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാർഥി ജി. സുധാകരൻ. രണ്ടു ചങ്ങാതിമാരുടെയും തന്റെയും സ്വത്തുക്കളെപ്പറ്റി ഏജൻസികൾക്ക് അന്വേഷിക്കാവുന്നതാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. എന്നാൽ, വൈകാതെ കുറിപ്പു പിൻവലിച്ചു. To advertise here, പോസ്റ്റിന്റെ ചുരുക്കം: ഏപ്രിൽ 11-നു സജി ചെറിയാനും എച്ച്. സലാമും എന്നെ ആക്ഷേപിച്ച് പ്രസ്താവനയിറക്കിയിരുന്നു. രണ്ടുപേരും കൂടിയാലോചിച്ച് അവരുടെ പൊളിറ്റിക്കൽ ക്രിമിനൽ ഫിലോസഫിക്ക് അനുസൃതമായിട്ടാണ് ഒരേദിവസം പ്രസ്താവനയിറക്കിയത്. സഖാവ് കൃഷ്ണപിള്ളസ്മാരകം തകർക്കാൻ സജി ചെറിയാനോടൊപ്പം ഞാനും ഉണ്ടായിരുന്നുവെന്നാണ് പത്രത്തിൽ കണ്ടത്. അതിനർഥം അദ്ദേഹം ഉറപ്പായും അതിനുണ്ടായിരുന്നെന്നു സ്വയം അവകാശപ്പെടുന്നതായി മനസ്സിലാകും. ഞാൻ ആ കൂട്ടത്തിൽ ഉണ്ടായിരുന്നില്ലെന്നും ഉണ്ടാകില്ലെന്നും ഏവർക്കുമറിയാം. എനിക്ക് എം.എൽ.എ. പെൻഷനും പത്തുവർഷ മന്ത്രിശമ്പളവുമാണ് ചെലവുകഴിച്ചുള്ള സമ്പാദ്യം. ഭാര്യക്ക് 31 വർഷം കോളേജ് അധ്യാപികയെന്നനിലയ്ക്ക് യു.ജി.സി. ശമ്പളവും പെൻഷനും ഒപ്പം ലഭിച്ച ആനുകൂല്യങ്ങളുമാണ് സമ്പാദ്യം. സമ്പാദ്യങ്ങൾ മകന്റെ പേരിൽ നിക്ഷേപിക്കുകയോ മാറ്റിക്കൊടുക്കുകയോ ചെയ്യുന്നത് ഞങ്ങളുടെ മൗലികാവകാശമാണ്. ഏക മകൻ 19 വർഷമായി പ്രവാസിയാണ്. അതിലുള്ള സമ്പാദ്യം മകനും ഭാര്യക്കുമുണ്ട്. ഞാൻ പാർട്ടിയിൽനിന്നു മാറിയതോടുകൂടി പാർട്ടിയുടെ വലിയൊരു ഭാരം ഒഴിഞ്ഞുവെന്നാണു പറയുന്നത്. അഞ്ചുവർഷമായി സജി ചെറിയാനും സലാമും കൂട്ടാളികളും നടത്തിയ ക്രിമിനൽ ഗൂഢാലോചനകളും ആക്ഷേപങ്ങളും എന്നെ പാർട്ടിയിൽനിന്നു പുറത്തുതള്ളാനുള്ള ശ്രമങ്ങളായിരുന്നുവെന്ന് ഇപ്പോൾ ഈ ‘ഭാരമൊഴിയൽ’ പ്രയോഗംവഴി വ്യക്തമായി - കുറിപ്പിൽ പറയുന്നു. കൃഷ്ണപിള്ളസ്മാരകം കത്തിച്ചദിവസം സജി ചെറിയാൻ ഉടനെ അവിടെയെത്തിയതു സംശയകരമാണെന്ന് സുധാകരൻ ആരോപിച്ചിരുന്നു. ഇതിനു മറുപടിയായി സുധാകരൻ നാമനിർദേശപത്രികയ്ക്കൊപ്പം സമർപ്പിച്ച സ്വത്തുവിവരത്തിൽ സംശയമുണ്ടെന്ന് എച്ച്. സലാം ആരോപണമുന്നയിച്ചു. പത്രിക നൽകുന്നതിന് ഒരാഴ്ച മുൻപ് മകന്റെ പേരിലേക്കു സമ്പാദ്യം മാറ്റിയെന്നും ആരോപണമുണ്ടായി. ഇതിനു രണ്ടിനുമുള്ള മറുപടിയായാണ് സുധാകരന്റെ കുറിപ്പ്. Content Highlights: G. Sudhakaran denies allegations regarding his assets and the Krishna Pillai Memorial incident., Clarifies that his savings are transparent, derived from pension and UGC salary., Accuses Saji Cherian and H. Salam of a long-term criminal conspiracy to alienate him from the party., Challenges the political leadership to verify the financial records of all parties involved. Published: 19 Apr 2026, 08:27 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘സ്വത്തുവിവരം അന്വേഷിച്ചോട്ടെ’ എന്ന് ജി. സുധാകരന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്; വൈകാതെ പിൻവലിച്ചു
M
MathrubhumiSource Link
21 days ago