‘ഹോർമുസ് തുറന്നുകിടക്കട്ടെ, ശാശ്വതസമാധാനം പുലരട്ടെ’, വെടിനിർത്തൽ സ്വാഗതം ചെയ്ത് ഇന്ത്യ

‘ഹോർമുസ് തുറന്നുകിടക്കട്ടെ, ശാശ്വതസമാധാനം പുലരട്ടെ’, വെടിനിർത്തൽ സ്വാഗതം ചെയ്ത് ഇന്ത്യ

M
MathrubhumiSource Link
ന്യൂഡൽഹി: യുഎസും ഇറാനും തമ്മിലുണ്ടായ വെടിനിർത്തൽ സ്വാഗതം ചെയ്ത് ഇന്ത്യ. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണ പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനത്തിന് വഴിയൊരുക്കുമെന്ന് ഇന്ത്യ പ്രത്യാശ പ്രകടിപ്പിക്കുകയും ചെയ്തു. To advertise here, "ഞങ്ങൾ വെടിനിർത്തലിനെ സ്വാഗതം ചെയ്യുകയും ഇത് പശ്ചിമേഷ്യയിൽ ശാശ്വതമായ സമാധാനത്തിലേക്ക് നയിക്കുമെന്ന് പ്രതീക്ഷിക്കുകയും ചെയ്യുന്നു. ഞങ്ങൾ മുൻപ് നിരന്തരം വാദിച്ചതുപോലെ, നിലവിലുള്ള സംഘർഷത്തിന് എത്രയും പെട്ടെന്ന് ഒരവസാനം കണ്ടെത്തുന്നതിനായി സംഘർഷം ലഘൂകരിക്കുക, സംഭാഷണം, നയതന്ത്രം എന്നിവ അനിവാര്യമാണ്." ഔദ്യോഗിക പ്രസ്താവനയിൽ വിദേശകാര്യ മന്ത്രാലയം (MEA) പറഞ്ഞു. ഈ സംഘർഷം ആഗോളവ്യാപാരത്തിലും ഊർജവിതരണത്തിലും ചെലുത്തിയ സ്വാധീനം പ്രസ്താവന എടുത്തുപറഞ്ഞു. ചരക്കുകളുടെയും ഊർജവിഭവങ്ങളുടെയും തടസ്സമില്ലാത്ത സഞ്ചാരം ഉറപ്പാക്കാൻ ഹോർമുസ് കടലിടുക്ക് തുറന്നുകിടക്കണമെന്ന് ഇന്ത്യ അഭ്യർത്ഥിച്ചു. പശ്ചിമേഷ്യയിൽ എത്രയും പെട്ടെന്ന് സുസ്ഥിരമായ സമാധാനം കൈവരിക്കുന്നതിന് നയതന്ത്രം നിർണായകമാണെന്ന് വിദേശകാര്യ മന്ത്രാലയം കൂട്ടിച്ചേർത്തു. "ഈ സംഘർഷം ഇതിനകം തന്നെ ജനങ്ങൾക്ക് അമിതമായ ദുരിതം നൽകുകയും ആഗോള ഊർജവിതരണത്തെയും വ്യാപാരശൃംഖലകളെയും ബാധിക്കുകയും ചെയ്തു. ഹോർമുസ് കടലിടുക്കിലൂടെ തടസ്സമില്ലാത്ത നാവിക സ്വാതന്ത്ര്യവും ആഗോളവാണിജ്യത്തിന്റെ ഒഴുക്കും നിലനിൽക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു," വിദേശകാര്യ മന്ത്രാലയം പറഞ്ഞു. Content Highlights: India officially supports the 2026 US-Iran ceasefire agreement., Emphasis on de-escalation, dialogue, and diplomacy for regional peace., Concerns raised regarding global energy supply and trade routes., Call for the freedom of navigation through the Strait of Hormuz. Published: 08 Apr 2026, 03:19 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘ഹോർമുസ് തുറന്നുകിടക്കട്ടെ, ശാശ്വതസമാധാനം പുലരട്ടെ’, വെടിനി… | Boolokam