ചെന്നൈ: നിരാശപ്പെടുത്തുന്നതായിരുന്നു ചെന്നൈ സൂപ്പർ കിങ്സിന്റെ പുതിയ ഐപിഎൽ സീസണിലെ തുടക്കം. ആദ്യ മൂന്ന് മത്സരങ്ങളും ടീം തോറ്റു. രാജസ്ഥാനോട് എട്ടുവിക്കറ്റിനും പഞ്ചാബിനോട് അഞ്ചുവിക്കറ്റിനും ആർസിബിയോട് 43 റൺസിനും ഋതുരാജ് ഗെയ്ക്വാദും സംഘവും അടിയറവ് പറഞ്ഞു. നായകൻ ഋതുരാജ് ഗെയ്ക്വാദിനെ മാത്രമല്ല, മലയാളി താരം സഞ്ജു സാംസണിനെയും സമ്മർദത്തിലാക്കുന്നതാണ് ഈ തോൽവികൾ. രാജസ്ഥാനിൽ നിന്ന് ചെന്നൈയിലെത്തിയ സഞ്ജു, മോശം പ്രകടനം തുടരുന്നത് വൻ വിമർശനങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. To advertise here, നിലവിൽ സഞ്ജുവിന്റെ പ്രകടനവും നിരാശപ്പെടുത്തുന്നതാണ്. കളിച്ച മൂന്ന് മത്സരത്തിലും മലയാളി താരത്തിന് ഫോം കണ്ടെത്താനായില്ല. രാജസ്ഥാനെതിരായ ആദ്യ മത്സരത്തിൽ ആറ് റൺസും പഞ്ചാബിനെതിരായ മത്സരത്തിൽ ഏഴ് റൺസുമാണ് താരത്തിന്റെ സമ്പാദ്യം. ബെംഗളൂരുവിനെതിരേ എടുത്തതാകട്ടെ ഒൻപത് റൺസ് മാത്രം. ഇതുവരെ മലയാളി താരത്തിന് രണ്ടക്കം കടക്കാനായിട്ടില്ല. ടി20 ലോകകപ്പിലെ താരമായിട്ടും അതിനൊത്ത പ്രകടനം കാഴ്ചവെക്കാനാകാത്തതിൽ ആരാധകർ നിരാശയിലാണ്. ടി20 ലോകകപ്പിൽ കളിച്ചതുപോലെ സഞ്ജു ഇവിടെയും ആത്മവിശ്വാസം വീണ്ടെടുക്കേണ്ടതുണ്ടെന്ന അഭിപ്രായമാണ് പലരും പങ്കുവെക്കുന്നത്. സഞ്ജുവിന്റെ ഫോമില്ലായ്മയ്ക്ക് പുറമേ കളിക്കളത്തിലെ സമീപനങ്ങളും ആരാധകർ ചോദ്യം ചെയ്യുന്നു. മൈതാനത്ത് താത്പര്യമില്ലാത്തതുപോലെയും ഒട്ടും ആവേശമില്ലാതെയുമാണ് സഞ്ജുവിനെ കാണുന്നതെന്നും ചില ആരാധകർ പറയുന്നു. അതിനാൽ സഞ്ജു കുറച്ച് മത്സരങ്ങൾ മാറിനിൽക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്. നിങ്ങൾ മാനസികമായി സജ്ജമല്ലെങ്കിൽ കുറച്ച് മത്സരങ്ങൾ മാറിനിൽക്കുക. റൺസിനെ സംബന്ധിച്ച് മാത്രമല്ല, നിങ്ങളുടെ ശരീരഭാഷയിൽ താത്പര്യമില്ലായ്മ വ്യക്തമാണ്. ക്യാമറ നിങ്ങളുടെ നേരെ വരുമ്പോഴെല്ലാം, നിങ്ങളെ നിരാശനായും അസ്വസ്ഥനായും കാണാം. സത്യം പറഞ്ഞാൽ, നിങ്ങളൊരിക്കലും ചിരിക്കുന്നത് ഞാൻ കണ്ടിട്ടില്ല. നിങ്ങളുടെ അഭിനിവേശം എവിടെ?-ഒരു ആരാധകൻ എക്സിൽ കുറിച്ചു. അതേസമയം തുടർച്ചയായ തോൽവികൾ ഗെയ്ക്വാദിന്റെ നായകസ്ഥാനത്തിന് ഭീഷണിയാണെന്ന വാദവും ഉയരുന്നുണ്ട്. സഞ്ജുവിനെ പോലെ പരിചയസമ്പന്നനായ താരവും മുൻ നായകന്റെയും സാന്നിധ്യം ഗെയ്ക്വാദിന് ഭീഷണിയാണെന്നാണ് മുൻ താരങ്ങളടക്കം പ്രതികരിച്ചത്. നിലവിൽ കളിച്ച ആദ്യ രണ്ട് മത്സരങ്ങളും ചെന്നൈ സൂപ്പർ കിങ്സ് പരാജയപ്പെട്ട് നിൽക്കുന്ന സന്ദർഭത്തിലാണ് ഗെയ്ക്വാദിന്റെ ക്യാപ്റ്റൻസിയെ കുറിച്ചുള്ള ചർച്ചകൾ ഉയർന്നുവന്നത്. അതേസമയം സഞ്ജു ടീമിന്റെ ഭാവി ക്യാപ്റ്റനാണ് എന്ന നിലയ്ക്കുള്ള ചർച്ചകൾ ആരാധകർക്കിടയിൽ സജീവമാണ്. കഴിഞ്ഞ ലേലത്തിന് മുൻപ് ട്രേഡ് ഡീലിലൂടെയാണ് സഞ്ജുവിനെ ചെന്നൈ സ്വന്തമാക്കുന്നത്. സഞ്ജു സാംസൺ 2021 മുതൽ രാജസ്ഥാനെ നയിക്കുന്നുണ്ട്. ആ വർഷം ടീമിനെ ഫൈനലിലെത്തിക്കുകയും ചെയ്തു. ഋതുരാജാകട്ടെ 2019 മുതൽ ചെന്നൈയുടെ നെടുംതൂണാണ്. അന്ന് ലേലത്തിൽ 20 ലക്ഷത്തിനാണ് താരം ടീമിലെത്തുന്നത്. 2022 സീസണിന് മുന്നോടിയായി 6 കോടിക്ക് ടീം നിലനിർത്തി. രണ്ട് വർഷങ്ങൾക്കിപ്പുറം ടീമിന്റെ നായകനുമായി. Content Highlights: Chennai Super Kings lost their first three matches in the 2026 IPL season., Sanju Samson is struggling with form, failing to reach double digits in three games., Fans are criticizing Samson's body language and lack of passion on the field., Ruturaj Gaikwad's captaincy is under scrutiny due to the team's poor start., Discussions are emerging regarding leadership changes within the squad. Published: 06 Apr 2026, 11:32 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘6,7,9...’, ഒന്ന് ചിരിച്ചുപോലും കണ്ടിട്ടില്ല; സഞ്ജു മാറിനിൽക്കണമെന്ന് ആരാധകർ
M
MathrubhumiSource Link
about 1 month ago