‘I am living in Kerala, I will die in Kerala also’; തലയിൽ വിറകുചുമടുമായി മാസ് ഡയലോഗ്, വൈറലായി സീന

‘I am living in Kerala, I will die in Kerala also’; തലയിൽ വിറകുചുമടുമായി മാസ് ഡയലോഗ്, വൈറലായി സീന

M
MathrubhumiSource Link
ജോര്‍ജ് തോമസ് Last Updated: 21 Mar 2026, 02:29 pm IST കാട്ടില്‍പ്പോയി വിറകുപെറുക്കുന്ന, വാര്‍ക്കപ്പണിക്ക് പോകുന്ന, കൊതുമ്പ് വള്ളത്തില്‍ പുഴയിലൂടെ പുല്ല് കൊണ്ടുവരുന്ന ഒരു നഴ്‌സിന്റെ ജീവിതം സീന, തലയിൽ വിറകുചുമടുമായി പോകുന്ന സീന വീഡിയോയിൽ. | Photo: ശ്രീജിത്ത് പി.രാജ്, Instagram/eco_traveler നേര്യമംഗലം: ''ഐ ആം ലിവിങ് ഇൻ കേരള, ഐ വിൽ ഡൈ ഇൻ കേരള ഓൾസോ'' -തലയിൽ വിറകുചുമടുമായിനിന്ന തൊഴിലാളിസ്ത്രീയുടെ മാസ് ഡയലോഗുകേട്ട് സിംഗപ്പൂരിലേക്കുള്ള സൈക്കിൾയാത്രയ്ക്കിടെ നേര്യമംഗലത്തെത്തിയവർ ഒന്നുഞെട്ടി. To advertise here, ആ തൊഴിലാളിസ്ത്രീയുടെ പേര് എം.എം. സീന. നേര്യമംഗലം മുഞ്ചക്കൽ മൈതീൻ-സൈനബ് ദമ്പതിമാരുടെ മകൾ. നഴ്സിങ് പഠിച്ചിട്ടും കുടുംബംപോറ്റാൻ ആ വരുമാനം തികയില്ലെന്ന് തിരിച്ചറിഞ്ഞ് വിറകുപെറുക്കാൻ, ആനയും പുലിയുമൊക്കെയുള്ള കൊടുംകാട് കയറിയവൾ. പെരിയാറിലൂടെ പുല്ലുമായി വരുന്ന കൊതുമ്പുവള്ളത്തിന്റെ അമരത്ത്, തടിപ്പണിക്കാർക്കിടയിൽ, സിമന്റും മണലും കുഴഞ്ഞുമറിഞ്ഞൊന്നാകുന്ന വാർക്കയിടങ്ങളിൽ, ആക്രിക്കടയിൽ... ഈ 42-കാരി എടുത്തണിയാത്ത വേഷങ്ങളില്ല. പുല്ലുചെത്താനായി പെരിയാർ പുഴയിലൂടെ വള്ളത്തിൽ പോകാനൊരുങ്ങുന്ന സീന. |ഫോട്ടോ: ശ്രീജിത്ത് പി.രാജ് ഇക്കോ ട്രാവലറെന്ന സൈക്കിൾ സംഘത്തോട്, നേര്യമംഗലം പാലത്തിലൂടെ വിറകുമായി വരുന്നതിനിടെ സീന ആത്മവിശ്വാസത്തോടെ തനിക്കറിയാവുന്ന ഇംഗ്ലീഷിൽ സംസാരിക്കുകയായിരുന്നു. അത് ദി റിയൽ കേരള സ്റ്റോറിയെന്ന പേരിൽ മലയാളികൾ ഏറ്റെടുത്തതോടെ വൈറലായി. കർണാടകയിൽ ജനറൽ നഴ്സിങ് പഠനത്തിനുശേഷം വിവാഹിതയായി തിരുവനന്തപുരത്തേക്കുപോയ സീന കുറച്ചുനാൾ ആശുപത്രിയിൽ ജോലി ചെയ്തു. ഇതിനിടയിൽ വിവാഹബന്ധം വേർപിരിഞ്ഞു. പറക്കമുറ്റാത്ത രണ്ട് പെൺകുഞ്ഞുങ്ങളുമായി നാട്ടിലെത്തി. പ്രായാധിക്യംകൊണ്ട് ബുദ്ധിമുട്ടുന്ന മാതാപിതാക്കളുടെകൂടി സംരക്ഷണച്ചുമതല ഏറ്റെടുത്തു. ''തൊട്ടടുത്തൊരു ആശുപത്രിയിൽ ജോലികിട്ടുമായിരുന്നു. പക്ഷേ, നഴ്സല്ലേ, എന്ത് ശമ്പളംകിട്ടാനാ. വാപ്പായും ഉമ്മയും ചെയ്തിരുന്ന തൊഴിൽ ഞാനുമങ്ങ് പിന്തുടർന്നു. വിറകുപെറുക്കാൻ രണ്ടും കൽപ്പിച്ച് കാടുകയറി. വിറകുമായി വരുമ്പോൾ വഴിയിൽക്കാണുന്ന വിദേശികളോടും സ്വദേശികളോടുമൊക്കെ അറിയാവുന്ന ഇംഗ്ലീഷിൽ സംസാരിക്കും'' -സീന പറഞ്ഞു. മക്കൾ പത്താം ക്ലാസുകാരി നഫ്രിനും ഏഴാം ക്ലാസുകാരി ഷിഫയും, ഉമ്മ വൈറലായതിന്റെ സന്തോഷത്തിലാണ്. Content Highlights: A qualified nurse chooses manual labor over low-paying nursing jobs to better support her family., Seena balances her roles as a mother, caregiver to aging parents, and a hardworking laborer., Her resilience and positive attitude gained viral attention through an interaction with cycle travelers., Emphasizes the dignity of labor and the strength of a mother facing life's hardships. Published: 21 Mar 2026, 08:06 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘I am living in Kerala, I will die in Kerala also’; തലയിൽ വ… | Boolokam