‘MV രാഘവൻ എതിരേ നിന്നിട്ടും പാർട്ടിയെ ബാധിച്ചില്ല ജനങ്ങളുടെ വോട്ട് ഒരു നേതാക്കളുടെയും പോക്കറ്റിലല്ല’

‘MV രാഘവൻ എതിരേ നിന്നിട്ടും പാർട്ടിയെ ബാധിച്ചില്ല ജനങ്ങളുടെ വോട്ട് ഒരു നേതാക്കളുടെയും പോക്കറ്റിലല്ല’

M
MathrubhumiSource Link
പയ്യന്നൂർ: ജില്ലാ സെക്രട്ടേറിയറ്റിലെയും ജില്ലാ കമ്മിറ്റിയിലെയും മുൻ അംഗങ്ങൾ തിരഞ്ഞെടുപ്പിൽ പാർട്ടിക്കെതിരേ മത്സരിക്കുന്നത് പുതിയ അനുഭവമല്ലെന്ന് സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം ഇ.പി.ജയരാജൻ പറഞ്ഞു. സംസ്ഥാന സെക്രട്ടേറിയറ്റംഗമായിരുന്ന എം.വി.രാഘവൻ വരെ അങ്ങനെ മത്സരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസിനെ തോൽപ്പിക്കാൻ ശ്രമിച്ച എം.വി.രാഘവൻ പിന്നെ കോൺഗ്രസിനും ലീഗിനുമൊപ്പം സഹകരിച്ചാണ് അഴീക്കോട്ട് മത്സരിച്ചത്. ചെറിയ വോട്ടിന് കടന്നുപോയെങ്കിലും പിന്നെ ആ മണ്ഡലത്തിൽ നിന്നിട്ടില്ല. രാഘവൻ മത്സരിച്ചപ്പോൾ പോലും സി.പി.എം. തളർന്നിട്ടില്ലെന്നും ഇ.പി. പറഞ്ഞു. മാതൃഭൂമി ന്യൂസ് ഇലക്ഷൻ ബസിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. To advertise here, കണ്ണൂർ ജില്ലയിൽ ഒരു അപശബ്ദങ്ങളുമില്ല. എൽ.ഡി.എഫ്. നല്ല പ്രതീക്ഷയിലാണ്. പയ്യന്നൂരിലും തളിപ്പറമ്പിലുമുള്ളത് പുതുമയോ ഗൗരവമോ ഉള്ള വിഷയമല്ല. ജനങ്ങളുടെ വോട്ട് ഒരു നേതാക്കളുടെയും പോക്കറ്റിലല്ല. ഒരു സംഘടനയുടെയും പാർട്ടിയുടെയും പോക്കറ്റിലല്ല. ഞങ്ങൾ വോട്ട് അഭ്യർഥിക്കുന്നത് ബഹുജനങ്ങളോടാണ്. ജനങ്ങളെ പിന്നിൽ അണിനിരത്തുക എന്നതാണ് എൽ.ഡി.എഫിന്റെ ലക്ഷ്യം. എല്ലാ വോട്ടും സമാഹരിക്കും. കേരളത്തിന്റെ അഭിവൃദ്ധിക്കാണ് എൽ.ഡി.എഫ് മത്സരിക്കുന്നത്. എസ്.ഡി.പി.ഐ. വർഗീയ പാർട്ടിയാണോ എന്ന വിശകലനമല്ല ഇപ്പോൾ നടത്തുന്നത്. കേരളത്തിന്റെ ഉയർച്ചയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. പേരാവൂരിലെ യു.ഡി.എഫ് സ്ഥാനാർഥി അഡ്വ. സണ്ണി ജോസഫ്, തളിപ്പറമ്പ് മണ്ഡലം എൽ.ഡി.എഫ്. സ്ഥാനാർഥി പി.കെ.ശ്യാമള, തളിപ്പറമ്പ് മണ്ഡലം യു.ഡി.എഫ്. സ്ഥാനാർഥി ടി.കെ.ഗോവിന്ദൻ, പേരാവൂർ മണ്ഡലം ഇടതുസ്ഥാനാർഥി കെ.കെ.ശൈലജ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ബസിൽ സംസാരിച്ചു. യു.ഡി.എഫിനുവേണ്ടി അഡ്വ. കെ.ബ്രിജേഷ്‌കുമാർ, എൽ.ഡി.എഫിനുവേണ്ടി സി.സത്യപാലൻ, എൻ.ഡി.എ.ക്കുവേണ്ടി സി.കെ.രമേശൻ എന്നിവർ പയ്യന്നൂരിൽ സമാപന പരിപാടിയിൽ സംസാരിച്ചു. Content Highlights: EP Jayarajan clarifies that party rebels are not a new phenomenon for CPM., LDF focuses on mass support rather than individual vote banks Published: 30 Mar 2026, 07:23 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

‘MV രാഘവൻ എതിരേ നിന്നിട്ടും പാർട്ടിയെ ബാധിച്ചില്ല ജനങ്ങളുടെ… | Boolokam