’സവിനയം’-യാത്രയയപ്പും പുസ്തകപ്രകാശനവും

’സവിനയം’-യാത്രയയപ്പും പുസ്തകപ്രകാശനവും

M
MathrubhumiSource Link
പയ്യന്നൂർ : പെരുമ്പ ജി.എം. യു.പി. സ്കൂളിൽനിന്ന് വിരമിക്കുന്ന പ്രഥമാധ്യാപകൻ സി.എം. വിനയചന്ദ്രനുള്ള യാത്രയയപ്പും പുസ്തകപ്രകാശന പരിപാടിയും-സവിനയം നടത്തി. എഴുത്തുകാരൻ അംബികാസുതൻ മാങ്ങാട് ഉദ്ഘാടനംചെയ്തു. സി.എം. വിനയചന്ദ്രന്റെ പുതിയ കവിതാസമാഹാരം ഒരു വാക്യം വഴികാട്ടുന്നു -പ്രകാശനംചെയ്തു. നഗരസഭാ വൈസ് ചെയർപേഴ്‌സൺ പി. ശ്യാമള പുസ്തകം ഏറ്റുവാങ്ങി. സംഘാടകസമിതി ചെയർമാൻ വി.കെ.പി. ഇസ്മായിൽ അധ്യക്ഷനായിരുന്നു. നഗരസഭ കൗൺസിലർമാരായ കെ.വി. മനോജ് കുമാർ, എൻ.വി. രാജൻ, കെ. സവിത, മദർ പി.ടി.എ. പ്രസിഡന്റ് സജിത കലേഷ്, വി. പ്രമോദ്, എസ്.എം.സി. ചെയർമാൻ വി.ടി. രഞ്ജിത്ത്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ കെ. ദിബേഷ് എന്നിവർ സംസാരിച്ചു. To advertise here, Published: 07 Apr 2026, 03:37 am IST Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

How was this article?

Discussion (0)

Please login to join the conversation.

No comments yet. Be the first!

’സവിനയം’-യാത്രയയപ്പും പുസ്തകപ്രകാശനവും — Mathrubhumi | Bool… | Boolokam