ടെഹ്‌റാൻ: പശ്ചിമേഷ്യൻ സംഘർഷം കരയുദ്ധത്തിലേക്ക് കടക്കുമെന്ന ആശങ്കകൾക്കിടെ യുഎസിനെ വെല്ലുവിളിച്ചുകൊണ്ടുള്ള വീഡിയോ പുറത്തുവിട്ട് ഇറാൻ സെെന്യം. ഇറാന്റെ സ്പെഷൽ ഫോഴ്സ് കമാൻഡോകൾ വിവിധതരം ആയുധങ്ങൾ ഉപയോഗിക്കുന്നതിന്റെ ദൃശ്യങ്ങൾ അടങ്ങിയ വീഡിയോയിൽ 'നിങ്ങൾക്കായി ഞങ്ങൾ കാത്തിരിക്കുകയാണെന്നും' പറയുന്നുണ്ട്. To advertise here, യുഎസ്, ഇസ്രയേൽ- ഇറാൻ സംഘർഷം കരയുദ്ധത്തിലേക്ക് അടുക്കുകയാണെന്ന സൂചനകൾ ശക്തമാകുന്നതിനിടെയാണ് ഇറാന്റെ പുതിയ വീഡിയോ പുറത്തുവന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. തങ്ങളുടെ സ്‌പെഷൽ ഫോഴ്‌സുകൾ സജ്ജരാണെന്നും അമേരിക്കൻ സൈനികരെ പരാജയപ്പെടുത്തുമെന്നും ഇറാൻ അവകാശപ്പെടുന്ന ഈ വീഡിയോ പ്രസ് ടിവിയിലൂടെയാണ് പുറത്തെത്തിയിരിക്കുന്നത്. അതേസമയം ഈ വീഡിയോ എപ്പോൾ ചിത്രീകരിച്ചതാണെന്ന് വ്യക്തമല്ല. യുഎസ് സൈന്യത്തിലെ 82-ാം എയർബോൺ വിഭാഗത്തിലെ ആയിരക്കണക്കിന് സൈനികർ പശ്ചിമേഷ്യയിലേക്ക് തിരിച്ചിട്ടുണ്ടെന്നാണ് വിവരം. അതേസമയം, 2,500 യുഎസ് മറീനുകൾ ഇതിനകം എത്തിച്ചേർന്നിട്ടുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഫെബ്രുവരി മാസം 28-ാം തീയതി ആരംഭിച്ച യുഎസ്, ഇസ്രയേൽ-ഇറാൻ സംഘർഷം ഒരുമാസം പിന്നിട്ടിട്ടും ശമനമില്ലാതെ തുടരുകയാണ്. Content Highlights: Iran released a video showcasing special forces training and combat capabilities., The video serves as a direct challenge to the US and Israel amid ongoing regional conflicts., Reports indicate US troop deployments, including the 82nd Airborne, to West Asia., The conflict has persisted for over a month with no signs of de-escalation. Published: 31 Mar 2026, 05:21 pm IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

‘We are waiting..’; യുഎസിനെ വെല്ലുവിളിച്ച് വീഡിയോ പുറത്തുവിട്ട് ഇറാൻ
M
MathrubhumiSource Link
about 1 month ago