‘സൗഹൃദം തുടങ്ങി ഇതുവരെ ഡാനി എന്നോട് സഹായം ചോദിച്ചിട്ടില്ല’; ത്രില്ലടിപ്പിച്ച് പേട്രിയറ്റ് ട്രെയിലർ

‘സൗഹൃദം തുടങ്ങി ഇതുവരെ ഡാനി എന്നോട് സഹായം ചോദിച്ചിട്ടില്ല’; ത്രില്ലടിപ്പിച്ച് പേട്രിയറ്റ് ട്രെയിലർ

M
MathrubhumiSource Link
Movie Desk Last Updated: 04 April 2026, 07:56 PM IST രണ്ട് വ്യത്യസ്ത ലൊക്കേഷനുകളിലിരുന്നാണ് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ട്രെയിലർ ലോഞ്ച് ചെയ്തിരിക്കുന്നത്. മ ലയാളത്തിന്റെ മഹാനടന്മാരായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനയിക്കുന്ന സിനിമ പേട്രിയറ്റിന്റെ ട്രെയിലർ പുറത്തിറക്കി. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ ചിത്രമായി റിലീസിനൊരുങ്ങുന്ന പേട്രിയറ്റിൽ 18 വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് അഭിനയിക്കുന്നത്. സസ്‌പെൻസുകളും ആക്ഷനും ഒന്നിക്കുന്ന ചിത്രത്തിന് നിരവധി പ്രത്യേകതകൾ അവകാശപ്പെടാനുണ്ട്. ചിത്രം മെയ് 1 ന് ആഗോള റിലീസായി തീയേറ്ററുകളിൽ എത്തുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്. To advertise here, രണ്ട് വ്യത്യസ്ത ലൊക്കേഷനുകളിലിരുന്നാണ് മമ്മൂട്ടിയും മോഹൻലാലും ചേർന്ന് ട്രെയിലർ ലോഞ്ച് ചെയ്തിരിക്കുന്നത്. ഇന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് ഒരേ സമയം രണ്ട് വ്യത്യസ്ത ലൊക്കേഷനുകളിൽ രണ്ട് മെഗാ താരങ്ങൾ ഒന്നിച്ച് ഒരു ട്രെയ്ലറിന്റെ പ്രീമിയർ ലോഞ്ച് നടത്തുന്നത്. തൃശൂർ രാഗം തീയേറ്ററിൽ ആരാധകരോടൊപ്പം മമ്മൂട്ടിയും, എറണാകുളം കവിത തീയേറ്ററിൽ ആരാധകരോടൊപ്പം മോഹൻലാലും ചേർന്നാണ് ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ച് ചെയ്തത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന ഈ മൾട്ടിസ്റ്റാർ ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങൾ ചെയ്യുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്‌സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ.സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർമാർ. നേരത്തെ പുറത്തു വന്ന ചിത്രത്തിന്റെ ടൈറ്റിൽ ടീസറിന് വമ്പൻ പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിൽ നിന്നും ലഭിച്ചത്. ഇതിന്റെ തുടർച്ച തന്നെയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ട്രെയിലറിലും കാണാനാകുന്നത്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ വമ്പൻ ആക്ഷൻ രംഗങ്ങൾ തന്നെയാണ് ഈ സ്‌പൈ ത്രില്ലർ ചിത്രത്തിന്റെ ഹൈലൈറ്റ്. ജിനു ജോസഫ്, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ, ദർശന രാജേന്ദ്രൻ, സെറീൻ ഷിഹാബ് എന്നിവരും, മദ്രാസ് കഫേ, പത്താൻ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റർ ആർട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിൽ നിർണ്ണായക വേഷങ്ങൾ ചെയ്തിരിക്കുന്നു. അന്താരാഷ്ട്ര സ്‌പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന സാങ്കേതിക നിലവാരത്തിലും കാൻവാസിലുമാണ് പേട്രിയറ്റ് ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ ഇന്നേവരെയുള്ളതിൽ വച്ച് ഏറ്റവും വലിയ ബജറ്റിലാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. വിവിധ രാജ്യങ്ങളിലെ പത്തിലധികം ഷെഡ്യൂളുകളിലായി ഒരുവർഷത്തിലധികം നീണ്ട ചിത്രീകരണത്തിനൊടുവിലാണ് പേട്രിയറ്റ് പൂർത്തിയായത്. മലയാളത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ ചിത്രീകരിച്ച സിനിമയെന്ന ബഹുമതിയും ഇപ്പോൾ പേട്രിയറ്റിനാണ്. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ചിത്രം രചിച്ചിരിക്കുന്നത്. മലയാളത്തിലെ ട്രെൻഡ് സെറ്റർ സംഗീത സംവിധായകനായ സുഷിൻ ശ്യാം സംഗീതമൊരുക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിച്ചത്, ബോളിവുഡിലെ വമ്പൻ സൂപ്പർതാര ചിത്രങ്ങൾക്ക് ദൃശ്യങ്ങൾ ഒരുക്കി ശ്രദ്ധ നേടിയ മനുഷ് നന്ദൻ ആണ്. സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിക്കുന്നത്. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിന്റെ ഓവർസീസ് പാർട്ണർ. Content Highlights: Mammootty and Mohanlal reunite after 18 years in a mega-budget spy thriller., Directed by acclaimed filmmaker Mahesh Narayanan with music by Sushin Shyam., Global theatrical release scheduled for May 1, 2026., Features a massive multi-star cast including Fahadh Faasil, Nayanthara, and Kunchacko Boban., Technically advanced production shot across multiple countries over one year. Published: 04 Apr 2026, 07:56 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘സൗഹൃദം തുടങ്ങി ഇതുവരെ ഡാനി എന്നോട് സഹായം ചോദിച്ചിട്ടില്ല’;… | Boolokam