തലയോലപ്പറമ്പ് : വഴിയരികിൽ കളഞ്ഞുകിട്ടിയ സ്വർണമാല തിരികെക്കൊടുത്ത് നാലാംക്ലാസ് വിദ്യാർഥിനി മാതൃകയായി. വെള്ളൂർ ഭവൻസ് സ്കൂളിലെ നാലാംക്ലാസ് വിദ്യാർഥിനിയും തലയോലപ്പറമ്പ് മാരിയിൽ ബിബിൻ ചാക്കോ-ജസ്ലി ദമ്പതിമാരുടെ മകളുമായ ജുവൽ ബിബിനാണ് കുഞ്ഞുതാരം. To advertise here, ശനിയാഴ്ച രാത്രി ഒൻപതുമണിയോടെ അച്ഛനൊപ്പം ബേക്കറിസാധനങ്ങൾ വാങ്ങാൻ പളളിക്കവലയിലെത്തിയപ്പോഴാണ്, വഴിയിൽക്കിടന്ന് മുക്കാൽ പവൻവരുന്ന സ്വർണമാല ജുവലിന് കിട്ടിയത്. തുടർന്ന് മാല തലയോലപ്പറമ്പ് പോലീസ്‌സ്റ്റേഷനിൽ ഏൽപ്പിക്കുകയായിരുന്നു. വടയാർ ആറ്റുവേലക്കടവ് രതീഷിെന്റ, യു.കെ.ജി.യിൽ പഠിക്കുന്ന മകളുടെ മാലയാണ് പള്ളിക്കവലയിൽ നഷ്ടപ്പെട്ടത്. തലയോലപ്പറമ്പ് പോലീസ്‌സ്റ്റേഷനിൽ ജുവൽതന്നെ പോലീസിെന്റ സാന്നിധ്യത്തിൽ സ്വർണമാല തിരികെ നൽകുകയായിരുന്നു. Published: 24 Mar 2026, 02:07 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘സ്വർണത്തിളക്ക’ത്തിൽ നാലാംക്ലാസുകാരി ജുവൽ
M
MathrubhumiSource Link
about 2 months ago