കോഴിക്കോട്: മുസ്‌ലിം ലീഗിലേക്ക് മടങ്ങിയെത്തിയതിന് പിന്നാലെ സിപിഎമ്മിനെതിരേ രൂക്ഷവിമർശനവുമായി മുൻ ഇടത് എംഎൽഎ കാരാട്ട് റസാഖ്. നരകത്തിൽ നിന്നും ജീവനോടെ രക്ഷപ്പെട്ട അവസ്ഥയാണിപ്പോഴുള്ളതെന്നും ലീഗ് അംഗത്വം ലഭിച്ചപ്പോൾ സ്വർഗത്തിലെത്തിയ സുഖമാണെന്നും അദ്ദേഹം പറഞ്ഞു. 51 വെട്ട് വെട്ടുമെന്നറിയാമെന്നും എന്നാൽ 52-ാമത്തെ വെട്ടിൽ തന്നെ ലീഗുകാരും കോൺഗ്രസുകാരും ചേർന്ന് ഉയിർത്തെഴുന്നേൽപ്പിക്കുമെന്നും കാരാട്ട് റസാഖ് പറഞ്ഞു. To advertise here, 10 വർഷവും 19 ദിവസവുമായി നമ്മൾ തമ്മിൽ പിരിഞ്ഞിട്ട്. ലീഗ് മെമ്പർഷിപ്പ് ലഭിച്ചപ്പോൾ സ്വർഗത്തിലെത്തിയ സുഖമാണ്. നരകത്തിൽ നിന്നും ജീവനോടെ രക്ഷപ്പെട്ട അവസ്ഥയാണ്. കൊടുവള്ളിയിൽ ഇനിയൊരു സ്വതന്ത്രരും ഉണ്ടാവരുതെന്നും കാരാട്ട് റസാഖ് പറഞ്ഞു. വർഗീയതയ്‌ക്കെതിരെ നിലപാട് സ്വീകരിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും ഇടതുപക്ഷത്തിന് മതനിരപേക്ഷത നഷ്ടപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു. എന്നെയും ചതിച്ചു. 2016 ൽ ബലാത്കാരമായി പിടിച്ചാണ് താലികെട്ടിയത്. കൊടുവള്ളിയുടെ വികസനം മുഹമ്മദ് റിയാസിനെ കൂട്ടുപിടിച്ച് പി.ടി.എ റഹിം അട്ടിമറിച്ചു. വികസനം അട്ടിമറിച്ചതുകൊണ്ടാണ് ഈ നിലപാട് സ്വീകരിക്കേണ്ടി വന്നത്. തനിക്കെതിരേ കടുത്ത സൈബർ ആക്രമണം നടക്കുന്നുവെന്നും കാരാട്ട് റസാഖ് പറഞ്ഞു. എനിക്കറിയാം 51 വെട്ട് നിങ്ങൾ വെട്ടുമെന്ന്. എന്നാൽ 52-ാമത്തെ വെട്ടിൽ ഞാൻ ഉയിർത്തെഴുന്നേൽക്കും. ഉയർത്തെഴുന്നേൽപ്പിക്കുന്നത് ലീഗുകാരും കോൺഗ്രസുകാരും ചേർന്നായിരിക്കും. പേടിപ്പിച്ച് വിരട്ടേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഞായറാഴ്ച പാണക്കാട്ട് എത്തിയാണ് കാരാട്ട് റസാഖ് അംഗത്വവും സ്വീകരിച്ചത്. സിപിഎം സഹയാത്രികനായിരുന്ന താൻ സിപിഎമ്മിൽനിന്ന് നേരിട്ടത് വലിയ അവഗണന ആയിരുന്നെന്നാണ് അദ്ദേഹം നേരത്തേ പ്രതികരിച്ചത്. വളരെ സന്തോഷപൂർവ്വം അദ്ദേഹത്തിന് അംഗത്വം നൽകിയതായും ഒരു ഉപാധികളുമില്ലാതെയാണ് അദ്ദേഹം വന്നിട്ടുള്ളതെന്നും മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സാദിഖ് അലി ശിഹാബ് തങ്ങൾ പറഞ്ഞു. സിപിഎം വിടാൻ എന്താണ് കാരണമെന്ന ചോദ്യത്തിന്, സിപിഎം ചേർത്തുപിടിക്കാനുള്ള സാഹചര്യങ്ങളൊക്കെ മാറിപ്പോയല്ലോയെന്നാണ് കാരാട്ട് റസാഖ് പ്രതികരിച്ചത്. ഇടതുപക്ഷത്തിന്റെ മന്ത്രിമാർക്കും എംഎൽഎമാർക്കും മുൻ മന്ത്രിമാർക്കും എംഎൽഎമാർക്കും പോലും നിലനിൽപില്ലാത്ത സാഹചര്യത്തിൽ സഹയാത്രികർ അത് തീരെ പ്രതീക്ഷിക്കേണ്ടതില്ലല്ലോ എന്ന് അദ്ദേഹം പറഞ്ഞു. പരിഗണനയില്ല, അവഗണനയാണ് അല്ലേ എന്ന ചോദ്യത്തിന് തീർച്ചയായും എന്നായിരുന്നു റസാഖിന്റെ മറുപടി. അതേസമയം, റസാഖിനെതിരേ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ രംഗത്തെത്തി. അദ്ദേഹം എന്തെങ്കിലും പ്രതീക്ഷിച്ചിട്ടുണ്ടാകും. ആ പ്രതീക്ഷിക്കുന്നതിന്റെ ഭാഗമായി പാർട്ടി നിന്നിട്ടുണ്ടാകില്ല. അതായിരിക്കും കാരണമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു. കഴിഞ്ഞ കുറച്ചുകാലമായി സിപിഎമ്മുമായി അകൽച്ചയിലായിരുന്നു റസാഖ്. അതിനിടെ മന്ത്രി മുഹമ്മദ് റിയാസിനെതിരേ വിമർശനം ഉന്നയിക്കുകയും ചെയ്തിരുന്നു. 2016-21 കാലത്ത് റസാഖ് കൊടുവള്ളി എംഎൽഎ ആയിരുന്നു. 21-ൽ എം.കെ. മുനീറിനോട് പരാജയപ്പെട്ടിരുന്നു. Content Highlights: Karat Razak officially returns to the Indian Union Muslim League (IUML)., Former Koduvally MLA levels strong allegations against the CPM., Significant shift in the political landscape of the Koduvally constituency. Published: 22 Mar 2026, 07:28 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘51 വെട്ട് വെട്ടുമെന്നറിയാം,52-ാമത്തെ വെട്ടിൽ ഉയിർത്തെഴുന്നേൽക്കും;നരകത്തിൽനിന്നും രക്ഷപ്പെട്ടു’
M
MathrubhumiSource Link
about 2 months ago